പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എച്ച് ഡി എഫ് സി ബാങ്ക് നിങ്ങളുടെ ഹോം ലോൺ യോഗ്യത പ്രധാനമായും നിങ്ങളുടെ വരുമാനവും തിരിച്ചടവ് ശേഷിയും അനുസരിച്ച് നിർണ്ണയിക്കും. നിങ്ങളുടെ പ്രായം, യോഗ്യത, ആശ്രിതരുടെ എണ്ണം, നിങ്ങളുടെ പങ്കാളിയുടെ വരുമാനം (എന്തെങ്കിലുമുണ്ടെങ്കിൽ), ആസ്തികളും ബാധ്യതകളും, സമ്പാദ്യ ചരിത്രം, തൊഴിലിന്‍റെ സ്ഥിരത, തുടർച്ച എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങൾ.

EMI എന്നാല്‍ 'ഓരോ മാസവും തുല്യമായി വിഭജിച്ച് അടയ്‌ക്കേണ്ട തുക'യാണ്. ഈ തുക ലോണ്‍ തുക തീരുന്നത് വരെ നിങ്ങള്‍ ഓരോ മാസവും ഒരു കൃത്യമായ തീയതിയില്‍ ഞങ്ങള്‍ക്ക് തിരിച്ചടയ്ക്കണം. EMI യില്‍ നിങ്ങളുടെ ലോണ്‍ തുകയും, പലിശ തുകയും അടങ്ങിയിരിക്കും. ആദ്യ വര്‍ഷങ്ങളില്‍ പലിശത്തുക കൂടുതലും ലോണ്‍ തുക കുറവുമായിരിക്കും, എന്നാല്‍ ലോണിന്‍റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ ലോണ്‍ തുകയായിരിക്കും പലിശത്തുകയേക്കാള്‍ കൂടുതല്‍.

സ്വന്തം സംഭാവന” എന്നത് എച്ച് ഡി എഫ് സി ബാങ്കിൻ്റെ ഹോം ലോൺ കുറച്ചുകൊണ്ട് പ്രോപ്പർട്ടിയുടെ ആകെ വിലയാണ്.

നിങ്ങളുടെ സൗകര്യത്തിനായി, നിങ്ങളുടെ ഹൗസ് ലോൺ തിരിച്ചടയ്ക്കുന്നതിന് എച്ച് ഡി എഫ് സി ബാങ്ക് വിവിധ രീതികൾ വാഗ്ദാനം ചെയ്യുന്നു. ECS (ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം) ഉപയോഗിച്ച് തവണകള്‍ അടയ്ക്കാനായി നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്കിനെ ഏര്‍പ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ മാസത്തവണകള്‍ നേരിട്ട് നിങ്ങളുടെ തൊഴില്‍ ദാതാവില്‍ നിന്നോ, നിങ്ങളുടെ ശമ്പള അക്കൗണ്ടില്‍ നിന്ന് പോസ്റ്റ്‌ ഡേറ്റഡ് ചെക്കുകള്‍ വഴിയോ തിരിച്ചടയ്ക്കാം.

നിങ്ങള്‍ സ്ഥലം വാങ്ങുന്നതിനോ, കെട്ടിടം പണിയുന്നതിനോ തീരുമാനിച്ചാല്‍ സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കിലും, പണി തുടങ്ങിയിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് ലോണിന് അപേക്ഷിക്കാം.

നിലവിലുള്ള വിപണി സാഹചര്യമനുസരിച്ച് വസ്തുവിന് ലഭിക്കുമെന്ന് കരുതുന്ന വിലയാണ് മാർക്കറ്റ് മൂല്യം.

ഞങ്ങളുടെ ഏറ്റവും അടുത്തുള്ള ഓഫീസിൽ നിന്ന് നിങ്ങൾക്ക് ഒരു അപേക്ഷാ ഫോം ശേഖരിക്കാം അല്ലെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റിൽ നിന്ന് അത് ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് സൗകര്യപ്രദമായ ഏതെങ്കിലും എച്ച് ഡി എഫ് സി ബാങ്ക് ഓഫീസിൽ സപ്പോർട്ടിംഗ് ഡോക്യുമെന്‍റുകളും പ്രോസസ്സിംഗ് ഫീസ് ചെക്കും സഹിതം സ്വയം സമർപ്പിക്കാം. അതേസമയം, ഞങ്ങളുടെ വെബ്സൈറ്റിലെ 'ഇൻസ്റ്റന്‍റ് ഹോം ലോൺ' ക്ലിക്ക് ചെയ്ത് ലോകത്ത് എവിടെ നിന്നും ഓൺലൈൻ അപേക്ഷ നൽകാനുള്ള ഓപ്ഷനുണ്ട്, കൂടാതെ നിങ്ങളുടെ ഹോം ലോൺ യോഗ്യത തൽക്ഷണം അറിയുകയും ചെയ്യാം.

ഉവ്വ്. നിങ്ങള്‍ക്ക് നിങ്ങളുടെ ഹോം ലോണിൻ്റെ ലോൺ തുകയ്ക്കും പലിശ തുകയ്ക്കും 1961ലെ ആദായനികുതി നിയമം അനുസരിച്ച് ഇളവുകള്‍ ലഭിക്കുന്നതാണ്. ഈ ഇളവുകള്‍ വര്‍ഷം തോറും വ്യത്യസ്തമായിരിക്കുന്നതുകൊണ്ട് നിങ്ങള്‍ ഇതിനെക്കുറിച്ച് ഞങ്ങളുടെ ലോൺ ഉപദേശകനുമായി ബന്ധപ്പെട്ട് സംശയനിവാരണം വരുത്തേണ്ടതാണ്‌.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.
 
വസ്തുവിന്‍റെ ആധാരം വ്യക്തവും, വില്‍ക്കാനാകുന്നതും, ബാധ്യതകളില്ലാത്തതും ആയിരിക്കണം എന്നത് പ്രധാനമാണ്. നിലവില്‍ വസ്തു ഈടോ മറ്റു വായ്പകള്‍ ഉള്ളതോ കേസുകള്‍ ഉള്ളതോ ആയിരിക്കാന്‍ പാടില്ല. മേല്‍പ്പറഞ്ഞവ ഉണ്ടെങ്കില്‍ വസ്തുവിന്റെ ആധാരത്തെ അത് വിപരീതമായി ബാധിക്കും.

മുതല്‍ തിരിച്ചടവ് നിങ്ങള്‍ക്ക് ലോൺ തുക പൂര്‍ണ്ണമായി ലഭിക്കുന്ന മാസത്തിന്‍റെ അടുത്ത മാസം മുതല്‍ ആരംഭിക്കും. ലോൺ തുക ലഭിക്കാന്‍ ബാക്കി ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ലഭിച്ച തുകയുടെ പലിശ അടയ്ക്കണം. ഈ പലിശയെ 'പ്രീ-EMI' പലിശ എന്ന് പറയുന്നു. ഓരോ വിതരണത്തിൻ്റെ തീയതി മുതൽ EMI ആരംഭിക്കുന്ന തീയതി വരെ എല്ലാ മാസവും പ്രീ-EMI പലിശ അടയ്‌ക്കേണ്ടതാണ്.
 
നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികളുടെ കാര്യത്തിൽ, എച്ച് ഡി എഫ് സി ബാങ്ക് നിങ്ങൾക്ക് ഒരു സവിശേഷമായ 'ട്രാഞ്ചിംഗ്' സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇത് പ്രകാരം പ്രോപ്പർട്ടി നിങ്ങളുടെ ഉടമസ്ഥതയിൽ ആകുന്നതുവരെ അടയ്ക്കാൻ ആഗ്രഹിക്കുന്ന ഇൻസ്റ്റാൾമെന്‍റുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പലിശ കൂടാതെ നിങ്ങൾ അടയ്ക്കുന്ന ഏത് തുകയും മുതലിൻ്റെ തിരിച്ചടവിലേക്ക് പോകുകയും അങ്ങനെ ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ലോൺ ലഭിക്കുന്ന കാലയളവ് ദീർഘിപ്പിക്കുന്ന സാഹചര്യങ്ങളിൽ ഇത് വളരെ പ്രയോജനപ്രദമാണ്.

വസ്തു ഇടപാടില്‍ 'വില്‍പ്പന കരാര്‍' എന്നാല്‍ വസ്തുവിന്‍റെ വിസ്തീര്‍ണ്ണം, കൈവശം ലഭിക്കുന്ന തീയതി, വില എന്നിവ ഉള്‍പ്പെടുത്തി വില്‍ക്കുന്ന ആളും വാങ്ങുന്ന ആളും തമ്മില്‍ എഴുതിയുണ്ടാക്കുന്ന നിയമപരമായി സാധുതയുള്ള ഒരു കരാറാണ്. ഇത് സ്റ്റാമ്പ് പേപ്പറില്‍ ആണ് എഴുതുന്നത്.
 
പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 'വില്‍പ്പന കരാര്‍' നിയമപരമായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കരാര്‍ തീയതി മുതൽ നാലുമാസത്തിനകം നിങ്ങള്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന സബ്-രജിസ്ട്രാര്‍ ഓഫീസില്‍ ഈ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത് ഇന്ത്യന്‍ രജിസ്ട്രേഷന്‍ നിയമം 1908 പ്രകാരമാണ് ചെയ്യുന്നത്.

അടക്കാത്ത ലോണുകളും ബില്ലുകളും പോലുള്ള ബാധ്യതകൾ കാരണം വസ്തുവിന്മേലുള്ള ക്ലെയിമുകളോ ചാർജുകളോ ആണ് വസ്തുവിൻ്റെ മേലുള്ള ബാധ്യത. നിങ്ങൾ ഭവനം തിരയുന്ന വേളയിൽ ഏതെങ്കിലും തരത്തിലുള്ള ബാധ്യതകളില്ലാത്ത വസ്തുക്കൾ പരിഗണിക്കേണ്ടത് വളരെ പ്രധാനമാണ്.

നിര്‍മ്മാണത്തിലിരിക്കുന്ന വസ്തു എന്നാല്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീടിനെയാണ്‌ ഉദ്ദേശിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷമുള്ള ഒരു തീയതിയില്‍ ഇത് ഉടമസ്ഥന് കൈമാറും.

സാങ്കേതികമായി വസ്തുവിൻ്റെ മൂല്യനിര്‍ണ്ണയം നടത്തിക്കഴിയുകയും, നിയമപരമായ ഡോക്യുമെന്‍റുകൾ പൂര്‍ത്തിയാക്കിക്കഴിയുകയും, നിങ്ങളുടെ സ്വന്തം സംഭാവന പൂർണ്ണമായും നിക്ഷേപിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ക്ക് ലോൺ തുക വിനിയോഗിക്കാനാകും. ഞങ്ങളുടെ ഏതെങ്കിലും ഓഫീസ് സന്ദർശിച്ചോ അല്ലെങ്കിൽ 'നിലവിലുള്ള ഉപഭോക്താക്കൾക്കായുള്ള ഓൺലൈൻ ആക്സസ്' ലേക്ക് ലോഗിൻ ചെയ്തോ നിങ്ങളുടെ ലോൺ വിതരണത്തിനുള്ള അഭ്യർത്ഥന സമർപ്പിക്കാം.

വിതരണത്തിനുള്ള നിങ്ങളുടെ അഭ്യർത്ഥന ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങൾ ലോൺ പൂർണ്ണമായോ തവണകളായോ വിതരണം ചെയ്യും, അത് സാധാരണയായി മൂന്നിൽ കൂടില്ല. നിർമ്മാണത്തിലിരിക്കുന്ന ഒരു വസ്തുവിനെ സംബന്ധിച്ച്, എത്രത്തോളം നിർമ്മാണം പൂർത്തിയായി എന്നതിനെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ ലോൺ തവണകളായി വിതരണം ചെയ്യും, നിർമ്മാതാവിൻ്റെ കരാറിനെ അടിസ്ഥാനമാക്കിയല്ല. ഒരു നിശ്ചിത ടൈംലൈനിനെ അടിസ്ഥാനമാക്കിയുള്ളതല്ലാതെ നിങ്ങളുടെ സ്വന്തം താൽപ്പര്യ പ്രകാരം, നിർമ്മാണവുമായി ബന്ധപ്പെട്ട പേമെൻ്റുകളിൽ നിർമ്മാതാവുമായി ഒരു കരാർ ഉണ്ടാക്കാൻ ശുപാർശ ചെയ്യുന്നു.

അതെ, ലോൺ കാലയളവിൽ നിങ്ങളുടെ പ്രോപ്പർട്ടി കൃത്യമായി അഗ്നിബാധയ്ക്കും അതുപോലെയുള്ള മറ്റ് അപകടങ്ങൾക്കും എതിരായി ഇൻഷുർ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഇതിൻ്റെ തെളുവുകൾ ഓരോ വർഷവും കൂടാതെ/അല്ലെങ്കിൽ ആവശ്യപ്പെടുമ്പോളെല്ലാം നിങ്ങൾ എച്ച് ഡി എഫ്‌ സി ബാങ്കിന് സമർപ്പിക്കേണ്ടതുണ്ട്. ഇൻഷുറൻസ് പോളിസിയുടെ ഗുണഭോക്താവ് എച്ച് ഡി എഫ് സി ബാങ്ക് ആയിരിക്കണം.

1961-ലെ ആദായനികുതി നിയമത്തിലെ അദ്ധ്യായം XX C പ്രകാരം ഒരു നിശ്ചിത വിലയിലധികം മൂല്യമുള്ള സ്ഥാവര വസ്തുക്കള്‍ ആദ്യം വാങ്ങുവാനുള്ള അവകാശം കേന്ദ്ര സർക്കാരിനുണ്ട്. അതുകൊണ്ട് ഈ അദ്ധ്യായത്തില്‍പ്പെടുന്ന അത്തരം ഇടപാടുകൾ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ തുടരാനാകൂ.

മറ്റൊരു ബാങ്ക് / ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ കുടിശ്ശികയുള്ള ഹോം ലോൺ എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് ബാലൻസ് ട്രാൻസ്ഫർ ലോൺ എന്നാണ് അറിയപ്പെടുന്നത്.

12 മാസങ്ങളുടെ പതിവ് പേമെന്‍റ് ട്രാക്ക് ഉള്ള മറ്റൊരു ബാങ്ക് / HFI യിൽ നിലവിൽ ഹോം ലോൺ ഉള്ള ഏതൊരു വായ്പക്കാരനും എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭിക്കും.

എച്ച് ഡി എഫ് സി ബാങ്കിൻ്റെ ടെലിസ്‌കോപ്പിക് റീപേമെൻ്റ് ഓപ്ഷന് കീഴിൽ ഒരു ഉപഭോക്താവിന് നേടാനാകുന്ന പരമാവധി കാലാവധി 30 വർഷങ്ങൾ അല്ലെങ്കിൽ വിരമിക്കൽ പ്രായം വരെ ആണ്.

ബാലൻസ് ട്രാൻസ്ഫർ ലോണുകൾക്ക് ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

നിങ്ങൾക്ക് https://www.hdfc.com/checklist#documents-charges -ല്‍ ഒരു ബാലന്‍സ് ട്രാന്‍സ്ഫര്‍ ലോണിന്‍റെ ഡോക്യുമെന്‍റുകളുടെ ചെക്ക്‌ലിസ്റ്റ്, ഫീസ് ചാര്‍ജ്ജുകള്‍ എന്നിവ കണ്ടെത്താനാവും

അതെ, നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടി വാങ്ങിയ ഉപഭോക്താക്കൾക്ക് എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭ്യമാക്കാം.

ടൈലിംഗ്, ഫ്ലോറിംഗ്, ഇന്‍റേണൽ/എക്സ്റ്റേണൽ പ്ലാസ്റ്റർ, പെയിന്‍റിംഗ് തുടങ്ങിയ രീതികളിൽ നിങ്ങളുടെ വീട് നവീകരിക്കുന്നതിനുള്ള (ഘടന/കാർപ്പറ്റ് ഏരിയ മാറ്റാതെ) ലോൺ ആണിത്.

അപ്പാർട്ട്മെന്‍റ് / ഫ്ലോർ / റോ ഹൗസ് എന്നിവിടങ്ങളിൽ നവീകരണം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഹൗസ് റിനോവേഷൻ ലോൺ ലഭ്യമാക്കാം. നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്കും ഹൗസ് റിനോവേഷൻ ലോൺ പ്രയോജനപ്പെടുത്താം.

നിങ്ങള്‍ക്ക് ഹൗസ് റിനോവേഷന്‍ ലോണുകള്‍ പരമാവധി 15 വര്‍ഷത്തേക്ക് അല്ലെങ്കില്‍ നിങ്ങളുടെ വിരമിക്കല്‍ പ്രായം വരെ, ഏതാണോ കുറവ് അത് പ്രയോജനപ്പെടുത്താം.

ഹൗസ് റിനോവേഷൻ ലോണുകളിൽ ബാധകമായ പലിശ നിരക്കുകൾ ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

സ്ഥാവര ഫർണിച്ചറുകളും ഫിക്സ്ചറുകളും വാങ്ങുന്നതിന് മാത്രമേ ഹൗസ് റിനോവേഷൻ ലോണുകൾ ഉപയോഗിക്കാൻ കഴിയൂ

ഉവ്വ്. ആദായനികുതി നിയമം, 1961 പ്രകാരം നിങ്ങളുടെ ഹൗസ് റിനോവേഷൻ ലോണുകളുടെ പ്രിൻസിപ്പൽ ഘടകങ്ങളിൽ നികുതി ആനുകൂല്യങ്ങൾക്ക് നിങ്ങൾക്ക് അർഹതയുണ്ട്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.

സാങ്കേതികമായി വസ്തു മൂല്യനിര്‍ണ്ണയം നടത്തിക്കഴിയുകയും, നിയമപരമായ ഡോക്യുമെന്‍റുകൾ പൂര്‍ത്തിയാക്കിക്കഴിയുകയും, നിങ്ങള്‍ നിങ്ങളുടെ സ്വന്തം സംഭാവന നിക്ഷേപിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ക്ക് ലോൺ തുക വിനിയോഗിക്കാനാകും.

എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം നിർമ്മാണം/നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ ലോൺ തവണകളായി വിതരണം ചെയ്യും.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

അധിക മുറികൾ, ഫ്ലോറുകൾ പോലുള്ളവ നിങ്ങളുടെ വീട് വിപുലീകരിക്കുന്നതിനായി ചേർക്കുന്നതിനുള്ള ലോൺ ആണിത്.

നിലവിലുള്ള അപ്പാർട്ട്മെന്‍റ്/ഫ്ലോർ/റോ ഹൗസിലേക്ക് സ്ഥലം ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം. നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം.

നിങ്ങള്‍ക്ക് ഒരു ഹോം എക്സ്റ്റന്‍ഷന്‍ ലോണ്‍ പരമാവധി 20 വര്‍ഷത്തേക്ക് അല്ലെങ്കില്‍ നിങ്ങളുടെ വിരമിക്കല്‍ പ്രായം വരെ, ഏതാണോ കുറവ് അത് പ്രയോജനപ്പെടുത്താം.

ഹോം എക്സ്റ്റൻഷൻ ലോണുകൾക്ക് ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

ഉവ്വ്. 1961 ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങളിൽ നിങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.

എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം നിർമ്മാണ/നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി എച്ച് ഡി എഫ് സി ബാങ്ക് നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോൺ തവണകളായി വിതരണം ചെയ്യും.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ്സ് വിപുലീകരണം, ഡെറ്റ് കൺസോളിഡേഷൻ മുതലായ വ്യക്തിഗതവും ഔദ്യോഗികവുമായ ആവശ്യങ്ങൾക്കായി (ഊഹക്കച്ചവട ആവശ്യങ്ങൾക്ക് ഒഴികെ) ടോപ്പ് അപ്പ് ലോണുകൾ ലഭ്യമാക്കാം.

നിലവിലുള്ള ഹോം ലോൺ, ഹോം ഇംപ്രൂവ്‌മെന്‍റ് ലോൺ അല്ലെങ്കിൽ ഹോം എക്സ്റ്റൻഷൻ ലോൺ ഉള്ള എല്ലാ ഉപഭോക്താക്കൾക്കും ടോപ്പ് അപ്പ് ലോണിന് അപേക്ഷിക്കാം. ഞങ്ങളുടെ ബാലൻസ് ട്രാൻസ്ഫർ ലോൺ പ്രയോജനപ്പെടുത്തുന്ന പുതിയ ഉപഭോക്താക്കൾക്ക് എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് അധികമായി ഒരു ടോപ്പ് അപ്പ് ലോൺ എടുക്കാവുന്നതാണ്. നിങ്ങൾക്ക് നിലവിലെ ഹോം ലോണിന്‍റെ വിതരണത്തിന് 12 മാസത്തിന് ശേഷം, നിലവിൽ ലോണെടുത്തിട്ടുള്ള പ്രോപ്പർട്ടി ഏറ്റുവാങ്ങുമ്പോൾ/ പൂർത്തിയാക്കുമ്പോൾ ടോപ്പ് അപ്പ് ലോണിന് അപേക്ഷിക്കാവുന്നതാണ്.

നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി ടോപ്പ് അപ്പ് ലോൺ, എല്ലാ ഹോം ലോണുകളുടെയും യഥാർത്ഥത്തിൽ അനുവദിച്ച ലോൺ തുകയ്ക്ക് തുല്യമാണ്, അല്ലെങ്കിൽ ₹50 ലക്ഷം, ഏതാണോ കുറവ് അത്. ഇത് ക്യുമുലേറ്റീവ് കുടിശ്ശികയുള്ള ലോണുകൾക്ക് വിധേയമാണ് കൂടാതെ വാഗ്ദാനം നൽകുന്ന ടോപ്പ് അപ്പ്, എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയത് പ്രകാരം, മോര്‍ട്ട്ഗേജ് ചെയ്ത പ്രോപ്പര്‍ട്ടിയുടെ മാര്‍ക്കറ്റ് മൂല്യത്തിൽ ₹75 ലക്ഷം വരെയുള്ള ക്യുമിലേറ്റീവ് എക്സ്പോഷറിന് 80%-ൽ കവിയാത്ത പരിധിയും, ക്യുമുലേറ്റീവ് എക്‌സ്‌പോഷർ ₹75 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 75% ആണ്.

പൂർണ്ണമായി നിർമ്മിച്ച, ഫ്രീഹോൾഡ് റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾക്കുള്ള ലോണാണിത്: വിവാഹം, ചികിത്സാ ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിഗത, ബിസിനസ് ആവശ്യങ്ങൾക്ക്(ഊഹക്കച്ചവടം ഒഴികെയുള്ളവ). നിലവിൽ മറ്റ് ബാങ്കുകളിൽ, ഫൈനാൻഷ്യൽ സ്ഥാപനങ്ങളിലുള്ള പ്രോപ്പർട്ടിക്ക് മേലുള്ള ലോണും (LAP) എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്‌ഫർ ചെയ്യാവുന്നതാണ്.

നിലവിലുള്ള ഉപഭോക്താക്കൾക്ക്, നിലവിലുള്ള എല്ലാ ലോണുകളുടെയും ശേഷിക്കുന്ന മുതൽ തുകയും, ലഭ്യമാക്കിയിട്ടുള്ള പ്രോപ്പർട്ടിക്ക് മേലുള്ള ലോണും എച്ച്ഡിഎഫ്‌സി ബാങ്ക് വിലയിരുത്തിയ പ്രകാരം മോർട്ട്ഗേജ് ചെയ്ത പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്‍റെ 60% കവിയാൻ പാടില്ല. പുതിയ ഉപഭോക്താക്കൾക്ക്, ലഭ്യമാക്കുന്ന പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ, സാധാരണയായി, എച്ച്‌ഡിഎഫ്‌സി ബാങ്ക് വിലയിരുത്തിയ പ്രകാരം പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്‍റെ 50% കവിയാൻ പാടില്ല.

വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ്സ് വിപുലീകരണം, ഡെറ്റ് കൺസോളിഡേഷൻ തുടങ്ങിയ വ്യക്തിപരവും തൊഴിൽപരവുമായ ആവശ്യങ്ങൾക്ക് (ഊഹക്കച്ചവട ആവശ്യങ്ങൾ ഒഴികെ) ശമ്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരുമായ വ്യക്തികൾക്ക് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ (LAP) ലഭിക്കും.

നിങ്ങൾക്ക് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അത് പ്രയോജനപ്പെടുത്താം.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.

അതെ, പൂർണമായും നിർമ്മിച്ചതും ഫ്രീഹോൾ‌ഡ് കൊമേർഷ്യൽ പ്രോപ്പർട്ടികൾക്കും മേൽ നിങ്ങൾക്ക് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ (LAP) ലഭ്യമാക്കാം .

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

ഇത് ഒരു പുതിയ അല്ലെങ്കിൽ നിലവിലുള്ള ഓഫീസ് അല്ലെങ്കിൽ ക്ലിനിക്ക് വാങ്ങുന്നതിനോടൊപ്പം ഒരു ഓഫീസ് അല്ലെങ്കിൽ ക്ലിനിക്കിന്‍റെ വിപുലീകരണം, മെച്ചപ്പെടുത്തൽ അല്ലെങ്കിൽ നിർമ്മാണം എന്നിവയ്ക്കുള്ള ലോൺ ആണ്. മറ്റേതൊരു ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ നിന്നും നിലവിലുള്ള കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ലോൺ എച്ച് ഡി എഫ് സി ബാങ്കിലേക്ക് മാറ്റാവുന്നതാണ്.

ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, ബിസിനസ് ഉടമകൾ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഒരു ഓഫീസ് അല്ലെങ്കിൽ ക്ലിനിക് വാങ്ങുന്നതിന് കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ലോൺ ലഭ്യമാക്കാം.

നിങ്ങള്‍ക്ക് ഒരു കൊമേഴ്ഷ്യല്‍ പ്രോപ്പര്‍ട്ടി ലോണ്‍ പരമാവധി 15 വര്‍ഷത്തേക്ക് അല്ലെങ്കില്‍ നിങ്ങളുടെ വിരമിക്കല്‍ പ്രായം വരെ, ഏതാണോ കുറവ് അത് പ്രയോജനപ്പെടുത്താം.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

പുതിയതോ നിലവിലുള്ളതോ ആയ കൊമേഴ്ഷ്യൽ പ്ലോട്ട് വാങ്ങുന്നതിനുള്ള ലോൺ ആണിത്. മറ്റേതെങ്കിലും ബാങ്ക്/ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള നിലവിലുള്ള കൊമേഴ്ഷ്യൽ പ്രോപ്പർട്ടി ലോൺ (പ്ലോട്ട്) എച്ച് ഡി എഫ് സി ബാങ്കിലേക്ക് മാറ്റാവുന്നതാണ്.

ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, ബിസിനസ്സ് ഉടമകൾ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഒരു ഓഫീസോ ക്ലിനിക്കോ നിർമ്മിക്കുന്നതിന് കൊമേർഷ്യൽ പ്രോപ്പർട്ടി ലോൺ (പ്ലോട്ട്) ലഭിക്കും.

നിങ്ങള്‍ക്ക് ഒരു കൊമേഴ്ഷ്യല്‍ പ്രോപ്പര്‍ട്ടി ലോണ്‍ പരമാവധി 15 വര്‍ഷത്തേക്ക് അല്ലെങ്കില്‍ നിങ്ങളുടെ വിരമിക്കല്‍ പ്രായം വരെ, ഏതാണോ കുറവ് അത് പ്രയോജനപ്പെടുത്താം.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

അതെ, ഹോം ലോൺ പലിശ നിരക്ക് മറ്റുള്ളവർക്ക് ബാധകമായതിനേക്കാൾ സ്ത്രീകൾക്ക് കുറവാണ്. മറ്റുള്ളവർക്ക് ബാധകമായ ഹോം ലോൺ പലിശ നിരക്കിൽ ഇളവ് ലഭിക്കുന്നതിന് സ്ത്രീകൾ ഹോം ലോൺ ലഭ്യമാക്കുന്ന പ്രോപ്പർട്ടിയുടെ ഉടമയോ / സഹ ഉടമയോ ആയിരിക്കണം കൂടാതെ എച്ച് ഡി എഫ് സി ഹോം ലോണിനായുള്ള അപേക്ഷകനോ / സഹ അപേക്ഷകനോ ആയിരിക്കണം.

താഴെപ്പറയുന്ന തരം ഹോം ലോൺ ഉൽപ്പന്നങ്ങളാണ് സാധാരണയായി ഇന്ത്യയിൽ ഹൗസിംഗ് ഫൈനാൻസ് സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്:

ഹോം ലോൺ

ഇവയ്ക്കായി ലഭ്യമാക്കിയ ലോൺ ആണിത്:

1. അംഗീകൃത പ്രോജക്റ്റുകളിൽ പ്രൈവറ്റ് ഡവലപ്പേഴ്സിൽ നിന്നും ഫ്ലാറ്റ്, നിര വീട്, ബംഗ്ലാവ് എന്നിവ വാങ്ങാൻ;

2വികസന അതോറിറ്റികളായ DDA, MHDA, നിലവിലുള്ള സഹകരണ ഹൗസിംഗ് സൊസൈറ്റികൾ, അപ്പാർട്ട്മെൻ്റ് ഉടമസ്ഥരുടെ അസോസിയേഷനുകൾ/ വികസന അതോറിറ്റി സെറ്റിൽമെൻ്റുകൾ അല്ലെങ്കിൽ സ്വകാര്യമായി നിർമ്മിച്ച വീടുകൾ തുടങ്ങിയവയിൽ നിന്ന് പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള ഹോം ലോൺ

3.ഫ്രീഹോള്‍ഡ്‌/ ലീസ് ഹോള്‍ഡ്‌ അല്ലെങ്കില്‍ വികസന അതോറിറ്റി നല്‍കിയ വസ്തുവില്‍ വീടു വയ്ക്കാനുള്ള ലോണുകൾ

പ്ലോട്ട് പർച്ചേസ് ലോൺ

നേരിട്ടുള്ള അലോട്ട്മെന്‍റ് അല്ലെങ്കിൽ രണ്ടാമത്തെ വിൽപ്പന ഇടപാട് വഴി ഒരു പ്ലോട്ട് വാങ്ങുന്നതിനും മറ്റൊരു ബാങ്ക്/ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള പ്ലോട്ട് പർച്ചേസ് ലോൺ ട്രാൻസ്ഫർ ചെയ്യുന്നതിനും പ്ലോട്ട് പർച്ചേസ് ലോൺ ലഭിക്കുന്നതാണ്.

ബാലൻസ് ട്രാൻസ്ഫർ ലോൺ

മറ്റൊരു ബാങ്ക്/ഫൈനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ ഹോം ലോണിൽ ബാക്കിയുള്ളത് എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് ബാലൻസ് ട്രാൻസ്ഫർ ലോൺ എന്നാണ് അറിയപ്പെടുന്നത്.

ഹൗസ് റിനോവേഷൻ ലോണുകൾ

ഹൗസ് റിനോവേഷൻ ലോൺ ടൈലിംഗ്, ഫ്ലോറിംഗ്, ഇന്‍റേണൽ/എക്സ്റ്റേണൽ പ്ലാസ്റ്റർ, പെയിന്‍റിംഗ് തുടങ്ങിയ നിരവധി മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ വീട് നവീകരിക്കുന്നതിനുള്ള (ഘടന/കാർപ്പറ്റ് ഏരിയ മാറ്റാതെ) ലോൺ ആണ്.

ഹോം എക്സ്റ്റൻഷൻ ലോൺ

അധിക മുറികൾ, ഫ്ലോറുകൾ തുടങ്ങി നിങ്ങളുടെ വീട് വിപുലീകരിക്കുകയോ സ്ഥലം ചേർക്കുകയോ ചെയ്യുന്നതിനുള്ള ലോൺ ആണിത്.

നിങ്ങളുടെ ഹോം ലോണിന് ബാധകമായ ഫീസ് നിരക്കുകളുടെ പൂർണ്ണമായ പട്ടിക കാണാൻ, ദയവായി സന്ദർശിക്കുക https://www.hdfc.com/checklist#documents-charges

അതെ, നിങ്ങളുടെ ഹോം ലോണിൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതപങ്കാളിയെ ഒരു സഹ അപേക്ഷകനായി ചേർക്കാം. എച്ച് ഡി എഫ് സി ബാങ്ക് ആവശ്യപ്പെടുന്ന വരുമാന ഡോക്യുമെന്‍റുകളുടെ ലഭ്യതയ്ക്ക് വിധേയമായി നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുന്നതിന് നിങ്ങളുടെ പങ്കാളിയുടെ വരുമാനവും പരിഗണിക്കാവുന്നതാണ്.

നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് യോഗ്യത, സാമ്പത്തിക സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിൽ നൽകിയ ലോണിനായി, ഇൻ-പ്രിൻസിപ്പൽ അംഗീകാരമുള്ള പ്രീ അപ്രൂവ്ഡ് ഹോം ലോണിന് നിങ്ങൾക്ക് അപേക്ഷിക്കാം. സാധാരണയായി, പ്രീ-അപ്രൂവ്ഡ് ലോണുകൾ പ്രോപ്പർട്ടി തിരഞ്ഞെടുക്കുന്നതിന് മുമ്പാണ് എടുക്കുന്നത്, അവ ലോൺ അനുവദിച്ച തീയതി മുതൽ 6 മാസത്തേക്ക് സാധുതയുള്ളതാണ്.

നിങ്ങളുടെ ഹോം ലോണിൽ ഒരു സഹ അപേക്ഷകൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധമില്ല. എന്നിരുന്നാലും, ഹോം ലോൺ ലഭ്യമാക്കേണ്ട പ്രോപ്പർട്ടി സംയുക്ത ഉടമസ്ഥതയിലാണെങ്കിൽ, ഈ പ്രോപ്പർട്ടിയിലെ എല്ലാ സഹ ഉടമകളും ഹോം ലോണിൽ സഹ അപേക്ഷകരായിരിക്കണം. സഹ അപേക്ഷകർ പൊതുവെ അടുത്ത കുടുംബാംഗങ്ങളായിരിക്കും.

അതെ, എച്ച് ഡി എഫ് സി ബാങ്ക് നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ പ്രൊവിഷണൽ ഇന്‍ററസ്റ്റ് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നൽകുന്നു. നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ പ്രൊവിഷണൽ ഇന്‍ററസ്റ്റ് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ https://portal.hdfc.com/login/ ൽ 'ഓൺലൈൻ ആക്സസ് മൊഡ്യൂളിലേക്ക്' ലോഗിൻ ചെയ്യാം.

അവസാന സാമ്പത്തിക വർഷത്തേക്കുള്ള നിങ്ങളുടെ ഫൈനൽ ഇന്‍ററസ്റ്റ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ https://portal.hdfc.com/login ൽ 'ഓൺലൈൻ ആക്സസ് മൊഡ്യൂളിലേക്ക്' ലോഗിൻ ചെയ്യാം.

നിർമ്മാണത്തിന്‍റെ പുരോഗതിയെ അടിസ്ഥാനമാക്കി എച്ച് ഡി എഫ് സി ബാങ്ക് നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികൾക്ക് ലോൺ തവണകളായി വിതരണം ചെയ്യുന്നു. വിതരണം ചെയ്യുന്ന ഓരോ ഇൻസ്റ്റാൾമെന്‍റും 'ഭാഗികം' അല്ലെങ്കിൽ 'തുടർന്നുള്ള' വിതരണം എന്ന് അറിയപ്പെടുന്നു.

എളുപ്പവും ലളിതവുമായ 4 ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ ഓൺലൈനിൽ സ്വന്തമാക്കാം:
1. സൈൻ അപ്പ് / രജിസ്റ്റർ ചെയ്യുക
2. ഹോം ലോൺ അപേക്ഷാ ഫോം പൂരിപ്പിക്കുക
3. ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക
4. പ്രോസസ്സിംഗ് ഫീസ് അടയ്ക്കുക
5. ലോണ്‍ അപ്രൂവല്‍ നേടുക

നിങ്ങള്‍ക്ക് ഒരു ഹോം ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇപ്പോൾ അപേക്ഷിക്കാൻ https://portal.hdfc.com/ സന്ദർശിക്കുക!.

ലോൺ വിതരണം ചെയ്യുന്ന മാസത്തിന് ശേഷം EMI ആരംഭിക്കും. നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികളുടെ ലോണുകൾക്ക് EMI സാധാരണയായി പൂർണ്ണമായി ഹോം ലോൺ വിതരണം ചെയ്തതിന് ശേഷമാണ് ആരംഭിക്കുന്നത്, എന്നാൽ ഉപഭോക്താവിന് തങ്ങളുടെ ആദ്യ വിതരണം ആരംഭിച്ച ഉടൻ തന്നെ EMI അടയ്ക്കാന്‍ തിരഞ്ഞെടുക്കാം, തുടർന്നുള്ള ഓരോ വിതരണത്തിനും ആനുപാതികമായി അവരുടെ EMIകൾ വർദ്ധിക്കും. റീസെയിൽ സാഹചര്യങ്ങളിൽ, മുഴുവൻ ലോൺ തുകയും ഒന്നായി വിതരണം ചെയ്യുന്നതിനാൽ, വിതരണത്തിൻ്റെ തുടർന്നുള്ള മാസം മുതൽ മുഴുവൻ ലോൺ തുകയ്ക്കും ഉള്ള EMI ആരംഭിക്കും.

ലോൺ തുകയെ ആശ്രയിച്ച് മൊത്തം പ്രോപ്പർട്ടിയുടെ 10-25% തുക 'സ്വന്തം സംഭാവനയായി അടയ്‌ക്കേണ്ടതാണ്. 75 മുതൽ 90% വരെ പ്രോപ്പർട്ടിയുടെ തുകയാണ് ഹോം ലോണായി ലഭിക്കുന്നത്. വീട് നിർമ്മാണം, നന്നാക്കല്‍ ഹോം എക്സ്റ്റൻഷൻ ലോൺ എന്നിവയുടെ കാര്യത്തിൽ, നിർമ്മാണം/നന്നാക്കല്‍/എക്സ്റ്റൻഷൻ എസ്റ്റിമേറ്റിന്‍റെ 75 മുതൽ 90% വരെ ധനസഹായം ലഭിക്കുന്നതാണ്.

ഹോം ലോണ്‍ സാധാരണയായി ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്‍റുകള്‍ (EMI) വഴിയാണ് തിരിച്ചടയ്ക്കുക. നിങ്ങളുടെ ലോണിന്‍റെ പ്രാരംഭ വർഷങ്ങളിൽ രൂപകൽപ്പന ചെയ്തിട്ടുള്ള മുതൽ, പലിശ ഘടകങ്ങൾ EMI ൽ അടങ്ങിയിരിക്കുന്നു, പലിശ ഘടകം മുതൽ ഘടകത്തേക്കാൾ വളരെ വലുതാണ്, അതേസമയം ലോണിന്‍റെ രണ്ടാം പകുതിയിൽ, മുതൽ ഘടകം വളരെ വലുതായിരിക്കും.

പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) (അർബൻ)-ഭവന ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്‍റ് ആരംഭിച്ചതാണ് എല്ലാവർക്കും ഭവനം എന്ന ദൗത്യം. ദ് PMAY സ്കീം നഗരവൽക്കരണത്തിന്‍റെ വ്യാപ്തിയും അനുബന്ധ ഭവന ആവശ്യങ്ങളും കണക്കിലെടുത്ത് സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം (EWS)/ലോവർ ഇൻകം ഗ്രൂപ്പ് (LIG), മിഡിൽ ഇൻകം ഗ്രൂപ്പുകൾ (MIG) എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു.
ആനുകൂല്യങ്ങൾ:
പലിശയിൽ നൽകിയിരിക്കുന്ന സബ്സിഡി ഹോം ലോണിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയ്ക്കുന്നതിനാൽ PMAY ക്ക് കീഴിലുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (CLSS) ഹോം ലോൺ താങ്ങാവുന്നതാക്കി മാറ്റുന്നു. സ്കീമിന് കീഴിലുള്ള സബ്സിഡി തുക പ്രധാനമായും ഒരു ഉപഭോക്താവിന്‍റെ വരുമാനത്തെയും പ്രോപ്പർട്ടി യൂണിറ്റിന്‍റെ ധനസഹായത്തെയും ആശ്രയിച്ചിരിക്കുന്നു.

ഈ ഹോം ലോൺ പ്രോസസ് ഇന്ത്യയിൽ സാധാരണയായി താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു:

ഹോം ലോൺ അപേക്ഷയും ഡോക്യുമെന്‍റേഷനും
 
നിങ്ങളുടെ വീട്ടിലിരുന്ന് കൊണ്ട് ഓൺലൈനായി ഹോം ലോണിന് അപേക്ഷിക്കാം, അതിനായി ഉപയോഗിക്കൂ എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഓൺലൈൻ ആപ്ലിക്കേഷൻ ഫീച്ചർ. അല്ലെങ്കിൽ , നിങ്ങളുടെ കോണ്ടാക്ട് വിശദാംശങ്ങൾ ഷെയർ ചെയ്യാം ഇവിടെ അതുവഴി ഞങ്ങളുടെ ലോൺ വിദഗ്ധർക്ക് നിങ്ങളുമായി ബന്ധപ്പെടാനും നിങ്ങളുടെ ലോൺ അപേക്ഷ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും.

നിങ്ങളുടെ ഹോം ലോൺ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ട ഡോക്യുമെന്‍റേഷൻ ലഭ്യമാണ് ഇവിടെ. നിങ്ങളുടെ ഹോം ലോൺ അപേക്ഷ പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ KYC, വരുമാനം, പ്രോപ്പർട്ടി സംബന്ധിച്ച ഡോക്യുമെന്‍റുകളുടെ വിശദമായ ചെക്ക്‌ലിസ്റ്റ് ഈ ലിങ്ക് നൽകുന്നു. ചെക്ക്‌ലിസ്റ്റ് സൂചകമാണ്, ഹോം ലോൺ അനുമതി പ്രക്രിയയിൽ അധിക ഡോക്യുമെന്‍റുകൾ ആവശ്യപ്പെടാം.

ഹോം ലോണിന്‍റെ അപ്രൂവലും വിതരണവും
 
അപ്രൂവൽ പ്രോസസ്: മേൽപ്പറഞ്ഞ ചെക്ക്‌ലിസ്റ്റ് പ്രകാരം സമർപ്പിച്ച ഡോക്യുമെന്‍റുകളുടെ അടിസ്ഥാനത്തിലാണ് ഹോം ലോൺ വിലയിരുത്തുന്നത്, അംഗീകൃത തുക കസ്റ്റമറെ അറിയിക്കുന്നതുമാണ്. അപേക്ഷിച്ച ഹൗസിംഗ് ലോൺ തുകയും അംഗീകരിച്ച തുകയും തമ്മിൽ വ്യത്യാസം ഉണ്ടായേക്കാം. ഹൗസിംഗ് ലോൺ അപ്രൂവൽ ചെയ്യുമ്പോൾ അനുമതി കത്ത് ഈ കാര്യങ്ങൾ വിശദമാക്കുന്നു: ലോൺ തുക, കാലയളവ്, ബാധകമായ പലിശ നിരക്ക്, തിരിച്ചടവ് രീതി, അപേക്ഷകർ പാലിക്കേണ്ട മറ്റ് പ്രത്യേക വ്യവസ്ഥകൾ.

വിതരണ പ്രക്രിയ: ഹോം ലോൺ ഡിസ്ബേർസ്മെൻ്റ് പ്രോസസ് എച്ച് ഡി എഫ് സി ബാങ്കിലേക്ക് യഥാർത്ഥ പ്രോപ്പർട്ടി ഡോക്യുമെൻ്റുകൾ സമർപ്പിക്കുന്നതിലൂടെ ആരംഭിക്കും. പ്രോപ്പർട്ടി നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രോപ്പർട്ടി ആണെങ്കിൽ, ഡെവലപ്പർ നൽകുന്ന കൺസ്ട്രക്ഷൻ ലിങ്ക്ഡ് പേമെന്‍റ് പ്ലാൻ അനുസരിച്ച് ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നതാണ്. നിർമ്മാണം/ഹോം ഇംപ്രൂവ്മെന്‍റ്/ഹോം എക്സ്റ്റൻഷൻ ലോണുകളുടെ കാര്യത്തിൽ, നൽകിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണം/മെച്ചപ്പെടുത്തലിന്‍റെ പുരോഗതി അനുസരിച്ച് വിതരണം ചെയ്യുന്നതാണ്. രണ്ടാമതായി സെയിൽ / റീസെയിൽ പ്രോപ്പർട്ടികൾക്ക് വിൽപ്പന ഡീഡ് നടപ്പിലാക്കുന്ന സമയത്ത് പൂർണ്ണമായ ലോൺ തുക വിതരണം ചെയ്യുന്നതാണ്.

ഹോം ലോണിന്‍റെ റീപേമെന്‍റ്
 
ഹോം ലോണുകളുടെ തിരിച്ചടവ് പലിശയും മൂലധനവും കൂടിച്ചേർന്ന ഇക്വേറ്റഡ് പ്രതിമാസ തവണകളിലൂടെയാണ് (EMI).റീസെയ്ൽ വീടുകൾക്കായുള്ള ലോണുകളുടെ കാര്യത്തിൽ, ലോൺ വിതരണം ചെയ്യുന്ന മാസത്തിന് തൊട്ടടുത്ത മാസം മുതലാണ് EMI ആരംഭിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികൾക്കുള്ള ലോണുകളുടെ കാര്യത്തിൽ, നിർമാണം പൂർത്തിയാകുകയും ഹോം ലോൺ പൂർണമായും വിതരണം ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ സാധാരണയായി EMI ആരംഭിക്കുന്നതാണ്. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് അവരുടെ EMI- കൾ വേഗത്തിൽ ആരംഭിക്കാനും തിരഞ്ഞെടുക്കാം. നിർമ്മാണത്തിന്‍റെ പുരോഗതി അനുസരിച്ച് നടത്തിയ ഓരോ ഭാഗിക വിതരണത്തിനും EMIകൾ ആനുപാതികമായി വർദ്ധിക്കും.

പരമാവധി തിരിച്ചടവ് കാലയളവ് നിങ്ങൾ ലഭ്യമാക്കുന്ന ഹൗസിംഗ് ലോണുകളുടെ തരം, നിങ്ങളുടെ പ്രൊഫൈൽ, പ്രായം, ലോൺ മെച്യൂരിറ്റി തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു.

ഹോം ലോണുകൾക്കും ബാലൻസ് ട്രാൻസ്ഫർ ലോണുകൾക്കും, പരമാവധി കാലയളവ് 30 വർഷമാണ് അല്ലെങ്കിൽ റിട്ടയർമെന്‍റ് പ്രായം വരെ, ഏതാണോ കുറവ് അത്.

ഹോം എക്സ്റ്റൻഷൻ ലോണുകൾക്ക്, പരമാവധി കാലയളവ് 20 വർഷമാണ് അല്ലെങ്കിൽ റിട്ടയർമെന്‍റ് പ്രായം വരെ, ഏതാണോ കുറവ് അത്.

ഹോം റിനോവേഷൻ & ടോപ്പ്-അപ്പ് ലോണുകൾക്ക്, പരമാവധി കാലയളവ് 15 വർഷമാണ് അല്ലെങ്കിൽ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അത്.

പ്രോപ്പർട്ടിയുടെ എല്ലാ സഹ ഉടമകളും ഹൗസ് ലോണിന് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളാണ്.

നിങ്ങളുടെ ഹൗസിംഗ് ലോൺ പലിശ നിരക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്ന ലോൺ തരത്തെ ആശ്രയിച്ചിരിക്കുന്നു. രണ്ട് തരത്തിലുള്ള ലോണുകളുണ്ട്:
 
അഡ്ജസ്റ്റബിൾ നിരക്ക് അല്ലെങ്കിൽ ഫ്ലോട്ടിംഗ് നിരക്ക്
 
അഡ്ജസ്റ്റബിൾ അല്ലെങ്കിൽ ഫ്ലോട്ടിംഗ് നിരക്ക് ലോണിൽ, നിങ്ങളുടെ ലോണിലുള്ള പലിശ നിരക്ക് നിങ്ങളുടെ വായ്പ നൽകുന്നയാളുടെ ബെഞ്ച്മാർക്ക് നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു. ബെഞ്ച്മാർക്ക് നിരക്കിലെ ഏത് ചലനവും നിങ്ങളുടെ ബാധകമായ പലിശ നിരക്കിൽ ആനുപാതികമായ മാറ്റം വരുത്തും. നിശ്ചിത ഇടവേളകളിൽ പലിശ നിരക്കുകൾ റീസെറ്റ് ചെയ്യും. റീസെറ്റ് സാമ്പത്തിക കലണ്ടർ അനുസരിച്ചാകാം, അല്ലെങ്കിൽ വിതരണത്തിന്‍റെ ആദ്യ തീയതിയെ ആശ്രയിച്ച് അവ ഓരോ ഉപഭോക്താവിനും യുനീക്ക് ആയിരിക്കും. എച്ച് ഡി എഫ് സി ബാങ്ക് അതിന്‍റെ സ്വന്തം വിവേചനാധികാരത്തിൽ ലോൺ കരാറിൻ്റെ ഏത് ഘട്ടത്തിലും, സാധ്യതയുടെ അടിസ്ഥാനത്തിൽ പലിശ നിരക്ക് റീസെറ്റ് സൈക്കിൾ മാറ്റാം.
 
കോംബിനേഷന്‍ ലോണുകള്‍
 
കോംബിനേഷൻ ലോൺ പാർട്ട് ഫിക്സഡ്, പാർട്ട് ഫ്ലോട്ടിംഗ് ആണ്. ഫിക്സഡ് റേറ്റ് കാലയളവിന് ശേഷം, ലോൺ അഡ്ജസ്റ്റബിൾ നിരക്കിലേക്ക് മാറുന്നു.

ഹോം ലോണിനുള്ള ഇഎംഐ കാൽക്കുലേറ്ററിന്‍റെ നേട്ടങ്ങൾ താഴെപ്പറയുന്നു-

നിങ്ങളുടെ ഫൈനാൻസ് മുൻകൂട്ടി പ്ലാൻ ചെയ്യാൻ സഹായിക്കുന്നു

നിങ്ങളുടെ ക്യാഷ് ഫ്ലോ മുൻകൂട്ടി പ്ലാൻ ചെയ്യാൻ EMI കാൽക്കുലേറ്റർ ഉപയോഗപ്രദമാണ്, അതിനാൽ നിങ്ങൾ ഹോം ലോൺ ലഭ്യമാക്കുമ്പോഴെല്ലാം നിങ്ങളുടെ ഹോം ലോൺ പേമെന്‍റുകൾ അനായാസം നടത്താം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തിനും ലോൺ സർവ്വീസിംഗ് ആവശ്യങ്ങൾക്കും ഒരു ഉപയോഗപ്രദമായ ടൂളാണ് EMI കാൽക്കുലേറ്റർ.

ഉപയോഗിക്കാൻ എളുപ്പമാണ്

EMI കാൽക്കുലേറ്ററുകൾ വളരെ ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. നിങ്ങൾ മൂന്ന് ഇൻപുട്ട് മൂല്യങ്ങൾ മാത്രം നൽകിയാൽ മതിയാകും:

a. ലോൺ തുക
b. പലിശ നിരക്ക്
c. കാലയളവ്

ഈ മൂന്ന് ഇൻപുട്ട് മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ മാസവും ഹോം ലോൺ ദാതാവിന് നിങ്ങൾ അടയ്‌ക്കേണ്ട ഇൻസ്റ്റാൾമെന്‍റ് EMI കാൽക്കുലേറ്റർ കണക്കാക്കും. ഹോം ലോണിനുള്ള ചില EMI കാൽക്കുലേറ്ററുകൾ മുഴുവൻ ലോൺ കാലയളവിലും നിങ്ങൾ അടയ്ക്കുന്ന പലിശയുടെയും മുതലിന്‍റെയും വിശദമായ ബ്രേക്കപ്പ് നൽകും.

പ്രോപ്പർട്ടി തിരയലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു

നിങ്ങളുടെ സാമ്പത്തിക നിലയ്ക്ക് ഏറ്റവും അനുയോജ്യമായ ലോൺ EMI യും കാലയളവും തീരുമാനിക്കാൻ സഹായിക്കുന്നതിലൂടെ, നിങ്ങളുടെ പ്രതിമാസ ബജറ്റിന് ഏറ്റവും അനുയോജ്യമായ ശരിയായ ഹോം ലോൺ തുകയിൽ എത്തിച്ചേരാൻ EMI കാൽക്കുലേറ്റർ നിങ്ങളെ സഹായിക്കും. നിങ്ങളുടെ പ്രോപ്പർട്ടി തിരയലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കും.

എളുപ്പം ആക്സസ് ചെയ്യാം

ഓൺലൈൻ EMI കാൽക്കുലേറ്റർ എവിടെ നിന്നും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ്. ശരിയായ ഹോം ലോൺ തുക, EMI- കൾ, നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കാലയളവ് എന്നിവ ലഭിക്കുന്നതിന് നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ ഇൻപുട്ട് വേരിയബിളിന്‍റെ വിവിധ കോമ്പിനേഷനുകൾ പരീക്ഷിക്കാവുന്നതാണ്.

നിങ്ങൾക്ക് ഹോം ലോൺ നേടാനും മുംബൈ, ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, പൂനെ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങാനും കഴിയും.

ഉവ്വ്. നിങ്ങൾക്ക് ഒരേ സമയം രണ്ട് ഹോം ലോണുകൾ പ്രയോജനപ്പെടുത്താം. എന്നിരുന്നാലും, നിങ്ങളുടെ ലോണിന്‍റെ അപ്രൂവൽ നിങ്ങളുടെ റീപേമെന്‍റ് ശേഷിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ യോഗ്യതയും രണ്ട് ഹോം ലോണുകൾക്കായി EMI തിരിച്ചടയ്ക്കാനുള്ള കഴിവും വിലയിരുത്തുന്നത് എച്ച് ഡി എഫ് സി ബാങ്കാണ്.

ഇല്ല. നിങ്ങളുടെ ഹോം ലോണിന് ഒരു ഗ്യാരണ്ടർ ആവശ്യമില്ല. ചില സാഹചര്യങ്ങളിൽ മാത്രമേ ഒരു ഗ്യാരണ്ടറെ ആവശ്യപ്പെടുകയുള്ളൂ, അതായത്:
 
  • പ്രാഥമിക അപേക്ഷകന് ദുർബലമായ സാമ്പത്തിക സ്ഥിതി ഉള്ളപ്പോൾ
  • അപേക്ഷകൻ അവരുടെ യോഗ്യതയ്ക്ക് അപ്പുറമുള്ള തുക കടം വാങ്ങാൻ ആഗ്രഹിക്കുമ്പോൾ.
  • നിർദ്ദിഷ്ട വരുമാന മാനദണ്ഡത്തേക്കാൾ കുറവ് അപേക്ഷകൻ സമ്പാദിക്കുമ്പോൾ.

ഹോം ലോൺ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നത് ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ ഹോം ലോണിനായി നിങ്ങൾ തിരിച്ചടച്ച പലിശയുടെയും മുതൽ തുകയുടെയും സമ്മറിയാണ്. ഇത് നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്ക് നൽകും, നികുതി കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് ആവശ്യമാണ്. നിങ്ങൾ നിലവിലുള്ള ഒരു ഉപഭോക്താവാണെങ്കിൽ, നിങ്ങളുടെ പ്രൊവിഷണൽ ഹോം ലോൺ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം ഇവിടെ നിന്ന്; ഓൺലൈൻ പോർട്ടൽ.

നിങ്ങളുടെ ഹോം ലോണിലെ പലിശയുടെ പ്രതിമാസ പേമെന്‍റാണ് പ്രീ-EMI. ലോണിന്‍റെ മുഴുവൻ ഡിസ്ബേർസ്മെന്‍റ് വരെയുള്ള കാലയളവിൽ ഈ തുക അടയ്ക്കുന്നതാണ്. നിങ്ങളുടെ യഥാർത്ഥ ലോൺ കാലയളവ് - EMI (മുതലും പലിശയും അടങ്ങുന്നത്) പേമെന്‍റുകൾ - പ്രീ-EMI ഘട്ടം കഴിഞ്ഞാൽ ആരംഭിക്കുന്നതാണ്, അതായത് ഹൗസ് ലോൺ പൂർണ്ണമായും വിതരണം ചെയ്തതിന് ശേഷം.

ഹോം ലോണിനുള്ള നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്ന ചില ഘടകങ്ങൾ ഇവയാണ്:
 
  • വരുമാനവും തിരിച്ചടവ് ശേഷിയും
  • വയസ്
  • ഫൈനാൻഷ്യൽ പ്രൊഫൈൽ
  • ക്രെഡിറ്റ്‌ ചരിത്രം
  • ക്രെഡിറ്റ് സ്കോർ
  • നിലവിലുള്ള കടം/EMIകൾ

ഉവ്വ്. നിങ്ങളുടെ യഥാർത്ഥ ലോൺ കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ ഹോം ലോൺ പ്രീപേ ചെയ്യാം (ഭാഗികമായോ പൂർണ്ണമായോ). ബിസിനസ് ആവശ്യങ്ങൾക്കായി അല്ല ലോൺ എടുത്തതെങ്കിൽ, ഫ്ലോട്ടിംഗ് റേറ്റ് ഹോം ലോണുകൾക്ക് പ്രീ പേമെൻ്റ് നിരക്കുകളൊന്നും ഇല്ലെന്ന കാര്യം ശ്രദ്ധിക്കുക.

ഇല്ല. ഹോം ലോൺ ഇൻഷുറൻസ് നിർബന്ധമല്ല. എന്നിരുന്നാലും, അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിന്ന് സംരക്ഷണത്തിനായി നിങ്ങൾ ഇൻഷുറൻസ് വാങ്ങുന്നത് നല്ലതാണ്.

ഉവ്വ്. ആദായനികുതി നിയമം, 1961 സെക്ഷൻ 80C, 24(b), 80EEA പ്രകാരം നിങ്ങളുടെ ഹോം ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങൾ തിരിച്ചടയ്ക്കുന്നതിന് നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകാം. ആനുകൂല്യങ്ങൾ ഓരോ വർഷവും വ്യത്യാസപ്പെടാം എന്നതിനാൽ, ഏറ്റവും പുതിയ വിവരങ്ങൾക്കായി നിങ്ങളുടെ ചാർട്ടേഡ് അക്കൗണ്ടന്‍റ്/നികുതി വിദഗ്ദ്ധനെ സമീപിക്കുക.

നിങ്ങൾക്ക് നിങ്ങളുടെ ഹോം ലോണിന്‍റെ വിതരണം ആരംഭിക്കാൻ കഴിയുന്നത് പ്രോപ്പർട്ടി സാങ്കേതികമായി വിലയിരുത്തി, എല്ലാ നിയമപരമായ ഡോക്യുമെന്‍റേഷനും പൂർത്തിയായതിന് ശേഷം, നിങ്ങളുടെ ഡൗൺ പേമെന്‍റ് നടത്തിക്കഴിഞ്ഞാൽ ആയിരിക്കും.
 
നിങ്ങളുടെ ലോൺ വിതരണത്തിനായി ഓൺലൈനായി അല്ലെങ്കിൽ ഞങ്ങളുടെ ഏതെങ്കിലും ഓഫീസുകൾ സന്ദർശിച്ച് നിങ്ങൾക്ക് ഒരു അഭ്യർത്ഥന സമർപ്പിക്കാം.

ഞങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് റീച്ച് ലോണുകൾ മൈക്രോ സംരംഭകർക്കും ശമ്പളമുള്ള വ്യക്തികൾക്കും മതിയായ വരുമാന രേഖകളുടെ തെളിവ് ഉള്ള അല്ലെങ്കിൽ ഇല്ലാത്ത വീട് വാങ്ങുന്നത് സാധ്യമാക്കുന്നു. എച്ച് ഡി എഫ് സി ബാങ്ക് റീച്ച് വഴി മിനിമൽ ഇൻകം ഡോക്യുമെന്‍റേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഹൗസ് ലോണിന് അപേക്ഷിക്കാം.

ഹോം ലോൺ എന്നത് ഒരു ഉപഭോക്താവ് വീട് വാങ്ങാൻ ലഭ്യമാക്കുന്ന സെക്യുവേർഡ് ലോൺ ആണ്. പ്രോപ്പർട്ടി ഡവലപ്പറിൽ നിന്നുള്ള നിർമ്മാണത്തിലിരിക്കുന്നതോ റെഡി പ്രോപ്പർട്ടിയോ ആകാം. ഒരു റീസെയിൽ പ്രോപ്പർട്ടി വാങ്ങാൻ, പ്ലോട്ടിൽ ഒരു പാർപ്പിട യൂണിറ്റ് നിർമ്മിക്കാൻ, ഇതിനകം നിലവിലുള്ള ഒരു വീട്ടിൽ മെച്ചപ്പെടുത്തലുകളും വിപുലീകരണങ്ങളും നടത്താൻ തുടങ്ങിയവയ്ക്ക് ലോൺ ഉപയോഗിക്കാം. മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. വായ്പയെടുക്കുന്ന മൂലധനത്തിന്‍റെ ഒരു ഭാഗവും അതിലൂടെ ലഭിക്കുന്ന പലിശയും അടങ്ങുന്ന തുല്യമായ പ്രതിമാസ തവണകളിലൂടെ (EMI) ഹൌസിംഗ് ലോൺ തിരിച്ചടയ്ക്കപ്പെടുന്നു.

ഹോം ലോൺ യോഗ്യത വ്യക്തിയുടെ വരുമാനത്തെയും തിരിച്ചടവ് ശേഷിയെയും ആശ്രയിച്ചിരിക്കും. ഹോം ലോൺ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച വിശദാംശങ്ങൾ കാണുക:

വിശദാംശങ്ങൾ സാലറിയുള്ള വ്യക്തികള്‍ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ
വയസ് 21 വയസ്സ് മുതൽ 65 വയസ്സ് വരെ 21 വയസ്സ് മുതൽ 65 വയസ്സ് വരെ
കുറഞ്ഞ വരുമാനം ₹10,000 പ്രതിമാസം. പ്രതിവർഷം ₹2 ലക്ഷം.

നിങ്ങൾ പ്രോപ്പർട്ടി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ലെങ്കിലും, ഒരു പ്രോപ്പർട്ടി വാങ്ങാനോ നിർമ്മിക്കാനോ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും ഹൗസിംഗ് ലോണിന് അപേക്ഷിക്കാം. നിങ്ങൾ വിദേശത്ത് ജോലി ചെയ്യുമ്പോൾ, ഭാവിയിൽ ഇന്ത്യയിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവ് ആസൂത്രണം ചെയ്യുന്നതിനായി നിങ്ങൾക്ക് ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ പൗരനായ വ്യക്തി അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ വംശജനായ ഒരു വ്യക്തി ആണ് NRI.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്റ്റ്, 1999 ന്‍റെ സെക്ഷൻ 2(w) പ്രകാരം ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഒരു വ്യക്തിയുടെ നിർവചനം താഴെ പറയുന്നതാണ്:
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തി എന്നാൽ, ഇന്ത്യയിൽ താമസിക്കാത്ത വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്.
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഒരു വ്യക്തിയെ ഇന്ത്യയിൽ താമസിക്കാത്ത വ്യക്തിയായി കണക്കാക്കും:
ഒരു വ്യക്തി മുൻ സാമ്പത്തിക വർഷത്തിൽ 182 ദിവസം വരെയോ അല്ലെങ്കിൽ അതിൽ കുറവോ മാത്രമെ ഇന്ത്യയിൽ താമസിക്കുന്നുള്ളുവെങ്കിൽ
ഒരു വ്യക്തി ഇന്ത്യയിൽ നിന്ന് പുറത്തുപോവുകയോ അല്ലെങ്കിൽ ഇന്ത്യക്ക് പുറത്ത് താമസിക്കുകയോ, ഇതിൽ ഏതായാലും
ഇന്ത്യക്ക് പുറത്തുള്ള തൊഴിൽ ഏറ്റെടുക്കുന്നതിന്, അല്ലെങ്കിൽ
ഇന്ത്യക്ക് പുറത്ത് ഒരു ബിസിനസ് അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തുള്ള തൊഴിൽ ചെയ്യുന്നതിന്, അല്ലെങ്കിൽ
മറ്റേതെങ്കിലും ആവശ്യത്തിന്, ഒരു വ്യക്തി അനിശ്ചിത കാലത്തേക്ക് ഇന്ത്യയ്ക്ക് പുറത്ത് നിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ.

നിങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തിൽ, എച്ച് ഡി എഫ് സി ബാങ്ക് താമസിക്കുന്ന സ്റ്റാറ്റസ് അടിസ്ഥാനമാക്കി അപേക്ഷകരുടെ റീപേമെന്‍റ് ശേഷി പുനഃപരിശോധിക്കുകയും പുതുക്കിയ റീപേമെന്‍റ് ഷെഡ്യൂൾ തയ്യാറാക്കുകയും ചെയ്യുന്നു. പുതിയ പലിശ നിരക്ക് റസിഡൻ്റ് ഇന്ത്യൻ ലോണുകളുടെ നിലവിലുള്ള ബാധകമായ നിരക്ക് അനുസരിച്ചായിരിക്കും ( നിർദ്ദിഷ്ട ലോൺ ഉൽപ്പന്നത്തിനായി). പുതുക്കിയ ഈ പലിശ നിരക്ക് കൺവേർട്ട് ചെയ്യുന്ന ബാക്കിയുള്ള ബാലൻസിന് ബാധകമാകുന്നതാണ്. സ്റ്റാറ്റസ് മാറ്റം സ്ഥിരീകരിക്കുന്ന ലെറ്റർ കസ്റ്റമർക്ക് നൽകുന്നതാണ്.

PIO കാർഡിന്‍റെ ഒരു ഫോട്ടോകോപ്പി അല്ലെങ്കിൽ
ജന്മസ്ഥലം 'ഇന്ത്യ' എന്ന് സൂചിപ്പിക്കുന്ന നിലവിലെ പാസ്പോർട്ടിന്‍റെ ഒരു ഫോട്ടോകോപ്പി
മുമ്പ് വ്യക്തി കൈവശം വച്ചിരുന്നെങ്കിൽ, ഇന്ത്യൻ പാസ്പോർട്ടിന്‍റെ ഒരു ഫോട്ടോകോപ്പി
മാതാപിതാക്കളുടെ / മുത്തച്ഛന്‍റെ ഇന്ത്യൻ പാസ്പോർട്ട് / ജനന സർട്ടിഫിക്കറ്റ് / വിവാഹ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒരു ഫോട്ടോകോപ്പി.

ഹോം ലോണ്‍ ലഭ്യമാകുന്നതിന് നിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കേണ്ടതില്ല. ലോണ്‍ അപേക്ഷ നൽകുന്ന സമയത്തോ ലോണ്‍ വിതരണ സമയത്തോ നിങ്ങള്‍ വിദേശത്താണ് എങ്കില്‍, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഫോര്‍മാറ്റ് പ്രകാരം ഒരു പവര്‍ ഓഫ് അറ്റോര്‍ണിയെ നിയമിച്ച് നിങ്ങള്‍ക്ക് ലോണ്‍ നേടാവുന്നതാണ്. നിങ്ങളുടെ പവർ ഓഫ് അറ്റോർണി കൈവശമുള്ളയാൾക്ക് നിങ്ങളുടെ പേരിൽ അപേക്ഷ നൽകാനും ഔപചാരികതകൾ നടപ്പിലാക്കാനും കഴിയും.

ദുബായിലെ ഒരു ബ്രാഞ്ചും എല്ലാ GCC രാജ്യങ്ങളിലും സർവ്വീസ് അസോസിയേറ്റുകളുമായി 10 വർഷത്തിലേറെയായി എച്ച് ഡി എഫ് സി ബാങ്ക് GCC മേഖലയിൽ പ്രവർത്തിക്കുന്നു. NRIകളെ വീട് വാങ്ങൽ പ്രക്രിയയിൽ സഹായിക്കാൻ എച്ച് ഡി എഫ് സി ബാങ്കിന് ലണ്ടനിലും സിംഗപ്പൂരിലും ഇന്‍റർനാഷണൽ ഓഫീസുകൾ ഉണ്ട്. ലോകത്തെവിടെയും നിങ്ങളുടെ ഹോം ലോൺ എടുക്കാൻ, നിങ്ങൾക്ക് ഒന്നുകിൽ :
 
നിങ്ങളുടെ വരുമാനവും റീപേമെന്‍റ് ശേഷിയും അനുസരിച്ചാണ് നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണയിക്കുക. നിങ്ങളുടെ പ്രായം, യോഗ്യത, ആശ്രിതരുടെ എണ്ണം, നിങ്ങളുടെ പങ്കാളിയുടെ വരുമാനം (ഉണ്ടെങ്കിൽ), ആസ്തികളും ബാധ്യതകളും, സമ്പാദ്യ ചരിത്രം, തൊഴിലിന്‍റെ സ്ഥിരത, തുടർച്ച എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങൾ.

നിങ്ങളുടെ സൗകര്യത്തിനായി, ഹോം ലോൺ തിരിച്ചടയ്ക്കുന്നതിന് എച്ച് ഡി എഫ് സി ബാങ്ക് വിവിധ രീതികൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ഒന്നുകിൽ പോസ്റ്റ്-ഡേറ്റഡ് ചെക്ക് നൽകാവുന്നതാണ് അല്ലെങ്കിൽ ഇന്ത്യയിലുള്ള നിങ്ങളുടെ നോൺ-റസിഡന്‍റ് (എക്സ്‍റ്റേണൽ) അക്കൗണ്ട് / നോൺ-റസിഡന്‍റ് (ഓർഡിനറി) അക്കൗണ്ടിൽ നിന്ന് ECS (ഇലക്‌ട്രോണിക് ക്ലിയറിംഗ് സിസ്റ്റം) മുഖേന തവണകൾ അടയ്ക്കാൻ ബാങ്കിന് സ്ഥായിയായ നിർദ്ദേശം നൽകാം. ക്യാഷ് പേമെന്‍റ് സ്വീകരിക്കുന്നതല്ല.
 
പേമെന്‍റ് വൈകിയതിനും ചെക്ക് ബൗൺസായതിനുമുള്ള പെനാൽറ്റി വിവരങ്ങൾക്ക്, ദയവായി ഞങ്ങളുടെ പ്രത്യേക പ്രോഡക്ട് പേജിലെ വിവരങ്ങൾ കാണുക

ഉവ്വ്, സഹ-അപേക്ഷകൻ ഇന്ത്യൻ രൂപയിൽ സമ്പാദിക്കുന്ന വരുമാനം ചേർത്ത് ഞങ്ങൾക്ക് ജോയിന്‍റ് ഇൻകം ലോൺ നൽകാൻ കഴിയും. എന്നാൽ സഹ-അപേക്ഷകൻ നിങ്ങളുടെ കുടുംബാംഗം ആയിരിക്കണം - ജീവിത പങ്കാളി, മാതാപിതാക്കൾ അഥവാ മക്കൾ.

ഇല്ല.

PIO കാർഡ് നൽകുന്നത് 'ഇന്ത്യൻ വംശജനായ വ്യക്തി'ക്ക് വിദേശ രാജ്യത്തെ ഇന്ത്യൻ മിഷൻ (ഇന്ത്യൻ എംബസി/ ഇന്ത്യൻ ഹൈക്കമ്മീഷൻ/ ഇന്ത്യൻ കോൺസുലേറ്റ്) ആണ്. അത് വിദേശ കാര്യ മന്ത്രാലയം നിശ്ചയിച്ച പ്രകാരമുള്ള ചില സൗകര്യങ്ങൾ കാർഡ് ഉടമയ്ക്ക് നൽകുന്നു, 15 വർഷത്തേക്ക് പ്രാബല്യം.

ഉവ്വ്. നിങ്ങൾക്ക് ലോൺ അപേക്ഷ ഞങ്ങളുടെ ഇന്‍റർനാഷണൽ ഓഫീസിലോ, ഞങ്ങളുടെ സർവ്വീസ് അസോസിയേറ്റ് ഓഫീസുകളിലോ സമർപ്പിക്കാവുന്നതാണ്. എന്നാൽ, ലോൺ വിതരണം ചെയ്യുമ്പോൾ കൈപ്പറ്റേണ്ടത് നിങ്ങളോ, ഇന്ത്യയിലെ നിങ്ങളുടെ പവർ ഓഫ് അറ്റോണിയോ മാത്രമാണ്.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.
 
വസ്തുവിന്‍റെ ആധാരം വ്യക്തവും, വില്‍ക്കാനാകുന്നതും, ബാധ്യതകളില്ലാത്തതും ആയിരിക്കണം എന്നത് പ്രധാനമാണ്. നിലവില്‍ വസ്തു ഈടോ മറ്റു വായ്പകള്‍ ഉള്ളതോ കേസുകള്‍ ഉള്ളതോ ആയിരിക്കാന്‍ പാടില്ല. മേല്‍പ്പറഞ്ഞവ ഉണ്ടെങ്കില്‍ വസ്തുവിന്റെ ആധാരത്തെ അത് വിപരീതമായി ബാധിക്കും..
 
ലോൺ പ്രോസസ്സിംഗ് സമയത്ത് സമർപ്പിച്ച എല്ലാ ഡോക്യുമെന്‍റുകളുടെയും കോപ്പികൾ ദയവായി സൂക്ഷിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു, കാരണം ലോണിന്‍റെ മുഴുവൻ തുകയും അടച്ച് തീരുന്നതുവരെ ഒറിജിനലുകൾ എച്ച് ഡി എഫ് സി ബാങ്കിന്‍റെ കൈവശമായിരിക്കും.

വസ്തു ഇടപാടില്‍ 'വില്‍പ്പന കരാര്‍' എന്നാല്‍ വസ്തുവിന്‍റെ വിസ്തീര്‍ണ്ണം, കൈവശം ലഭിക്കുന്ന തീയതി, വില എന്നിവ ഉള്‍പ്പെടുത്തി വില്‍ക്കുന്ന ആളും വാങ്ങുന്ന ആളും തമ്മില്‍ എഴുതിയുണ്ടാക്കുന്ന നിയമപരമായി സാധുതയുള്ള ഒരു കരാറാണ്. ഇത് സ്റ്റാമ്പ് പേപ്പറില്‍ ആണ് എഴുതുന്നത്.
 
പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 'വില്‍പ്പന കരാര്‍' നിയമപരമായി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കരാര്‍ തീയതി മുതൽ നാലുമാസത്തിനകം നിങ്ങള്‍ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന സബ്-രജിസ്ട്രാര്‍ ഓഫീസില്‍ ഈ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇത് ഇന്ത്യന്‍ രജിസ്ട്രേഷന്‍ നിയമം 1908 പ്രകാരമാണ് ചെയ്യുന്നത്.

ഉവ്വ്. നിങ്ങളുടെ ബന്ധുക്കളെ ആരെയെങ്കിലും ഇന്ത്യയിൽ പവർ ഓഫ് അറ്റോണി (POA) ഹോൾഡർ ആയി നിയമിക്കുന്നതായിരിക്കും നല്ലത്. POA നിങ്ങൾ ഹോം ലോണിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന നഗരത്തിലെ താമസക്കാരനായിരിക്കണം. POA നടപ്പിലാക്കേണ്ടത് എച്ച് ഡി എഫ് സി നൽകിയ ഡ്രാഫ്റ്റ് പ്രകാരം ആയിരിക്കണം.
 
ലോൺ ഔപചാരികതകൾ പൂർത്തിയാക്കാൻ സഹ-അപേക്ഷകൻ ഇന്ത്യയിൽ ഇല്ലാത്ത സന്ദർഭത്തിൽ, സഹ-അപേക്ഷകനും ഇന്ത്യയിലെ ഏതെങ്കിലും ബന്ധുവിന്‍റെ പേരിൽ പവർ ഓഫ് അറ്റോണി ഉണ്ടാക്കേണ്ടതാണ്.

സ്വന്തം സംഭാവന (മാർജിൻ മണി) എന്നത് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ലോൺ ഒഴികെയുള്ള പ്രോപ്പർട്ടിയുടെ മൊത്തം വിലയാണ്. കസ്റ്റമർ ഇന്ത്യക്ക് പുറത്തുള്ള സാധാരണ ബാങ്കിംഗ് മാർഗത്തിലൂടെ, അല്ലെങ്കിൽ ഇന്ത്യയിലെ അയാളുടെ നോൺ-റസിഡന്‍റ് എക്സ്‍റ്റേണൽ (NRE)/ഫോറിൻ കറൻസി നോൺ-റസിഡന്‍റ് (FCNR) / നോൺ-റസിഡന്‍റ് ഓർഡിനറി (NRO) അക്കൗണ്ടിലുള്ള ഫണ്ടിൽ നിന്ന് അടയ്ക്കേണ്ടതാണ്. അത്തരം പേമെന്‍റുകൾ പ്രത്യേകം മുകളിൽ പറഞ്ഞ രീതിയിൽ അല്ലാതെ ട്രാവലേർസ് ചെക്ക് അഥവാ ഫോറിൻ കറൻസി നോട്ട്, അഥവാ മറ്റേതെങ്കിലും രീതിയിൽ അടയ്ക്കാനാവില്ല. എച്ച് ഡി എഫ് സി ബാങ്കിൻ്റെ ലോൺ തുക വിതരണം എനേബിൾ ചെയ്യുന്നതിന് സ്വന്തം സംഭാവന ആദ്യം നൽകിയിരിക്കണം.

നിങ്ങൾ പ്രോപ്പർട്ടി തിരഞ്ഞെടുത്ത്, ഹോം ലോണിന് അപേക്ഷിച്ച്, ആവശ്യമായ വരുമാന, പ്രോപ്പർട്ടി ഡോക്യുമെന്‍റുകൾ സമർപ്പിച്ച് കഴിയുമ്പോൾ, പ്രോപ്പർട്ടി സാങ്കേതികമായും നിയമപരമായും കൊള്ളാവുന്നതാണെങ്കിൽ, പ്രോപ്പർട്ടി വാങ്ങുന്നതിന് സ്വന്തം വിഹിതം നിങ്ങൾ അടയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ലോൺ വിതരണം ചെയ്യുന്നതാണ്. വിതരണം ഇന്ത്യൻ രൂപയിലായിരിക്കുകയും നിങ്ങൾ വ്യക്തമാക്കിയ പ്രകാരം ഇന്ത്യയിലെ എച്ച്ഡിഎഫ്‌സി ബാങ്ക് ബ്രാഞ്ചിൽ നടത്തുകയും ചെയ്യും.
 
ലോൺ തുകക്കുള്ള ചെക്ക് സന്ദർഭം പോലെ ചവലപ്പറിന്‍റെയോ സെല്ലറിന്‍റെയോ (റീസെയിൽ പ്രോപ്പർട്ടി ആണെങ്കിൽ) പേരിലായിരിക്കും. നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രൊജക്ടിന്‍റെ കാര്യത്തിൽ, എച്ച് ഡി എഫ് സി ബാങ്ക് നിർമ്മാണ ഘട്ടത്തിന് ആനുപാതികമായ ലോൺ തുക വിതരണം ചെയ്യുന്നു.

പ്രോപ്പർട്ടി നിർമ്മാണത്തിലിരിക്കുമ്പോൾ, എച്ച് ഡി എഫ് സി ബാങ്ക് നിർമ്മാണ ഘട്ടത്തിന് ആനുപാതികമായ ലോൺ തുക വിതരണം ചെയ്യുന്നു. അത്തരം സാഹചര്യത്തിൽ, വിതരണം ചെയ്തിട്ടുള്ള ലോൺ തുകയ്ക്ക് അടയ്ക്കേണ്ട പലിശ തുകയാണ് പ്രീ-EMI. വിതരണം ചെയ്ത ലോൺ ഭാഗത്തിനുള്ള പലിശ നിങ്ങൾക്ക് അടച്ചു തുടങ്ങാം, പ്രോജക്ട് ഏറ്റുവാങ്ങാൻ സജ്ജമാകുന്നതുവരെ. ഈ പലിശയാണ് പ്രീ-EMI പലിശ. പ്രീ-EMI പലിശ ഓരോ വിതരണ തീയതി മുതൽ EMI ആരംഭിക്കുന്ന തീയതി വരെ ഓരോ മാസവും അടയ്ക്കേണ്ടതാണ്.

പ്രീ-EMI പലിശയിൽ ലാഭിക്കാൻ കസ്റ്റമേഴ്സിനെ സഹായിക്കാൻ ട്രാൻഷ് ബേസ്‍ഡ് EMI യുടെ ഞങ്ങൾ ട്രാൻഷിന്‍റെ സ്പെഷ്യ സൗകര്യം ഏർപ്പെടുത്തി.
 
നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികൾക്ക്, പ്രോപ്പർട്ടി ഏറ്റുവാങ്ങാൻ സജ്ജമാകുന്നതുവരെ അടയ്ക്കാൻ ആഗ്രഹിക്കുന്ന ഇൻസ്റ്റോൾമെന്‍റ് തിരഞ്ഞെടുക്കാവുന്നതാണ്. കസ്റ്റമർ പലിശക്ക് മീതെ, കൂടുതലായി അടയ്ക്കുന്ന തുക മുതൽതുകയുടെ തിരിച്ചടവിലേക്കാണ് പോകുക.
 
കസ്റ്റമറിന് EMI നേരത്തെ തുടങ്ങി ലോൺ വേഗം അടച്ച് തീർക്കുന്നത് ഗുണകരമാണ്.

ലോണിന്‍റെ ഇൻസ്റ്റോൾമെന്‍റ്, പലിശ, മറ്റ് ചാർജ്ജുകൾ ഉണ്ടെങ്കിൽ അത് എന്നിവ കസ്റ്റമർ ഇന്ത്യക്ക് പുറത്തുനിന്ന് സാധാരണ ബാങ്കിംഗ് മാർഗ്ഗത്തിൽ അഥവാ തന്‍റെ ഇന്ത്യയിലുള്ള നോൺ-റസിഡന്‍റ് എക്സ്‍റ്റേണൽ (NRE) / ഫോറിൻ കറൻസി നോൺ-റസിഡന്‍റ് (FCNR) / നോൺ-റസിഡന്‍റ് റിപ്പാട്രിയബിൾ (NRNR) / നോൺ-റസിഡന്‍റ് ഓർഡിനറി (NRO) / നോൺ-റസിഡന്‍റ് സ്പെഷ്യൽ റുപ്പി (NRSR) അക്കൗണ്ടിലെ ഫണ്ടിൽ നിന്ന്, അല്ലെങ്കിൽ ലോൺ വിനിയോഗിച്ച് വാങ്ങിയ പ്രോപ്പർട്ടി വാടകയ്ക്ക് കൊടുത്ത് ലഭിക്കുന്ന വാടക വരുമാനത്തിൽ നിന്ന് അടയ്ക്കേണ്ടതാണ്.

ഉവ്വ്, ബാധകമായ പ്രീപേമെന്‍റ് ചാർജ്ജിന് വിധേയമായി പാർട്ട് അഥവാ ഫുൾ പേമെന്‍റിന് ഒറ്റത്തവണയായി അടച്ച് ഷെഡ്യൂളിന് മുമ്പ് നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാവുന്നതാണ്. വിദേശത്തു നിന്ന് സാധാരണ മാർഗ്ഗത്തിൽ, നിങ്ങളുടെ ഇന്ത്യയിലെ നോൺ-റസിഡന്‍റ് (എക്സ്‍റ്റേണൽ) അക്കൗണ്ട്/ അഥവാ നോൺ-റസിഡന്‍റ് (ഓർഡിനറി) അക്കൗണ്ടിൽ നിന്ന് അടയ്ക്കാവുന്നതാണ്. നിങ്ങളുടെ ലോൺ റീപേമെന്‍റ് വേഗത്തിലാക്കാൻ ആക്സിലറേറ്റഡ് റീപേമെന്‍റ് സ്കീം എന്ന ചാർജ് ഈടാക്കാത്ത സൗകര്യവും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്’. ഈ സൗകര്യം നിങ്ങള്‍ക്ക് ഓരോ വര്‍ഷവുമുള്ള നിങ്ങളുടെ വരുമാന വര്‍ദ്ധനവനുസരിച്ച് EMI തുകയുടെ അളവും കൂട്ടുവാനുള്ള അവസരം നല്‍കുന്നു. ഇതുമൂലം വായ്പ തിരിച്ചടവും വേഗത്തില്‍ തീര്‍ക്കുവാനാകും.

ഉവ്വ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വിദേശ പാസ്പോർട്ട് ഉള്ള ഇന്ത്യൻ വംശജർക്ക് എച്ച് ഡി എഫ്‌ സി ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ യോഗ്യതയുണ്ട്.

അതെ, ലോൺ കാലയളവിൽ നിങ്ങളുടെ പ്രോപ്പർട്ടി കൃത്യമായി അഗ്നിബാധയ്ക്കും അതുപോലെയുള്ള മറ്റ് അപകടങ്ങൾക്കും എതിരായി ഇൻഷുർ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. ഇതിൻ്റെ തെളുവുകൾ ഓരോ വർഷവും കൂടാതെ/അല്ലെങ്കിൽ ആവശ്യപ്പെടുമ്പോളെല്ലാം നിങ്ങൾ എച്ച് ഡി എഫ്‌ സി ബാങ്കിന് സമർപ്പിക്കേണ്ടതുണ്ട്. ഇൻഷുറൻസ് പോളിസിയുടെ ഗുണഭോക്താവ് എച്ച് ഡി എഫ് സി ബാങ്ക് ആയിരിക്കണം.

മുതല്‍ തിരിച്ചടവ് നിങ്ങള്‍ക്ക് ലോൺ തുക പൂര്‍ണ്ണമായി ലഭിക്കുന്ന മാസത്തിന്‍റെ അടുത്ത മാസം മുതല്‍ ആരംഭിക്കും. ലോൺ തുക ലഭിക്കാന്‍ ബാക്കി ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ലഭിച്ച തുകയുടെ പലിശ അടയ്ക്കണം. ഈ പലിശയെ 'പ്രീ-EMI' പലിശ എന്ന് പറയുന്നു. ഓരോ വിതരണത്തിൻ്റെ തീയതി മുതൽ EMI ആരംഭിക്കുന്ന തീയതി വരെ എല്ലാ മാസവും പ്രീ-EMI പലിശ അടയ്‌ക്കേണ്ടതാണ്.
 
നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികളുടെ കാര്യത്തിൽ, എച്ച് ഡി എഫ് സി ബാങ്ക് നിങ്ങൾക്ക് ഒരു സവിശേഷമായ 'ട്രാഞ്ചിംഗ്' സൗകര്യം വാഗ്ദാനം ചെയ്യുന്നു, ഇത് പ്രകാരം പ്രോപ്പർട്ടി നിങ്ങളുടെ ഉടമസ്ഥതയിൽ ആകുന്നതുവരെ അടയ്ക്കാൻ ആഗ്രഹിക്കുന്ന ഇൻസ്റ്റാൾമെന്‍റുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. പലിശ കൂടാതെ നിങ്ങൾ അടയ്ക്കുന്ന ഏത് തുകയും മുതലിൻ്റെ തിരിച്ചടവിലേക്ക് പോകുകയും അങ്ങനെ ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ലോൺ ലഭിക്കുന്ന കാലയളവ് ദീർഘിപ്പിക്കുന്ന സാഹചര്യങ്ങളിൽ ഇത് വളരെ പ്രയോജനപ്രദമാണ്.

വിതരണത്തിനുള്ള നിങ്ങളുടെ അഭ്യർത്ഥന ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങൾ ലോൺ പൂർണ്ണമായോ തവണകളായോ വിതരണം ചെയ്യും, അത് സാധാരണയായി മൂന്നിൽ കൂടില്ല. നിർമ്മാണത്തിലിരിക്കുന്ന ഒരു വസ്തുവിനെ സംബന്ധിച്ച്, എത്രത്തോളം നിർമ്മാണം പൂർത്തിയായി എന്നതിനെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ ലോൺ തവണകളായി വിതരണം ചെയ്യും, നിർമ്മാതാവിൻ്റെ കരാറിനെ അടിസ്ഥാനമാക്കിയല്ല. ഒരു നിശ്ചിത ടൈംലൈനിനെ അടിസ്ഥാനമാക്കിയുള്ളതല്ലാതെ നിങ്ങളുടെ സ്വന്തം താൽപ്പര്യ പ്രകാരം, നിർമ്മാണവുമായി ബന്ധപ്പെട്ട പേമെൻ്റുകളിൽ നിർമ്മാതാവുമായി ഒരു കരാർ ഉണ്ടാക്കാൻ ശുപാർശ ചെയ്യുന്നു.

ഉവ്വ്, നിങ്ങൾ മറ്റൊരു ബാങ്കിൽ നിന്നോ ഹൗസിംഗ് ഫൈനാൻസ് കമ്പനിയിൽ നിന്നോ എടുത്ത ഹോം ലോൺ തിരിച്ചടയ്ക്കുന്നതിന് ഞങ്ങളുടെ പക്കൽ ലോണിന് അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യൻ വംശജ വ്യക്തി (PIO)യുടെ നിർവ്വചനം ഫോറിൻ എക്സ്‍ചേഞ്ച് മാനേജ്‍മെന്‍റ് (ബോറോവിംഗ് ആൻഡ് ലെൻഡിംഗ് ഇൻ റുപ്പീസ്) റഗുലേഷൻസ്, 2000ന്‍റെ സെക്ഷൻ 2(b) ക്ക് കീഴിലും, ഫോറിൻ എക്സ്‍ചേഞ്ച് മാനേജ്‍മെന്‍റ് (ഡിപ്പോസിറ്റ്) റഗുലേഷൻസ്, 2000 ന്‍റെ സെക്ഷൻ 2(xii) ന് കീഴിലും നിർവ്വചിക്കുന്നത് ഇപ്രകാരമാണ്:

ഒരു PIO എന്നാൽ ബംഗ്ലാദേശ് അല്ലെങ്കിൽ പാക്കിസ്ഥാൻ അല്ലാതുള്ള ഏതൊരു രാജ്യത്തെയും പൗരൻ,

താഴെപ്പറയുന്ന പ്രകാരം ഇന്ത്യയിൽ സ്ഥാവര പ്രോപ്പർട്ടി സമ്പാദിക്കുന്നതിനുള്ള ഒരു PIO:
'ഇന്ത്യൻ വംശജനായ വ്യക്തി' എന്നാൽ ഒരു വ്യക്തി (പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ചൈന, ഇറാൻ, നേപ്പാൾ അല്ലെങ്കിൽ ഭൂട്ടാൻ എന്നിവിടങ്ങളിൽ പൗരൻ ആയിരിക്കരുത്) എന്നാണ് അർത്ഥമാക്കുന്നത്,
 
  • അയാൾക്ക് എപ്പോഴെങ്കിലും ഇന്ത്യൻ പാസ്പോർട്ട് ഉണ്ടായിരുന്നു; അല്ലെങ്കിൽ
  • അയാൾ, അല്ലെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഒരാൾ, അല്ലെങ്കിൽ അവരുടെയും മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ ഭരണഘടന അഥവാ പൗരത്വ നിയമം 1955 (57 ഓഫ് 1955) പ്രകാരം ഇന്ത്യയിലെ പൗരൻ ആയിരുന്നു; അല്ലെങ്കിൽ
  • വ്യക്തി ഒരു ഇന്ത്യൻ പൗരന്‍റെ ജീവിത പങ്കാളിയാണ്, അല്ലെങ്കിൽ സബ്-ക്ലോസ് (a) അഥവാ (b) യിൽ പറഞ്ഞിരിക്കുന്ന വ്യക്തിയാണ്
    • എപ്പോഴെങ്കിലും ഇന്ത്യൻ പാസ്പോർട്ട് ഉണ്ടായിരുന്നു; അല്ലെങ്കിൽ
    • അയാളോ, അയാളുടെ അഛനോ അമ്മയോ, മുത്തഛനോ, മുത്തശ്ശിയോ ഇന്ത്യൻ ഭരണ ഘടന അല്ലെങ്കിൽ പൗരത്വ നിയമം 1955 (57 ഓഫ് 1955)പ്രകാരം ഇന്ത്യയിലെ പൗരൻ ആയിരുന്നു

മറ്റൊരു ബാങ്ക് / ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ കുടിശ്ശികയുള്ള ഹോം ലോൺ എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് ബാലൻസ് ട്രാൻസ്ഫർ ലോൺ എന്നാണ് അറിയപ്പെടുന്നത്.

12 മാസങ്ങളുടെ പതിവ് പേമെന്‍റ് ട്രാക്ക് ഉള്ള മറ്റൊരു ബാങ്ക് / HFI യിൽ നിലവിൽ ഹോം ലോൺ ഉള്ള ഏതൊരു വായ്പക്കാരനും എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭിക്കും.

എച്ച് ഡി എഫ് സി ബാങ്കിൻ്റെ ടെലിസ്‌കോപ്പിക് റീപേമെൻ്റ് ഓപ്ഷന് കീഴിൽ ഒരു ഉപഭോക്താവിന് നേടാനാകുന്ന പരമാവധി കാലാവധി 30 വർഷങ്ങൾ അല്ലെങ്കിൽ വിരമിക്കൽ പ്രായം വരെ ആണ്.

ബാലൻസ് ട്രാൻസ്ഫർ ലോണുകൾക്ക് ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

ഉവ്വ്. 1961 ലെ ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ബാലൻസ് ട്രാൻസ്ഫർ ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങളിൽ നിങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

അതെ, എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോണിനൊപ്പം ₹50 ലക്ഷം വരെയുള്ള അധിക ടോപ്പ് അപ്പ് ലോൺ നിങ്ങൾക്ക് ലഭിക്കും.

നിങ്ങൾക്ക് https://www.hdfc.com/checklist#documents-charges -ല്‍ ഒരു ബാലന്‍സ് ട്രാന്‍സ്ഫര്‍ ലോണിന്‍റെ ഡോക്യുമെന്‍റുകളുടെ ചെക്ക്‌ലിസ്റ്റ്, ഫീസ് ചാര്‍ജ്ജുകള്‍ എന്നിവ കണ്ടെത്താനാവും

അതെ, നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടി വാങ്ങിയ ഉപഭോക്താക്കൾക്ക് എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭ്യമാക്കാം.

ടൈലിംഗ്, ഫ്ലോറിംഗ്, ഇന്‍റേണൽ/ എക്സ്റ്റേണൽ പ്ലാസ്റ്റർ, പെയിന്‍റിംഗ് എന്നിങ്ങനെ പലതരത്തിലുള്ള വീട് പുതുക്കലിനുള്ള (ഘടന / കാർപ്പറ്റ് വിസ്തീർണ്ണം മാറ്റാതെ) ലോൺ ആണിത്.

അപ്പാർട്ട്മെന്‍റ് / ഫ്ലോർ / റോ ഹൗസ് എന്നിവിടങ്ങളിൽ നവീകരണം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഹൗസ് റിനോവേഷൻ ലോൺ ലഭ്യമാക്കാം. നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്കും ഹൗസ് റിനോവേഷൻ ലോൺ പ്രയോജനപ്പെടുത്താം.

നിങ്ങൾക്ക് ഹൗസ് റിനോവേഷൻ ലോൺ പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ റിട്ടയർമെന്‍റ് പ്രായം വരെ ലഭ്യമാക്കാം, ഏതാണോ കുറവ് അത്.

ഹൗസ് റിനോവേഷൻ ലോണുകളിൽ ബാധകമായ പലിശ നിരക്കുകൾ ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

സ്ഥാവര ഫർണിച്ചറുകളും ഫിക്സ്ചറുകളും വാങ്ങുന്നതിന് മാത്രമേ ഹൗസ് റിനോവേഷൻ ലോണുകൾ ഉപയോഗിക്കാൻ കഴിയൂ

ഉവ്വ്. ആദായനികുതി നിയമം, 1961 പ്രകാരം നിങ്ങളുടെ ഹൗസ് റിനോവേഷൻ ലോണുകളുടെ പ്രിൻസിപ്പൽ ഘടകങ്ങളിൽ നികുതി ആനുകൂല്യങ്ങൾക്ക് നിങ്ങൾക്ക് അർഹതയുണ്ട്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.

സാങ്കേതികമായി വസ്തു മൂല്യനിര്‍ണ്ണയം നടത്തിക്കഴിയുകയും, നിയമപരമായ ഡോക്യുമെന്‍റുകൾ പൂര്‍ത്തിയാക്കിക്കഴിയുകയും, നിങ്ങള്‍ നിങ്ങളുടെ സ്വന്തം സംഭാവന നിക്ഷേപിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ക്ക് ലോൺ തുക വിനിയോഗിക്കാനാകും.

എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം നിർമ്മാണം/നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ ലോൺ തവണകളായി വിതരണം ചെയ്യും.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

അധിക മുറികൾ, ഫ്ലോറുകൾ പോലുള്ളവ നിങ്ങളുടെ വീട് വിപുലീകരിക്കുന്നതിനായി ചേർക്കുന്നതിനുള്ള ലോൺ ആണിത്.

നിലവിലുള്ള അപ്പാർട്ട്മെന്‍റ്/ഫ്ലോർ/റോ ഹൗസിലേക്ക് സ്ഥലം ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം. നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം.

നിങ്ങൾക്ക് പരമാവധി 20 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അതുവരെ നിങ്ങൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാൻ കഴിയും.

ഹോം എക്സ്റ്റൻഷൻ ലോണുകൾക്ക് ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

ഉവ്വ്. 1961 ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങളിൽ നിങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.

എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം നിർമ്മാണ/നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി എച്ച് ഡി എഫ് സി ബാങ്ക് നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോൺ തവണകളായി വിതരണം ചെയ്യും.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

അതെ, ഹോം ലോൺ പലിശ നിരക്ക് മറ്റുള്ളവർക്ക് ബാധകമായതിനേക്കാൾ സ്ത്രീകൾക്ക് കുറവാണ്. മറ്റുള്ളവർക്ക് ബാധകമായ ഹോം ലോൺ പലിശ നിരക്കിൽ ഇളവ് ലഭിക്കുന്നതിന് സ്ത്രീകൾ ഹോം ലോൺ ലഭ്യമാക്കുന്ന പ്രോപ്പർട്ടിയുടെ ഉടമയോ / സഹ ഉടമയോ ആയിരിക്കണം കൂടാതെ എച്ച് ഡി എഫ് സി ഹോം ലോണിനായുള്ള അപേക്ഷകനോ / സഹ അപേക്ഷകനോ ആയിരിക്കണം.

താഴെപ്പറയുന്ന ഹോംലോണിന്‍റെ തരങ്ങൾ ഉൽപ്പന്നങ്ങളാണ് സാധാരണയായി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്; ഹൗസിംഗ് ഫൈനാൻസ് സ്ഥാപനങ്ങൾ:
 
ഹോം ലോൺ

ഇവയ്ക്കായി ലഭ്യമാക്കിയ ലോൺ ആണിത്:

1. അംഗീകൃത പ്രോജക്റ്റുകളിൽ പ്രൈവറ്റ് ഡവലപ്പേഴ്സിൽ നിന്നും ഫ്ലാറ്റ്, നിര വീട്, ബംഗ്ലാവ് എന്നിവ വാങ്ങാൻ;

2വികസന അതോറിറ്റികളായ DDA, MHDA, നിലവിലുള്ള സഹകരണ ഹൗസിംഗ് സൊസൈറ്റികൾ, അപ്പാർട്ട്മെൻ്റ് ഉടമസ്ഥരുടെ അസോസിയേഷനുകൾ/ വികസന അതോറിറ്റി സെറ്റിൽമെൻ്റുകൾ അല്ലെങ്കിൽ സ്വകാര്യമായി നിർമ്മിച്ച വീടുകൾ തുടങ്ങിയവയിൽ നിന്ന് പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള ഹോം ലോൺ

3.ഫ്രീഹോള്‍ഡ്‌/ ലീസ് ഹോള്‍ഡ്‌ അല്ലെങ്കില്‍ വികസന അതോറിറ്റി നല്‍കിയ വസ്തുവില്‍ വീടു വയ്ക്കാനുള്ള ലോണുകൾ
 
പ്ലോട്ട് പർച്ചേസ് ലോൺ

നേരിട്ടുള്ള അലോട്ട്മെന്‍റ് അല്ലെങ്കിൽ രണ്ടാമത്തെ വിൽപ്പന ഇടപാട് വഴി ഒരു പ്ലോട്ട് വാങ്ങുന്നതിനും മറ്റൊരു ബാങ്ക്/ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള പ്ലോട്ട് പർച്ചേസ് ലോൺ ട്രാൻസ്ഫർ ചെയ്യുന്നതിനും പ്ലോട്ട് പർച്ചേസ് ലോൺ ലഭിക്കുന്നതാണ്.
 
ബാലൻസ് ട്രാൻസ്ഫർ ലോൺ

മറ്റൊരു ബാങ്ക് / ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ കുടിശ്ശികയുള്ള ഹോം ലോൺ എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് ആണ് ബാലൻസ് ട്രാൻസ്ഫർ ലോൺ.
 
ഹൗസ് റിനോവേഷൻ ലോണുകൾ

ഹൗസ് റിനോവേഷൻ ലോൺ ടൈലിംഗ്, ഫ്ലോറിംഗ്, ഇന്‍റേണൽ/എക്സ്റ്റേണൽ പ്ലാസ്റ്റർ, പെയിന്‍റിംഗ് തുടങ്ങിയ നിരവധി മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ വീട് നവീകരിക്കുന്നതിനുള്ള (ഘടന/കാർപ്പറ്റ് ഏരിയ മാറ്റാതെ) ലോൺ ആണ്.
 
ഹോം എക്സ്റ്റൻഷൻ ലോൺ

അധിക മുറികൾ, ഫ്ലോറുകൾ തുടങ്ങി നിങ്ങളുടെ വീട് വിപുലീകരിക്കുകയോ സ്ഥലം ചേർക്കുകയോ ചെയ്യുന്നതിനുള്ള ലോൺ ആണിത്.

നിങ്ങളുടെ ഹോം ലോണിന് ബാധകമായ ഫീസ് നിരക്കുകളുടെ പൂർണ്ണമായ പട്ടിക കാണാൻ, ദയവായി സന്ദർശിക്കുക https://www.hdfc.com/checklist#documents-charges

അതെ, നിങ്ങളുടെ ഹോം ലോണിൽ നിങ്ങളുടെ പങ്കാളിയെ ഒരു സഹ അപേക്ഷകനായി ചേർക്കാൻ കഴിയും. എച്ച് ഡി എഫ് സി ബാങ്ക് ആവശ്യപ്പെടുന്ന വരുമാന ഡോക്യുമെന്‍റുകളുടെ ലഭ്യതയ്ക്ക് വിധേയമായി നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുന്നതിന് നിങ്ങളുടെ പങ്കാളിയുടെ വരുമാനവും പരിഗണിക്കാവുന്നതാണ്.

നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് യോഗ്യത, സാമ്പത്തിക സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിൽ നൽകിയ ലോണിനായി, ഇൻ-പ്രിൻസിപ്പൽ അംഗീകാരമുള്ള പ്രീ അപ്രൂവ്ഡ് ഹോം ലോണിന് നിങ്ങൾക്ക് അപേക്ഷിക്കാം. സാധാരണയായി, പ്രീ-അപ്രൂവ്ഡ് ലോണുകൾ പ്രോപ്പർട്ടി തിരഞ്ഞെടുക്കുന്നതിന് മുമ്പാണ് എടുക്കുന്നത്, അവ ലോൺ അനുവദിച്ച തീയതി മുതൽ 6 മാസത്തേക്ക് സാധുതയുള്ളതാണ്.

നിങ്ങളുടെ ഹോം ലോണിൽ ഒരു സഹ അപേക്ഷകൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധമില്ല. എന്നിരുന്നാലും, ഹോം ലോൺ ലഭ്യമാക്കേണ്ട പ്രോപ്പർട്ടി സംയുക്ത ഉടമസ്ഥതയിലാണെങ്കിൽ, ഈ പ്രോപ്പർട്ടിയിലെ എല്ലാ സഹ ഉടമകളും ഹോം ലോണിൽ സഹ അപേക്ഷകരായിരിക്കണം. സഹ അപേക്ഷകർ പൊതുവെ അടുത്ത കുടുംബാംഗങ്ങളായിരിക്കും.

അതെ, എച്ച് ഡി എഫ് സി ബാങ്ക് നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ പ്രൊവിഷണൽ ഇന്‍ററസ്റ്റ് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം നൽകുന്നു. നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ പ്രൊവിഷണൽ ഇന്‍ററസ്റ്റ് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാൻ https://portal.hdfc.com/login/ ൽ 'ഓൺലൈൻ ആക്സസ് മൊഡ്യൂളിലേക്ക്' ലോഗിൻ ചെയ്യാം.

അവസാന സാമ്പത്തിക വർഷത്തേക്കുള്ള നിങ്ങളുടെ ഫൈനൽ ഇന്‍ററസ്റ്റ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ https://portal.hdfc.com/login ൽ 'ഓൺലൈൻ ആക്സസ് മൊഡ്യൂളിലേക്ക്' ലോഗിൻ ചെയ്യാം.

നിർമ്മാണത്തിന്‍റെ പുരോഗതിയെ അടിസ്ഥാനമാക്കി എച്ച് ഡി എഫ് സി ബാങ്ക് നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികൾക്ക് ലോൺ തവണകളായി വിതരണം ചെയ്യുന്നു. വിതരണം ചെയ്യുന്ന ഓരോ ഇൻസ്റ്റാൾമെന്‍റും 'ഭാഗികം' അല്ലെങ്കിൽ 'തുടർന്നുള്ള' വിതരണം എന്ന് അറിയപ്പെടുന്നു.

ഒരു ഹോം ലോണിന് ശ്രമിക്കുകയാണോ?

avail_best_interest_rates

നിങ്ങളുടെ ഹോം ലോണിന് മികച്ച പലിശ നിരക്ക് പ്രയോജനപ്പെടുത്തൂ!

loan_expert

ഞങ്ങളുടെ ലോൺ എക്സ്പെർട്ട് നിങ്ങളെ വീട്ടിൽ വന്ന് കാണും

give_us_a_missed_call

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക
+91 9289200017

visit_our_branch_nearest_to_you

നിങ്ങളുടെ സമീപത്തുള്ള ബ്രാഞ്ച് സന്ദര്‍ശിക്കുക
നിങ്ങൾക്ക്

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

20 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

30 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്