പലിശ നിരക്കുകള്‍

എല്ലാ നിരക്കുകളും പോളിസി റിപ്പോ നിരക്കിലേക്ക് ബെഞ്ച്മാർക്ക് ചെയ്തിരിക്കുന്നു. നിലവിൽ ബാധകമായ റിപ്പോ നിരക്ക് = 6.50%

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള പ്രത്യേക ഹോം ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശ നിരക്കുകള്‍/ EMI എന്നിവ എച്ച് ഡി എഫ് സി ബാങ്കിന്‍റെ അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോണ്‍ സ്കീമിന് (ഫ്ലോട്ടിങ്ങ് പലിശ നിരക്ക്) കീഴിലുള്ള ലോണുകള്‍ക്ക് ബാധകമാണ്, കൂടാതെ ഇത് വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സി ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു, ലോൺ കാലയളവിലുടനീളം വ്യത്യാസപ്പെടുന്നു. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ബാങ്കിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക്‌ ചെയ്യു

 

*എച്ച് ഡി എഫ് സി ബാങ്ക് ഏതെങ്കിലും ലെൻഡിംഗ് സർവ്വീസ് പ്രൊവൈഡർമാരിൽ (LSPs) നിന്ന് എടുക്കുന്ന ഹോം ലോൺ ബിസിനസിന് സോഴ്‌സ് നൽകുന്നില്ല.

ഡോക്യുമെന്‍റുകൾ

ലോൺ അംഗീകാരത്തിനായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷാ ഫോം സഹിതം എല്ലാ അപേക്ഷകർക്കും / സഹ-അപേക്ഷകർക്കുമായി നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ ഇനിപ്പറയുന്നവയാണ്.

ഹൗസിംഗ് നിരക്കുകൾ

ലോൺ യോഗ്യത

ലോൺ യോഗ്യത പ്രാഥമികമായി വരുമാനത്തെയും തിരിച്ചടവ് ശേഷിയെയും ആശ്രയിച്ചിരിക്കുന്നു. കസ്റ്റമറുടെ പ്രൊഫൈൽ, ലോൺ മെച്യൂരിറ്റിയിലെ പ്രായം, ലോൺ മെച്യൂരിറ്റിയിലെ പ്രോപ്പർട്ടിയുടെ പ്രായം, നിക്ഷേപം, സേവിംഗ്സ് ഹിസ്റ്ററി തുടങ്ങിയവയാണ് മറ്റ് പ്രധാന ഘടകങ്ങൾ. 

പ്രധാനപ്പെട്ട ഘടകം മാനദണ്ഡം
വയസ്സ് 18-70 വര്‍ഷം
തൊഴില്‍ ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൗരത്വം ഇന്ത്യൻ നിവാസി
കാലയളവ് 20 വർഷം വരെ

സ്വയം തൊഴിൽ ചെയ്യുന്നവരുടെ വർഗ്ഗീകരണം

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍(SENP)
ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ്, ആർക്കിടെക്റ്റ്, കൺസൾട്ടന്‍റ്, എഞ്ചിനീയർ, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍. ട്രേഡർ, കമ്മീഷൻ ഏജന്‍റ്, കോൺട്രാക്ടർ തുടങ്ങിയവര്‍.

സഹ-അപേക്ഷകനെ ചേർക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യും? *

  • വരുമാനമുള്ള സഹ-അപേക്ഷകനൊപ്പം ഉയർന്ന ലോൺ യോഗ്യത.

*എല്ലാ സഹ അപേക്ഷകരും സഹ ഉടമകളായിരിക്കേണ്ടതില്ല. എന്നാൽ എല്ലാ സഹ ഉടമകളും ലോണുകൾക്ക് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളായിരിക്കും.
 

മാക്സിമം ഫണ്ടിംഗ്**

₹30 ലക്ഷം വരെയുള്ള ലോണുകൾ

നിര്‍മാണ ചെലവിന്‍റെ 90%

₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെയുള്ള ലോണുകൾ

നിര്‍മാണ ചെലവിന്‍റെ 90%

₹75 ലക്ഷത്തിന് മുകളിലുള്ള ലോണുകൾ

നിര്‍മാണ ചെലവിന്‍റെ 90%

 

**എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തുന്നത് പ്രകാരം പ്രോപ്പർട്ടിയുടെ വിപണി മൂല്യം ഉപഭോക്താവിന്‍റെ തിരിച്ചടവ് ശേഷി എന്നിവയ്ക്ക് വിധേയമായി.

വ്യത്യസ്ത നഗരങ്ങളിലെ ഹോം ലോൺ

സാക്ഷ്യപത്രങ്ങൾ‌

അഘര രവികുമാർ എം

എച്ച് ഡി എഫ് സി സ്റ്റാഫിന്‍റെ പിന്തുണയോടൊപ്പം വിതരണം പൂർത്തിയാക്കുന്നത് വളരെ എളുപ്പമായിരുന്നു

മുരളി ഷീബ

ബാങ്ക് സന്ദർശിക്കാതെ ഞങ്ങളെപ്പോലുള്ളവർക്ക് തടസ്സരഹിതമായ ഓൺലൈൻ സേവനം ലഭിച്ചത് ഗുണകരമായി.

ഫ്രെഡി വിൻസെന്‍റ് എസ്.വി

ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ, മുഴുവൻ പ്രക്രിയയും സുഗമമായ രീതിയിലാണ് നടത്തിയത്. ഉന്നയിച്ച ചോദ്യം പോലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു തടസ്സവുമില്ലാതെ പരിഹരിച്ചു. ചോദ്യ നടപടിക്രമങ്ങളിൽ ഏർപ്പെട്ടിരുന്ന ഓരോ വ്യക്തിയും മര്യാദയുള്ളവരായിരുന്നു.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഹോം എക്സ്റ്റൻഷൻ ലോൺ എന്താണ്?

അധിക മുറികൾ, ഫ്ലോറുകൾ പോലുള്ളവ നിങ്ങളുടെ വീട് വിപുലീകരിക്കുന്നതിനായി ചേർക്കുന്നതിനുള്ള ലോൺ ആണിത്.

ആർക്കാണ് ഹോം എക്സ്റ്റൻഷൻ ലോൺ ലഭിക്കുക?

നിലവിലുള്ള അപ്പാർട്ട്മെന്‍റ്/ഫ്ലോർ/റോ ഹൗസിലേക്ക് സ്ഥലം ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം. നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം.

എനിക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാൻ കഴിയുന്ന പരമാവധി കാലയളവ് ഏതാണ്?

നിങ്ങൾക്ക് പരമാവധി 20 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അതുവരെ നിങ്ങൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാൻ കഴിയും.

ഹോം എക്സ്റ്റൻഷൻ ലോണിന്‍റെ പലിശനിരക്ക് ഹോം ലോണിനേക്കാൾ കൂടുതലാണോ?

ഹോം എക്സ്റ്റൻഷൻ ലോണുകൾക്ക് ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

ഹോം എക്സ്റ്റൻഷൻ ലോണിനായി എനിക്ക് നികുതി ആനുകൂല്യം ലഭിക്കുമോ?

ഉവ്വ്. 1961 ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങളിൽ നിങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ഹോം എക്സ്റ്റൻഷൻ ലോണിനായി ഞാൻ നൽകേണ്ട സെക്യൂരിറ്റി എന്താണ്?

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.

എത്ര തവണകളായാണ് ഹോം എക്സ്റ്റൻഷൻ ലോൺ വിതരണം ചെയ്യുന്നത് ?

എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം നിർമ്മാണ/നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി എച്ച് ഡി എഫ് സി ബാങ്ക് നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോൺ തവണകളായി വിതരണം ചെയ്യും.

ഒരു ഹോം എക്സ്റ്റൻഷൻ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

ഓക്ടോബർ 23 മുതൽ ഡിസംബർ 23 വരെയുള്ള കാലയളവിൽ ഉപഭോക്താവിന് വാഗ്ദാനം ചെയ്ത നിരക്കുകൾ
സെഗ്‌മെന്‍റ് ഐആർആർ ഏപ്രില്‍
കുറഞ്ഞത് പരമാവധി ശരാശരി. കുറഞ്ഞത് പരമാവധി ശരാശരി.
ഭവനനിര്‍മ്മാണം 8.25 12.75 8.52 8.25 12.75 8.52
നോൺ - ഹൗസിംഗ്* 8.35 15.05 9.34 8.35 15.05 9.34
*നോൺ-ഹൗസിംഗ് = LAP(ഇക്വിറ്റി), നോൺ-റസിഡൻഷ്യൽ പ്രിമൈസസ് & ഇൻഷുറൻസ് പ്രീമിയം ഫണ്ടിംഗ് ലോൺ  

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!