പഴയ എച്ച് ഡി എഫ് സി ലിമിറ്റഡ് ഉപഭോക്താക്കൾക്കുള്ള പ്രധാന അറിയിപ്പ്

പഴയ ഹൗസിംഗ് ഡെവലപ്‌മെൻ്റ് ഫൈനാൻസ് കോർപ്പറേഷൻ ("ഇ-എച്ച് ഡി എഫ് സി ലിമിറ്റഡ്") എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡുമായി ("എച്ച് ഡി എഫ് സി ബാങ്ക്") സംയോജിപ്പിച്ചതിന് അനുസൃതമായി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപദേശപ്രകാരം, എല്ലാ ഇ-എച്ച് ഡി എഫ് സി ലിമിറ്റഡ് ഉപഭോക്താക്കളുടെയും ഫ്ലോട്ടിംഗ് പലിശ നിരക്ക് ഉപഭോക്താവിൽ നിന്ന് ഈടാക്കുന്ന അന്തിമ പലിശ നിരക്കിൽ യാതൊരു മാറ്റവുമില്ലാതെ, എച്ച് ഡി എഫ് സി ബാങ്കിന് ബാധകമായ ബാഹ്യ മാനദണ്ഡത്തിലേക്ക് മൈഗ്രേറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് 2023 ഓഗസ്റ്റ് 12 നും 2023 സെപ്റ്റംബർ 16 നും ഇടയിലായി എല്ലാ ഉപഭോക്താക്കൾക്കും മെയിൽ വഴി അയച്ചിട്ടുണ്ട്.

മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നത് തുടരാനുള്ള ലക്ഷ്യത്തോടെ, ഇ-എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ എല്ലാ റീട്ടെയിൽ ഉപഭോക്താക്കൾക്കും (അമാൽഗമേഷൻ തീയതി പ്രകാരം) അവരുടെ യോഗ്യത അനുസരിച്ച് ബാഹ്യ ബെഞ്ച്മാർക്കുമായി ലിങ്ക് ചെയ്ത അവരുടെ നിലവിലെ പലിശ നിരക്ക് വീണ്ടും നിശ്ചയിക്കുന്നതിനുള്ള ഒറ്റത്തവണ ഓപ്ഷൻ പ്രയോജനപ്പെടുത്താൻ ബാങ്കുമായി സമീപിക്കാം. ഈ ഒറ്റത്തവണ ഓപ്ഷന് ചാർജ്ജുകളൊന്നും ഈടാക്കുന്നതല്ല.
 

... കൂടുതൽ വായിക്കുക

അടുത്ത ഘട്ടങ്ങൾ:

- നിങ്ങൾ ഒരു റീട്ടെയിൽ കസ്റ്റമർ ആണെങ്കിൽ, നിങ്ങളുടെ യോഗ്യത അനുസരിച്ച് ബാഹ്യ ബെഞ്ച്മാർക്കുമായി ലിങ്ക് ചെയ്ത നിലവിലെ പലിശ നിരക്ക് വീണ്ടും നിശ്ചയിക്കാൻ നിങ്ങൾക്ക് ഒറ്റത്തവണ ഓപ്ഷൻ ഉണ്ട്. എന്നിരുന്നാലും, നിങ്ങൾ എച്ച് ഡി എഫ് സി ലിമിറ്റഡിൽ നിന്ന് 2023 ജൂലൈ 1-ന് മുമ്പ് ലോൺ നേടുകയും പിന്നീട് 2023 ജൂലൈ 1 മുതൽ ഇന്നുവരെ നിങ്ങളുടെ ലോൺ പരിവർത്തനം ചെയ്യുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, ദയവായി ഈ അറിയിപ്പ് അവഗണിക്കുക.
- ഈ ഓപ്ഷൻ ഉപയോഗിക്കാൻ, ദയവായി ഏതെങ്കിലും എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റിലെ കസ്റ്റമർ പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.

ഞങ്ങളിലുള്ള നിങ്ങളുടെ തുടർച്ചയായ വിശ്വാസത്തെ ഞങ്ങൾ അഭിനന്ദിക്കുകയും ഞങ്ങളുടെ സേവനങ്ങളിൽ നിങ്ങളുടെ സംതൃപ്തി ഉറപ്പാക്കാൻ ഞങ്ങൾ സന്നദ്ധരുമാണ്.

കുറച്ച് വായിക്കുക