ഹോം ലോൺ പലിശ നിരക്ക്

എല്ലാ നിരക്കുകളും പോളിസി റിപ്പോ നിരക്കിലേക്ക് ബെഞ്ച്മാർക്ക് ചെയ്തിരിക്കുന്നു. നിലവിൽ ബാധകമായ റിപ്പോ നിരക്ക് = 6.50%

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള (പ്രൊഫഷണൽ, നോൺ-പ്രൊഫഷണൽ) പ്രത്യേക ഹൗസിംഗ് ലോൺ നിരക്കുകൾ
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും) സ്റ്റാൻഡേർഡ് ഹൗസിംഗ് ലോൺ നിരക്കുകൾ
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.90% മുതൽ 3.45% വരെ = 9.40% മുതൽ 9.95% വരെ

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശ നിരക്കുകള്‍/ EMI എന്നിവ എച്ച് ഡി എഫ് സി ബാങ്കിന്‍റെ അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോണ്‍ സ്കീമിന് (ഫ്ലോട്ടിങ്ങ് പലിശ നിരക്ക്) കീഴിലുള്ള ലോണുകള്‍ക്ക് ബാധകമാണ്, കൂടാതെ ഇത് വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സി ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു, ലോൺ കാലയളവിലുടനീളം വ്യത്യാസപ്പെടുന്നു. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ബാങ്കിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക്‌ ചെയ്യൂ

 

*എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ ബിസിനസിനായി മറ്റ് ലെൻഡിംഗ് സർവ്വീസ് പ്രൊവൈഡർമാരെ (LSP) ആശ്രയിക്കാതെ സ്വയം നിർവഹിക്കുന്നു.

ഹോം ലോൺ കാൽക്കുലേറ്റർ

നിങ്ങളുടെ ലോണിൻ്റെയും വീട് വാങ്ങുന്നതിനുള്ള ബജറ്റിൻ്റെയും ഒരു എസ്റ്റിമേറ്റ് നേടുകയും എച്ച് ഡി എഫ് സി ബാങ്ക് ഹൗസ് ലോൺ ഉപയോഗിച്ച് നിങ്ങളുടെ സ്വപ്ന ഭവനം എളുപ്പത്തിൽ സ്വന്തമാക്കുകയും ചെയ്യൂ.

ഹോം ലോണിനുള്ള ഡോക്യുമെന്‍റുകൾ

ഹോം ലോൺ അപ്രൂവലിന്, പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ലോൺ അപേക്ഷാ ഫോമിനൊപ്പം അപേക്ഷകരും / എല്ലാ സഹ അപേക്ഷകരും ഇനിപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതുണ്ട്.

ഹോം ലോൺ നിരക്കുകൾ

നോൺ-ഹൗസിംഗ് നിരക്കുകൾ

ഹോം ലോണ്‍ യോഗ്യത

ഹോം ലോൺ യോഗ്യത പ്രാഥമികമായി വരുമാനത്തെയും തിരിച്ചടവ് ശേഷിയെയും ആശ്രയിച്ചിരിക്കുന്നു. കസ്റ്റമറുടെ പ്രൊഫൈൽ, ലോൺ മെച്യൂരിറ്റിയിലെ പ്രായം, ലോൺ മെച്യൂരിറ്റിയിലെ പ്രോപ്പർട്ടിയുടെ പ്രായം, നിക്ഷേപം, സേവിംഗ്സ് ഹിസ്റ്ററി തുടങ്ങിയവയാണ് മറ്റ് പ്രധാന ഘടകങ്ങൾ. 

പ്രധാനപ്പെട്ട ഘടകം മാനദണ്ഡം
വയസ് 18-70 വയസ്
തൊഴില്‍ ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൗരത്വം ഇന്ത്യൻ നിവാസി
കാലയളവ് 30 വർഷം വരെ

സ്വയം തൊഴിൽ ചെയ്യുന്നവരുടെ വർഗ്ഗീകരണം

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍(SENP)
ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ്, ആർക്കിടെക്റ്റ്, കൺസൾട്ടന്‍റ്, എഞ്ചിനീയർ, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍. ട്രേഡർ, കമ്മീഷൻ ഏജന്‍റ്, കോൺട്രാക്ടർ തുടങ്ങിയവര്‍.

സഹ-അപേക്ഷകനെ ചേർക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യും? *

  • വരുമാനമുള്ള സഹ-അപേക്ഷകനൊപ്പം ഉയർന്ന ലോൺ യോഗ്യത.

*എല്ലാ സഹ അപേക്ഷകരും സഹ ഉടമകളായിരിക്കേണ്ടതില്ല. എന്നാൽ എല്ലാ സഹ ഉടമകളും ലോണുകൾക്ക് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളായിരിക്കും.

 

മാക്സിമം ഫണ്ടിംഗ്**
₹30 ലക്ഷം വരെയുള്ള ലോണുകൾ പ്രോപ്പർട്ടി വിലയുടെ 90%
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെയുള്ള ലോണുകൾ പ്രോപ്പർട്ടി വിലയുടെ 80%
₹75 ലക്ഷത്തിന് മുകളിലുള്ള ലോണുകൾ പ്രോപ്പർട്ടി വിലയുടെ 75%

 

**എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തുന്നത് പ്രകാരം പ്രോപ്പർട്ടിയുടെ വിപണി മൂല്യം ഉപഭോക്താവിന്‍റെ തിരിച്ചടവ് ശേഷി എന്നിവയ്ക്ക് വിധേയമായി.

 

വ്യത്യസ്ത നഗരങ്ങളിൽ ഹോം ലോണിന് അപേക്ഷിക്കുക

സാക്ഷ്യപത്രങ്ങൾ‌

ഹൗസിംഗ് ലോണുകൾ സംബന്ധിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഹോം ലോൺ എന്നത് ഒരു ഉപഭോക്താവ് വീട് വാങ്ങാൻ ലഭ്യമാക്കുന്ന സെക്യുവേർഡ് ലോൺ ആണ്. പ്രോപ്പർട്ടി ഡവലപ്പറിൽ നിന്നുള്ള നിർമ്മാണത്തിലിരിക്കുന്നതോ റെഡി പ്രോപ്പർട്ടിയോ ആകാം. ഒരു റീസെയിൽ പ്രോപ്പർട്ടി വാങ്ങാൻ, പ്ലോട്ടിൽ ഒരു പാർപ്പിട യൂണിറ്റ് നിർമ്മിക്കാൻ, ഇതിനകം നിലവിലുള്ള ഒരു വീട്ടിൽ മെച്ചപ്പെടുത്തലുകളും വിപുലീകരണങ്ങളും നടത്താൻ തുടങ്ങിയവയ്ക്ക് ലോൺ ഉപയോഗിക്കാം. മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. വായ്പയെടുക്കുന്ന മൂലധനത്തിന്‍റെ ഒരു ഭാഗവും അതിലൂടെ ലഭിക്കുന്ന പലിശയും അടങ്ങുന്ന തുല്യമായ പ്രതിമാസ തവണകളിലൂടെ (EMI) ഹൌസിംഗ് ലോൺ തിരിച്ചടയ്ക്കപ്പെടുന്നു.

എളുപ്പവും ലളിതവുമായ 4 ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ ഓൺലൈനിൽ സ്വന്തമാക്കാം:
1. സൈൻ അപ്പ് / രജിസ്റ്റർ ചെയ്യുക
2. ഹോം ലോൺ അപേക്ഷാ ഫോം പൂരിപ്പിക്കുക
3. ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക
4. പ്രോസസ്സിംഗ് ഫീസ് അടയ്ക്കുക
5. ലോണ്‍ അപ്രൂവല്‍ നേടുക

നിങ്ങള്‍ക്ക് ഒരു ഹോം ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സന്ദർശിക്കുക https://portal.hdfc.com/ ഇപ്പോൾ അപേക്ഷിക്കുക!.

ലോൺ തുകയെ ആശ്രയിച്ച് മൊത്തം പ്രോപ്പർട്ടിയുടെ 10-25% തുക 'സ്വന്തം സംഭാവനയായി അടയ്‌ക്കേണ്ടതാണ്. 75 മുതൽ 90% വരെ പ്രോപ്പർട്ടിയുടെ തുകയാണ് ഹോം ലോണായി ലഭിക്കുന്നത്. വീട് നിർമ്മാണം, നന്നാക്കല്‍ ഹോം എക്സ്റ്റൻഷൻ ലോൺ എന്നിവയുടെ കാര്യത്തിൽ, നിർമ്മാണം/നന്നാക്കല്‍/എക്സ്റ്റൻഷൻ എസ്റ്റിമേറ്റിന്‍റെ 75 മുതൽ 90% വരെ ധനസഹായം ലഭിക്കുന്നതാണ്.

ഹൗസ് ലോൺ യോഗ്യത വ്യക്തിയുടെ വരുമാനത്തെയും തിരിച്ചടവ് ശേഷിയെയും ആശ്രയിച്ചിരിക്കുന്നു. ഹോം ലോൺ യോഗ്യതാ മാനദണ്ഡം സംബന്ധിച്ച വിശദാംശങ്ങൾ കണ്ടെത്തുക:
 

വിശദാംശങ്ങൾ സാലറിയുള്ള വ്യക്തികള്‍ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ
വയസ് 21 വയസ്സ് മുതൽ 65 വയസ്സ് വരെ 21 വയസ്സ് മുതൽ 65 വയസ്സ് വരെ
കുറഞ്ഞ വരുമാനം ₹10,000 പ്രതിമാസം. പ്രതിവർഷം ₹2 ലക്ഷം.

ഉവ്വ്. ആദായനികുതി നിയമം, 1961 സെക്ഷൻ 80C, 24(b), 80EEA പ്രകാരം നിങ്ങളുടെ ഹോം ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങൾ തിരിച്ചടയ്ക്കുന്നതിന് നിങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകാം. ആനുകൂല്യങ്ങൾ ഓരോ വർഷവും വ്യത്യാസപ്പെടാം എന്നതിനാൽ, ഏറ്റവും പുതിയ വിവരങ്ങൾക്കായി നിങ്ങളുടെ ചാർട്ടേഡ് അക്കൗണ്ടന്‍റ്/നികുതി വിദഗ്ദ്ധനെ സമീപിക്കുക.

നിങ്ങൾക്ക് നിങ്ങളുടെ ഹോം ലോണിന്‍റെ വിതരണം ആരംഭിക്കാൻ കഴിയുന്നത് പ്രോപ്പർട്ടി സാങ്കേതികമായി വിലയിരുത്തി, എല്ലാ നിയമപരമായ ഡോക്യുമെന്‍റേഷനും പൂർത്തിയായതിന് ശേഷം, നിങ്ങളുടെ ഡൗൺ പേമെന്‍റ് നടത്തിക്കഴിഞ്ഞാൽ ആയിരിക്കും.
 

നിങ്ങളുടെ ലോൺ വിതരണത്തിനായി ഓൺലൈനായി അല്ലെങ്കിൽ ഞങ്ങളുടെ ഏതെങ്കിലും ഓഫീസുകൾ സന്ദർശിച്ച് നിങ്ങൾക്ക് ഒരു അഭ്യർത്ഥന സമർപ്പിക്കാം.

ഹോം ലോണിനുള്ള നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്ന ചില ഘടകങ്ങൾ ഇവയാണ്:
 

  • വരുമാനവും തിരിച്ചടവ് ശേഷിയും
  • വയസ്
  • ഫൈനാൻഷ്യൽ പ്രൊഫൈൽ
  • ക്രെഡിറ്റ്‌ ചരിത്രം
  • ക്രെഡിറ്റ് സ്കോർ
  • നിലവിലുള്ള കടം/EMIകൾ

എച്ച് ഡി എഫ് സി ബാങ്ക് നിങ്ങളുടെ ഹൗസിംഗ് ലോൺ യോഗ്യത പ്രധാനമായും നിങ്ങളുടെ വരുമാനവും തിരിച്ചടവ് ശേഷിയും അനുസരിച്ച് നിർണ്ണയിക്കും. നിങ്ങളുടെ പ്രായം, യോഗ്യത, ആശ്രിതരുടെ എണ്ണം, നിങ്ങളുടെ പങ്കാളിയുടെ വരുമാനം (എന്തെങ്കിലുമുണ്ടെങ്കിൽ), ആസ്തികളും ബാധ്യതകളും, സമ്പാദ്യ ചരിത്രം, തൊഴിലിന്‍റെ സ്ഥിരത, തുടർച്ച എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങൾ.

നിങ്ങൾ പ്രോപ്പർട്ടി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ലെങ്കിലും, ഒരു പ്രോപ്പർട്ടി വാങ്ങാനോ നിർമ്മിക്കാനോ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും ഹൗസിംഗ് ലോണിന് അപേക്ഷിക്കാം. നിങ്ങൾ വിദേശത്ത് ജോലി ചെയ്യുമ്പോൾ, ഭാവിയിൽ ഇന്ത്യയിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവ് ആസൂത്രണം ചെയ്യുന്നതിനായി നിങ്ങൾക്ക് ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്.

ഈ ഹോം ലോൺ പ്രോസസ് ഇന്ത്യയിൽ സാധാരണയായി താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു:
 

ഹോം ലോൺ അപേക്ഷയും ഡോക്യുമെന്‍റേഷനും

നിങ്ങളുടെ വീടിന്‍റെ സൗകര്യത്തിലിരുന്ന് എളുപ്പത്തിൽ ഓൺലൈനായി ഹോം ലോണിന് അപേക്ഷിക്കാം ഉപയോഗിച്ച് എച്ച് ഡി എഫ് സി ബാങ്കിൻ്റെ ഓൺലൈൻ ആപ്ലിക്കേഷൻ ഫീച്ചർ. അല്ലെങ്കിൽ , നിങ്ങളുടെ കോണ്ടാക്ട് വിശദാംശങ്ങൾ ഷെയർ ചെയ്യാം ഇവിടെ അതുവഴി ഞങ്ങളുടെ ലോൺ വിദഗ്ധർക്ക് നിങ്ങളുമായി ബന്ധപ്പെടാനും നിങ്ങളുടെ ലോൺ അപേക്ഷ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും.

നിങ്ങളുടെ ഹോം ലോൺ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കേണ്ട ഡോക്യുമെന്‍റേഷൻ ലഭ്യമാണ് ഇവിടെ.ഈ ലിങ്ക് നിങ്ങളുടെ ലോൺ അപേക്ഷ പ്രോസസ് ചെയ്യുന്നതിന് ആവശ്യമായ KYC, വരുമാനം, പ്രോപ്പർട്ടി സംബന്ധിച്ച ഡോക്യുമെന്‍റുകളുടെ വിശദമായ ചെക്ക്‌ലിസ്റ്റ് നൽകുന്നു. ചെക്ക്‌ലിസ്റ്റ് സൂചകമാണ്, ഹോം ലോൺ അനുമതി പ്രക്രിയയിൽ അധിക ഡോക്യുമെന്‍റുകൾ ആവശ്യപ്പെടാം.
 

ഹോം ലോണിന്‍റെ അപ്രൂവലും വിതരണവും

അപ്രൂവൽ പ്രോസസ്: മേൽപ്പറഞ്ഞ ചെക്ക്‌ലിസ്റ്റ് പ്രകാരം സമർപ്പിച്ച ഡോക്യുമെന്‍റുകളുടെ അടിസ്ഥാനത്തിലാണ് ഹോം ലോൺ വിലയിരുത്തുന്നത്, അംഗീകൃത തുക കസ്റ്റമറെ അറിയിക്കുന്നതുമാണ്. അപേക്ഷിച്ച ഹൗസിംഗ് ലോൺ തുകയും അംഗീകരിച്ച തുകയും തമ്മിൽ വ്യത്യാസം ഉണ്ടായേക്കാം. ഹൗസിംഗ് ലോൺ അപ്രൂവൽ ചെയ്യുമ്പോൾ അനുമതി കത്ത് ഈ കാര്യങ്ങൾ വിശദമാക്കുന്നു: ലോൺ തുക, കാലയളവ്, ബാധകമായ പലിശ നിരക്ക്, തിരിച്ചടവ് രീതി, അപേക്ഷകർ പാലിക്കേണ്ട മറ്റ് പ്രത്യേക വ്യവസ്ഥകൾ.

വിതരണ പ്രക്രിയ: എച്ച് ഡി എഫ് സി ബാങ്കിന് പ്രോപ്പർട്ടി സംബന്ധിച്ച യഥാർത്ഥ ഡോക്യുമെന്‍റുകൾ സമർപ്പിക്കുന്നതിലൂടെയാണ് ഹൗസിംഗ് ലോൺ വിതരണ പ്രക്രിയ ആരംഭിക്കുന്നത്. പ്രോപ്പർട്ടി നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രോപ്പർട്ടി ആണെങ്കിൽ, ഡെവലപ്പർ നൽകുന്ന കൺസ്ട്രക്ഷൻ ലിങ്ക്ഡ് പേമെന്‍റ് പ്ലാൻ അനുസരിച്ച് ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നതാണ്. നിർമ്മാണം/ഹോം ഇംപ്രൂവ്മെന്‍റ്/ഹോം എക്സ്റ്റൻഷൻ ലോണുകളുടെ കാര്യത്തിൽ, നൽകിയ എസ്റ്റിമേറ്റ് പ്രകാരം നിർമ്മാണം/മെച്ചപ്പെടുത്തലിന്‍റെ പുരോഗതി അനുസരിച്ച് വിതരണം ചെയ്യുന്നതാണ്. രണ്ടാമതായി സെയിൽ / റീസെയിൽ പ്രോപ്പർട്ടികൾക്ക് വിൽപ്പന ഡീഡ് നടപ്പിലാക്കുന്ന സമയത്ത് പൂർണ്ണമായ ലോൺ തുക വിതരണം ചെയ്യുന്നതാണ്.
 

ഹോം ലോണിന്‍റെ റീപേമെന്‍റ്

ഹോം ലോണുകളുടെ തിരിച്ചടവ് പലിശയും മൂലധനവും കൂടിച്ചേർന്ന ഇക്വേറ്റഡ് പ്രതിമാസ തവണകളിലൂടെയാണ് (EMI).റീസെയ്ൽ വീടുകൾക്കായുള്ള ലോണുകളുടെ കാര്യത്തിൽ, ലോൺ വിതരണം ചെയ്യുന്ന മാസത്തിന് തൊട്ടടുത്ത മാസം മുതലാണ് EMI ആരംഭിക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികൾക്കുള്ള ലോണുകളുടെ കാര്യത്തിൽ, നിർമാണം പൂർത്തിയാകുകയും ഹോം ലോൺ പൂർണമായും വിതരണം ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ സാധാരണയായി EMI ആരംഭിക്കുന്നതാണ്. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് അവരുടെ EMI- കൾ വേഗത്തിൽ ആരംഭിക്കാനും തിരഞ്ഞെടുക്കാം. നിർമ്മാണത്തിന്‍റെ പുരോഗതി അനുസരിച്ച് നടത്തിയ ഓരോ ഭാഗിക വിതരണത്തിനും EMIകൾ ആനുപാതികമായി വർദ്ധിക്കും.

താഴെപ്പറയുന്ന ഹോംലോണിന്‍റെ തരങ്ങൾ ഉൽപ്പന്നങ്ങളാണ് സാധാരണയായി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്; ഹൗസിംഗ് ഫൈനാൻസ് സ്ഥാപനങ്ങൾ:
 

ഹോം ലോൺ

ഇവയ്ക്കായി ലഭ്യമാക്കിയ ലോൺ ആണിത്:

1. അംഗീകൃത പ്രോജക്റ്റുകളിൽ പ്രൈവറ്റ് ഡവലപ്പേഴ്സിൽ നിന്നും ഫ്ലാറ്റ്, നിര വീട്, ബംഗ്ലാവ് എന്നിവ വാങ്ങാൻ;

2. DDA, MHADA തുടങ്ങിയ ഡെവലപ്മെൻ്റ് അതോറിറ്റികളിൽ നിന്നോ നിലവിലുള്ള കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റികൾ, അപ്പാർട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷൻ അല്ലെങ്കിൽ ഡെവലപ്മെന്‍റ് അതോറിറ്റി സെറ്റിൽമെന്‍റുകൾ എന്നിവരിൽ നിന്നോ പ്രോപ്പർട്ടി വാങ്ങുന്നതിന് അല്ലെങ്കിൽ സ്വകാര്യമായി നിർമ്മിച്ച വീടുകൾ വാങ്ങുന്നതിനുള്ള ലോണുകൾ;

3. ഫ്രീഹോള്‍ഡ്‌/ ലീസ് ഹോള്‍ഡ്‌ അല്ലെങ്കില്‍ വികസന അതോറിറ്റി നല്‍കിയ വസ്തുവില്‍ വീടു വയ്ക്കാനുള്ള ലോണുകൾ
 

പ്ലോട്ട് പർച്ചേസ് ലോൺ

പ്ലോട്ട് പർച്ചേസ് ലോണുകൾ നേരിട്ടുള്ള അലോട്ട്മെന്‍റ് അല്ലെങ്കിൽ രണ്ടാമത്തെ വിൽപ്പന ഇടപാട് വഴി ഒരു പ്ലോട്ട് വാങ്ങുന്നതിനും മറ്റൊരു ബാങ്ക്/ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള പ്ലോട്ട് പർച്ചേസ് ലോൺ ട്രാൻസ്ഫർ ചെയ്യുന്നതിനും ലഭിക്കുന്നതാണ്.
 

ബാലൻസ് ട്രാൻസ്ഫർ ലോൺ

മറ്റൊരു ബാങ്ക് / ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ കുടിശ്ശികയുള്ള ഹോം ലോൺ എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് ആണ് ബാലൻസ് ട്രാൻസ്ഫർ ലോൺ.
 

ഹൗസ് റിനോവേഷൻ ലോണുകൾ

ഹൗസ് റിനോവേഷൻ ലോൺ ടൈലിംഗ്, ഫ്ലോറിംഗ്, ഇന്‍റേണൽ/എക്സ്റ്റേണൽ പ്ലാസ്റ്റർ, പെയിന്‍റിംഗ് തുടങ്ങിയ നിരവധി മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ വീട് നവീകരിക്കുന്നതിനുള്ള (ഘടന/കാർപ്പറ്റ് ഏരിയ മാറ്റാതെ) ലോൺ ആണ്.
 

ഹോം എക്സ്റ്റൻഷൻ ലോൺ

ഹോം എക്സ്റ്റൻഷൻ ലോൺ അധിക മുറികൾ, ഫ്ലോറുകൾ, തുടങ്ങി നിങ്ങളുടെ വീട് വിപുലീകരിക്കുകയോ സ്ഥലം ചേർക്കുകയോ ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്നു.

ഉവ്വ്. നിങ്ങൾക്ക് ഒരേ സമയം രണ്ട് ഹോം ലോണുകൾ പ്രയോജനപ്പെടുത്താം. എന്നിരുന്നാലും, നിങ്ങളുടെ ലോണിന്‍റെ അപ്രൂവൽ നിങ്ങളുടെ റീപേമെന്‍റ് ശേഷിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ യോഗ്യതയും രണ്ട് ഹോം ലോണുകൾക്കായി EMI തിരിച്ചടയ്ക്കാനുള്ള കഴിവും വിലയിരുത്തുന്നത് എച്ച് ഡി എഫ് സി ബാങ്കാണ്.

നിങ്ങളുടെ സൗകര്യത്തിനായി, നിങ്ങളുടെ ഹൗസ് ലോൺ തിരിച്ചടയ്ക്കുന്നതിന് എച്ച് ഡി എഫ് സി ബാങ്ക് വിവിധ രീതികൾ വാഗ്ദാനം ചെയ്യുന്നു. ECS (ഇലക്ട്രോണിക് ക്ലിയറിംഗ് സിസ്റ്റം) ഉപയോഗിച്ച് തവണകള്‍ അടയ്ക്കാനായി നിങ്ങള്‍ക്ക് നിങ്ങളുടെ ബാങ്കിനെ ഏര്‍പ്പെടുത്താവുന്നതാണ്. അല്ലെങ്കില്‍ മാസത്തവണകള്‍ നേരിട്ട് നിങ്ങളുടെ തൊഴില്‍ ദാതാവില്‍ നിന്നോ, നിങ്ങളുടെ ശമ്പള അക്കൗണ്ടില്‍ നിന്ന് പോസ്റ്റ്‌ ഡേറ്റഡ് ചെക്കുകള്‍ വഴിയോ തിരിച്ചടയ്ക്കാം.

പരമാവധി തിരിച്ചടവ് കാലയളവ് നിങ്ങൾ ലഭ്യമാക്കുന്ന ഹൗസിംഗ് ലോണുകളുടെ തരം, നിങ്ങളുടെ പ്രൊഫൈൽ, പ്രായം, ലോൺ മെച്യൂരിറ്റി തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു.

ഹോം ലോണുകൾക്കും ബാലൻസ് ട്രാൻസ്ഫർ ലോണുകൾക്കും, പരമാവധി കാലയളവ് 30 വർഷമാണ് അല്ലെങ്കിൽ റിട്ടയർമെന്‍റ് പ്രായം വരെ, ഏതാണോ കുറവ് അത്.

ഹോം എക്സ്റ്റൻഷൻ ലോണുകൾക്ക്, പരമാവധി കാലയളവ് 20 വർഷമാണ് അല്ലെങ്കിൽ റിട്ടയർമെന്‍റ് പ്രായം വരെ, ഏതാണോ കുറവ് അത്.

ഹോം റിനോവേഷൻ & ടോപ്പ്-അപ്പ് ലോണുകൾക്ക്, പരമാവധി കാലയളവ് 15 വർഷമാണ് അല്ലെങ്കിൽ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അത്.

ലോൺ വിതരണം ചെയ്യുന്ന മാസത്തിന് ശേഷം EMI ആരംഭിക്കും. നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികളുടെ ലോണുകൾക്ക് EMI സാധാരണയായി പൂർണ്ണമായി ഹോം ലോൺ വിതരണം ചെയ്തതിന് ശേഷമാണ് ആരംഭിക്കുന്നത്, എന്നാൽ ഉപഭോക്താവിന് തങ്ങളുടെ ആദ്യ വിതരണം ആരംഭിച്ച ഉടൻ തന്നെ EMI അടയ്ക്കാന്‍ തിരഞ്ഞെടുക്കാം, തുടർന്നുള്ള ഓരോ വിതരണത്തിനും ആനുപാതികമായി അവരുടെ EMIകൾ വർദ്ധിക്കും. റീസെയിൽ സാഹചര്യങ്ങളിൽ, മുഴുവൻ ലോൺ തുകയും ഒന്നായി വിതരണം ചെയ്യുന്നതിനാൽ, വിതരണത്തിൻ്റെ തുടർന്നുള്ള മാസം മുതൽ മുഴുവൻ ലോൺ തുകയ്ക്കും ഉള്ള EMI ആരംഭിക്കും

നിങ്ങളുടെ ഹൗസിംഗ് ലോണിലെ പലിശയുടെ പ്രതിമാസ പേമെന്‍റാണ് പ്രീ-EMI. ലോണിന്‍റെ വിതരണം പൂർണ്ണമാകുന്നത് വരെയുള്ള കാലയളവിൽ ഈ തുക അടയ്ക്കുന്നതാണ്. നിങ്ങളുടെ യഥാർത്ഥ ലോൺ കാലയളവ് - EMI (മുതലും പലിശയും ഉൾപ്പെടുന്നു) പേമെന്‍റുകൾ - പ്രീ-EMI ഘട്ടം കഴിഞ്ഞാൽ ആരംഭിക്കുന്നു, അതായത് ഹൗസ് ലോൺ പൂർണ്ണമായും വിതരണം ചെയ്തതിന് ശേഷം.

പ്രോപ്പർട്ടിയുടെ എല്ലാ സഹ ഉടമകളും ഹൗസ് ലോണിന് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളാണ്.

നിങ്ങളുടെ ഹൗസിംഗ് ലോൺ പലിശ നിരക്ക് നിങ്ങൾ തിരഞ്ഞെടുക്കുന്ന ലോൺ തരത്തെ ആശ്രയിച്ചിരിക്കുന്നു. രണ്ട് തരത്തിലുള്ള ലോണുകളുണ്ട്:
 

അഡ്ജസ്റ്റബിൾ നിരക്ക് അല്ലെങ്കിൽ ഫ്ലോട്ടിംഗ് നിരക്ക്

അഡ്ജസ്റ്റബിൾ അല്ലെങ്കിൽ ഫ്ലോട്ടിംഗ് നിരക്ക് ലോണിൽ, നിങ്ങളുടെ ലോണിലുള്ള പലിശ നിരക്ക് നിങ്ങളുടെ വായ്പ നൽകുന്നയാളുടെ ബെഞ്ച്മാർക്ക് നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു. ബെഞ്ച്മാർക്ക് നിരക്കിലെ ഏത് ചലനവും നിങ്ങളുടെ ബാധകമായ പലിശ നിരക്കിൽ ആനുപാതികമായ മാറ്റം വരുത്തും. നിശ്ചിത ഇടവേളകളിൽ പലിശ നിരക്കുകൾ റീസെറ്റ് ചെയ്യും. റീസെറ്റ് സാമ്പത്തിക കലണ്ടർ അനുസരിച്ചാകാം, അല്ലെങ്കിൽ വിതരണത്തിന്‍റെ ആദ്യ തീയതിയെ ആശ്രയിച്ച് അവ ഓരോ ഉപഭോക്താവിനും യുനീക്ക് ആയിരിക്കും. എച്ച് ഡി എഫ് സി ബാങ്ക് അതിന്‍റെ സ്വന്തം വിവേചനാധികാരത്തിൽ ലോൺ കരാറിൻ്റെ ഏത് ഘട്ടത്തിലും, സാധ്യതയുടെ അടിസ്ഥാനത്തിൽ പലിശ നിരക്ക് റീസെറ്റ് സൈക്കിൾ മാറ്റാം.
 

കോംബിനേഷന്‍ ലോണുകള്‍

കോംബിനേഷൻ ലോൺ പാർട്ട് ഫിക്സഡ്, പാർട്ട് ഫ്ലോട്ടിംഗ് ആണ്. ഫിക്സഡ് റേറ്റ് കാലയളവിന് ശേഷം, ലോൺ അഡ്ജസ്റ്റബിൾ നിരക്കിലേക്ക് മാറുന്നു.

ഉവ്വ്. നിങ്ങളുടെ യഥാർത്ഥ ലോൺ കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ ഹോം ലോൺ പ്രീപേ ചെയ്യാം (ഭാഗികമായോ പൂർണ്ണമായോ). ബിസിനസ് ആവശ്യങ്ങൾക്കായി അല്ല ലോൺ എടുത്തതെങ്കിൽ, ഫ്ലോട്ടിംഗ് റേറ്റ് ഹോം ലോണുകൾക്ക് പ്രീ പേമെൻ്റ് നിരക്കുകളൊന്നും ഇല്ലെന്ന കാര്യം ശ്രദ്ധിക്കുക.

ഇല്ല. നിങ്ങളുടെ ഹോം ലോണിന് ഒരു ഗ്യാരണ്ടർ ആവശ്യമില്ല. ചില സാഹചര്യങ്ങളിൽ മാത്രമേ ഒരു ഗ്യാരണ്ടറെ ആവശ്യപ്പെടുകയുള്ളൂ, അതായത്:
 

  • പ്രാഥമിക അപേക്ഷകന് ദുർബലമായ സാമ്പത്തിക സ്ഥിതി ഉള്ളപ്പോൾ
  • അപേക്ഷകൻ അവരുടെ യോഗ്യതയ്ക്ക് അപ്പുറമുള്ള തുക കടം വാങ്ങാൻ ആഗ്രഹിക്കുമ്പോൾ.
  • നിർദ്ദിഷ്ട വരുമാന മാനദണ്ഡത്തേക്കാൾ കുറവ് അപേക്ഷകൻ സമ്പാദിക്കുമ്പോൾ.

ഇല്ല. ഹൗസിംഗ് ലോൺ ഇൻഷുറൻസ് നിർബന്ധമല്ല. എന്നിരുന്നാലും, അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിന്ന് സംരക്ഷണത്തിനായി നിങ്ങൾ ഇൻഷുറൻസ് വാങ്ങുന്നത് നല്ലതാണ്.

ഹോം ലോൺ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നത് ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ ഹോം ലോണിനായി നിങ്ങൾ തിരിച്ചടച്ച പലിശയുടെയും മുതൽ തുകയുടെയും സമ്മറിയാണ്. ഇത് നിങ്ങൾക്ക് എച്ച് ഡി എഫ് സി ബാങ്ക് നൽകും, നികുതി കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് ആവശ്യമാണ്. നിങ്ങൾ നിലവിലുള്ള ഒരു ഉപഭോക്താവാണെങ്കിൽ, നിങ്ങളുടെ പ്രൊവിഷണൽ ഹോം ലോൺ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം ഇവിടെ നിന്ന്; ഓൺലൈൻ പോർട്ടൽ .

ഞങ്ങളുടെ എച്ച് ഡി എഫ് സി ബാങ്ക് റീച്ച് ലോണുകൾ മൈക്രോ സംരംഭകർക്കും ശമ്പളമുള്ള വ്യക്തികൾക്കും മതിയായ വരുമാന രേഖകളുടെ തെളിവ് ഉള്ള അല്ലെങ്കിൽ ഇല്ലാത്ത വീട് വാങ്ങുന്നത് സാധ്യമാക്കുന്നു. എച്ച് ഡി എഫ് സി ബാങ്ക് റീച്ച് വഴി മിനിമൽ ഇൻകം ഡോക്യുമെന്‍റേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഹൗസ് ലോണിന് അപേക്ഷിക്കാം.

നിർമ്മാണത്തിന്‍റെ പുരോഗതിയെ അടിസ്ഥാനമാക്കി എച്ച് ഡി എഫ് സി ബാങ്ക് നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികൾക്ക് ലോൺ തവണകളായി വിതരണം ചെയ്യുന്നു. വിതരണം ചെയ്യുന്ന ഓരോ ഇൻസ്റ്റാൾമെന്‍റും 'ഭാഗികം' അല്ലെങ്കിൽ 'തുടർന്നുള്ള' വിതരണം എന്ന് അറിയപ്പെടുന്നു.

നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് യോഗ്യത, സാമ്പത്തിക സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിൽ നൽകിയ ലോണിനായി, ഇൻ-പ്രിൻസിപ്പൽ അംഗീകാരമുള്ള പ്രീ അപ്രൂവ്ഡ് ഹോം ലോണിന് നിങ്ങൾക്ക് അപേക്ഷിക്കാം. സാധാരണയായി, പ്രീ-അപ്രൂവ്ഡ് ലോണുകൾ പ്രോപ്പർട്ടി തിരഞ്ഞെടുക്കുന്നതിന് മുമ്പാണ് എടുക്കുന്നത്, അവ ലോൺ അനുവദിച്ച തീയതി മുതൽ 6 മാസത്തേക്ക് സാധുതയുള്ളതാണ്.

എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ഹൗസിംഗ് ലോൺ ലഭ്യമാക്കുന്നത് ലളിതമാണ്, കൂടാതെ സ്ഥിരമായ വരുമാനം, മികച്ച ക്രെഡിറ്റ് സ്കോർ, മിതമായ കടം-വരുമാന അനുപാതം തുടങ്ങിയ ചില മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉൾപ്പെടുന്നു. ക്രെഡിറ്റ് യോഗ്യത, മറ്റ് ബാങ്ക് പോളിസികൾ തുടങ്ങിയ ഘടകങ്ങളാണ് ലോൺ തുക നിർണ്ണയിക്കുന്നത്. അനിവാര്യമായ ഡോക്യുമെന്‍റുകളിൽ വരുമാന തെളിവ്, KYC, എംപ്ലോയ്മെൻ്റ് വെരിഫിക്കേഷൻ, ആസ്തികളെയും കടങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുന്നു. അപ്രൂവൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന്, മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതും, ഡൗൺ പേമെന്‍റിനായി സേവ് ചെയ്യുന്നതും, കുടിശ്ശികയുള്ള കടങ്ങൾ കുറയ്ക്കുന്നതും നല്ലതാണ്. ഫിക്സഡ്-റേറ്റ്, അഡ്ജസ്റ്റബിൾ-റേറ്റ് മുതലായവ ഉൾപ്പെടെയുള്ള വിവിധ ലോൺ തരങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നു, വായ്പക്കാരെ അവരുടെ സാമ്പത്തിക സാഹചര്യങ്ങളും മുൻഗണനകളും അനുസരിച്ച് മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു.

കസ്റ്റമറിന് നൽകുന്ന നിരക്കുകൾ (കഴിഞ്ഞ പാദത്തിലുള്ളത്)
സെഗ്‌മെന്‍റ് IRR APR
കുറഞ്ഞത് പരമാവധി ശരാശരി. കുറഞ്ഞത് പരമാവധി ശരാശരി.
ഭവനനിര്‍മ്മാണം 8.35 12.50 8.77 8.35 12.50 8.77
നോൺ - ഹൗസിംഗ്* 8.40 13.30 9.85 8.40 13.30 9.85
*നോൺ - ഹൗസിംഗ് = LAP(ഇക്വിറ്റി), നോൺ-റസിഡൻഷ്യൽ പ്രിമൈസസ് ലോൺ & ഇൻഷുറൻസ് പ്രീമിയം ഫണ്ടിംഗ് ലോൺ  

ഹോം ലോൺ ആനുകൂല്യങ്ങൾ

എൻഡ് ടു എൻഡ് ഡിജിറ്റൽ പ്രോസസ്

4 ലളിതമായ ഘട്ടങ്ങളിൽ ഹോം ലോൺ അപ്രൂവൽ.

കസ്റ്റമൈസ് ചെയ്ത റീപേമെന്‍റ് ഓപ്ഷനുകൾ

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേകം തയ്യാറാക്കിയ ഹോം ലോണുകൾ.

ലളിതമായ ഡോക്യുമെന്‍റേഷൻ

കുറഞ്ഞ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് അപേക്ഷിക്കുക, സമയവും പരിശ്രമവും ലാഭിക്കുക.

24x7 സഹായം

ചാറ്റ്, വാട്ട്സാപ്പ് എന്നിവയിലൂടെ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഞങ്ങളുമായി ബന്ധപ്പെടാം

ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

നിങ്ങളുടെ ലോണ്‍ സൗകര്യപ്രദമായി മാനേജ് ചെയ്യാന്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

ഹോം ലോണിന്‍റെ പ്രധാന സവിശേഷതകൾ

അംഗീകൃത പ്രോജക്ടുകളിൽ സ്വകാര്യ ഡെവലപ്പർമാരിൽ നിന്ന് ഒരു ഫ്ലാറ്റ്, നിര വീട്, ബംഗ്ലാവ് എന്നിവ വാങ്ങുന്നതിനുള്ള ഹോം ലോൺ.

DDA, MHADA തുടങ്ങിയ വികസന അതോറിറ്റികളില്‍ നിന്ന് വസ്തു വാങ്ങാനുള്ള ഹോം ലോണുകൾ.

നിലവിലുള്ള ഒരു കോ-ഓപ്പറേറ്റീവ് ഹൌസിംഗ് സൊസൈറ്റി അല്ലെങ്കിൽ അപ്പാർട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷൻ അല്ലെങ്കിൽ ഡെവലപ്മെന്‍റ് അതോറിറ്റികളുടെ സെറ്റിൽമെന്‍റുകൾ എന്നിവയിൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിനോ അല്ലെങ്കിൽ സ്വകാര്യമായി നിർമ്മിച്ച വീടുകൾ വാങ്ങുന്നതിനോ ഉള്ള ലോണുകൾ.

ഫ്രീഹോള്‍ഡ്‌/ ലീസ് ഹോള്‍ഡ്‌ അല്ലെങ്കില്‍ വികസന അതോറിറ്റി നല്‍കിയ വസ്തുവില്‍ വീടു വയ്ക്കാനുള്ള ലോണുകൾ.

ഏതു വീടാണ് വാങ്ങേണ്ടത് എന്നതില്‍ നിങ്ങള്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനായി വിദഗ്ദ്ധ നിയമ/ സാങ്കേതികോപദേശങ്ങള്‍ ലഭിക്കുന്നതാണ്.

ഇന്ത്യയിൽ എവിടെയും ഹോം ലോണുകളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ഇന്‍റഗ്രേറ്റഡ് ഹോം ഫൈനാൻസ് ബ്രാഞ്ച് നെറ്റ്‌വർക്ക്.

ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ഹോം ലോണിന് AGIF നോടൊപ്പം ക്രമീകരണങ്ങൾ. കൂടുതൽ അറിയാൻ, ക്ലിക്ക്‌ ചെയ്യൂ

ഹൗസിംഗ് ലോൺ റീപേമെന്‍റ് ഓപ്ഷനുകൾ

സ്റ്റെപ്പ് അപ്പ് റീപേമെന്‍റ് ഫെസിലിറ്റി (SURF)*

SURF നിങ്ങള്‍ക്ക് നിങ്ങളുടെ വരുമാനത്തില്‍ വർദ്ധനവുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ തിരിച്ചടവിനുള്ള സൗകര്യം നല്‍കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ തുകയ്ക്കുള്ള വായ്പ സ്വീകരിക്കാവുന്നതും, കുറഞ്ഞ തുകയ്ക്കുള്ള EMI ആദ്യവര്‍ഷങ്ങളില്‍ നല്‍കുകയും ചെയ്യാം. പിന്നീട് വരുമാന വര്‍ദ്ധനവനുസരിച്ച് നിങ്ങളുടെ തിരിച്ചടവ് വേഗത്തിലാക്കാം.

ഫ്ലെക്സിബിള്‍ ലോണ്‍ ഇന്‍സ്റ്റാള്‍മെന്‍റ് പ്ലാന്‍(FLIP)*

FLIP നിങ്ങളുടെ വായ്പ തിരിച്ചടവിനുള്ള കഴിവ് വായ്പ കാലയളവില്‍ മാറുകയാണെങ്കില്‍ അതിനനുസരിച്ചു മാറ്റുവാനുള്ള അവസരം നല്‍കുന്നു. ആദ്യ കാലയളവില്‍ EMI കൂടുതലും പിന്നീട് വരുമാനമാനുസരിച്ച് കുറയുകയും ചെയ്യുന്ന വിധത്തിലാണ്‌ ലോണിന്‍റെ ഘടന. 

വായ്പാവിഹിതം അടിസ്ഥാനമാക്കിയുള്ള EMI

നിങ്ങൾ നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രോപ്പർട്ടിയാണ് വാങ്ങുന്നതെങ്കിൽ, ലോണിന്‍റെ അവസാന ഗഡു ലഭിക്കുന്നതുവരെ ലോൺ തുകയുടെ പലിശ മാത്രം അടച്ചാൽ മതിയാകും, അതിന് ശേഷം EMI അടയ്ക്കാം. നിങ്ങൾ ഉടൻ പ്രിൻസിപ്പൽ റീപേമെന്‍റ് ആരംഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ലോൺ ട്രഞ്ച് തിരഞ്ഞെടുത്ത് വിതരണം ചെയ്ത ക്യുമുലേറ്റീവ് തുകകളിൽ EMI അടയ്ക്കാൻ ആരംഭിക്കാം.

ത്വരിതപ്പെടുത്തിയ റീപേമെന്‍റ് സ്കീം

ഈ സൗകര്യം നിങ്ങള്‍ക്ക് ഓരോ വര്‍ഷവുമുള്ള നിങ്ങളുടെ വരുമാന വര്‍ദ്ധനവനുസരിച്ച് EMI തുകയുടെ അളവും കൂട്ടുവാനുള്ള അവസരം നല്‍കുന്നു. ഇതുമൂലം വായ്പ തിരിച്ചടവും വേഗത്തില്‍ തീര്‍ക്കുവാനാകും.


*ശമ്പളമുള്ള വ്യക്തികൾക്ക് മാത്രം ബാധകം.

ഹോം ലോൺ ആപ്ലിക്കേഷൻ പ്രോസസ്സ്

ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം എന്നതിന്‍റെ ഘട്ടം ഘട്ടമായുള്ള പ്രോസസ്

ഘട്ടം 1

ഓൺലൈൻ ഹോം ലോൺ ദാതാവിന്‍റെ വെബ്സൈറ്റ് സന്ദർശിക്കുക – https://www.hdfc.com

ഘട്ടം 2

'ഹോം ലോണിന് അപേക്ഷിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 3

നിങ്ങൾക്ക് യോഗ്യതയുള്ള ഹോം ലോൺ തുക കണ്ടെത്താൻ, 'യോഗ്യത പരിശോധിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക. 

ഘട്ടം 4

'അടിസ്ഥാന വിവരങ്ങൾ' ടാബിന് കീഴിൽ, നിങ്ങൾ തിരയുന്ന ഹൗസിംഗ് ലോൺ തരം തിരഞ്ഞെടുക്കുക (ഹോം ലോൺ, ഹൗസ് റിനോവേഷൻ ലോൺ, പ്ലോട്ട് ലോൺ മുതലായവ). കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് ലോൺ തരത്തിന് സമീപമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാം.

ഘട്ടം 5

നിങ്ങൾ ഒരു പ്രോപ്പർട്ടി ഷോർട്ട്‍ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അടുത്ത ചോദ്യത്തിൽ 'ഉവ്വ്' എന്നതിൽ ക്ലിക്ക് ചെയ്ത് പ്രോപ്പർട്ടി വിവരങ്ങൾ (സംസ്ഥാനം, നഗരം, പ്രോപ്പർട്ടിയുടെ കണക്കാക്കിയ ചെലവ്) നൽകുക; നിങ്ങൾ ഇതുവരെ പ്രോപ്പർട്ടി തീരുമാനിച്ചിട്ടില്ലെങ്കിൽ, 'ഇല്ല' തിരഞ്ഞെടുക്കുക. ‘അപേക്ഷകന്‍റെ പേരിന്‘ കീഴിൽ നിങ്ങളുടെ പേര് പൂരിപ്പിക്കുക. നിങ്ങളുടെ ലോൺ അപേക്ഷയിൽ സഹ അപേക്ഷകനെ ചേർക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സഹ അപേക്ഷകരുടെ എണ്ണം തിരഞ്ഞെടുക്കുക (നിങ്ങൾക്ക് പരമാവധി 8 സഹ അപേക്ഷകരെ ചേർക്കാം).

ഘട്ടം 6

'അപേക്ഷകർ' ടാബിന് കീഴിൽ, നിങ്ങളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് (ഇന്ത്യൻ/NRI) തിരഞ്ഞെടുക്കുക, നിലവിൽ നിങ്ങൾ താമസിക്കുന്ന സംസ്ഥാനവും നഗരവും നൽകുക, നിങ്ങളുടെ ലിംഗത്വം, പ്രായം, തൊഴിൽ, റിട്ടയർമെന്‍റ് പ്രായം, ഇമെയിൽ ID, മൊബൈൽ നമ്പർ, ഗ്രോസ്/മൊത്തം പ്രതിമാസ വരുമാനം, നിലവിലുള്ള എല്ലാ ശേഷിക്കുന്ന ലോണുകൾക്കും ഓരോ മാസവും അടച്ച EMI എന്നിവ നൽകുക.

ഘട്ടം 7

നിങ്ങൾക്ക് ലഭ്യമാക്കാവുന്ന ഹോം ലോൺ ഉൽപ്പന്നങ്ങൾ, നിങ്ങൾക്ക് അർഹമായ പരമാവധി ലോൺ തുക, അടയ്‌ക്കേണ്ട EMI, ലോൺ കാലയളവ്, പലിശ നിരക്ക്, പലിശ ഫിക്‌സഡ് ആണോ അല്ലെങ്കിൽ ഫ്ലോട്ടിംഗ് ആണോ എന്നിവ കാണാൻ കഴിയുന്ന ‘ഓഫർ‘ ടാബിലേക്ക് നിങ്ങളെ നയിക്കും.

ഘട്ടം 8

നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ലോൺ ഉൽപ്പന്നം തിരഞ്ഞെടുക്കുക. നിങ്ങൾ ഇതിനകം നൽകിയിട്ടുള്ള വിശദാംശങ്ങൾ (നിങ്ങളുടെ പേര്, ഇമെയിൽ ID, മുതലായവ പോലുള്ള) പ്രീഫിൽ ചെയ്യുന്ന ഹോം ലോൺ അപേക്ഷാ ഫോമിലേക്ക് നിങ്ങളെ നയിക്കും. ശേഷിക്കുന്ന വിശദാംശങ്ങൾ പൂരിപ്പിക്കുക - നിങ്ങളുടെ ജനനത്തീയതിയും പാസ്‍വേർഡും നൽകി ‘സമർപ്പിക്കുക’ ക്ലിക്ക് ചെയ്യുക.

ഘട്ടം 9

നിങ്ങൾ എല്ലാ ഡോക്യുമെന്‍റുകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.    

ഘട്ടം 10

ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് പ്രോസസ്സിംഗ് ഫീസ് അടയ്ക്കുക മാത്രമാണ്, നിങ്ങളുടെ ഓൺലൈൻ ഹൗസിംഗ് ലോൺ അപേക്ഷ പൂർത്തിയായി.

എച്ച് ഡി എഫ് സി ബാങ്കിൽ ഹോം ലോണിന് എന്തുകൊണ്ട് അപേക്ഷിക്കണം

എച്ച് ഡി എഫ് സി ബാങ്ക് ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നാണ്, 1994 ൽ ഒരു സ്വകാര്യ മേഖലാ ബാങ്ക് സജ്ജീകരിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (RBI) നിന്ന് അംഗീകാരം ലഭിച്ച ആദ്യ ബാങ്കുകളിൽ ഒന്നാണിത്.

മാർച്ച് 31, 2023 വരെ, ബാങ്കിന് 3,811 നഗരങ്ങളിൽ / ടൗണുകളിൽ 7,821 ബ്രാഞ്ചുകളുടെയും 19,727 എടിഎംകളുടെയും / ക്യാഷ് ഡിപ്പോസിറ്റ് & പിൻവലിക്കൽ മെഷീനുകളുടെയും (സിഡിഎംഎസ്) രാജ്യവ്യാപകമായ വിതരണ ശൃംഖല ഉണ്ടായിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ എൻഡ്-ടു-എൻഡ് ഡിജിറ്റൽ ഹോം ലോൺ ആപ്ലിക്കേഷൻ പ്രോസസ്, രാജ്യത്തുടനീളമുള്ള ഇന്‍റഗ്രേറ്റഡ് ഹോം ലോൺ ബ്രാഞ്ച് നെറ്റ്‌വർക്കും 24X7 ഓൺലൈൻ സഹായവും വീട് സ്വന്തമാക്കാനുള്ള നിങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കും.

നിങ്ങൾക്ക് ഇപ്പോൾ ഓൺലൈനിൽ ഹോം ലോണിന് അപേക്ഷിക്കാം എച്ച് ഡി എഫ് സി ബാങ്കിന്‍റെ വേഗവും എളുപ്പവുമായ ഓൺലൈൻ മൊഡ്യൂൾ ഉപയോഗിച്ച് 4 ലളിതമായ ഘട്ടങ്ങളിൽ.

ഹോം ലോണിന് അപേക്ഷിക്കും മുമ്പ് പരിശോധിക്കേണ്ട/ചെയ്യേണ്ട കാര്യങ്ങൾ

താഴെപ്പറയുന്ന പോയിന്‍റുകൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട് ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്

  • നിങ്ങളുടെ ഹോം ലോൺ അപേക്ഷ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ലോൺ യോഗ്യത പരിശോധിക്കുക
  • നിങ്ങളുടെ ലോൺ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് FAQകൾ വായിക്കുക.
  • ആവശ്യമായ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് പരിശോധിച്ച് നിങ്ങളുടെ ഹോം ലോൺ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അവ തയ്യാറാക്കി വെയ്ക്കുക.
  • നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യാൻ ഹോം ലോൺ ദാതാവിന് ആവശ്യമായ എല്ലാ വിശദാംശങ്ങളും നിങ്ങൾ നൽകുന്നുവെന്ന് ഉറപ്പുവരുത്തുക.
  • നിങ്ങൾക്ക് ആവശ്യമുള്ള ഹോം ലോൺ തരത്തെക്കുറിച്ച് (ഹോം ലോൺ, ഹൗസ് റിനോവേഷൻ ലോൺ, പ്ലോട്ട് ലോൺ മുതലായവ) വ്യക്തതയുണ്ടായിരിക്കുക

ഹോം ലോൺ ലഭ്യമാക്കുന്നതിന്‍റെ നേട്ടങ്ങൾ

1. വീട് വാങ്ങുന്നതിനുള്ള ഫണ്ടുകൾ പ്രയോജനപ്പെടുത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു

ഒരു വീട് വാങ്ങുന്നതിന് ആവശ്യമായ പണം സ്വരൂപിക്കാൻ വർഷങ്ങളെടുത്തേക്കാം. എന്നിരുന്നാലും, നിങ്ങൾ ഇത്രയും കാലം കാത്തിരിക്കേണ്ടതില്ല. നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങാൻ നിങ്ങൾക്ക് ഒരു ഹോം ലോൺ എടുക്കാം.

2. ഇത് നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു

ഒരു ഹോം ലോൺ ആദായ നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു പലിശയിലും മുതൽ റീപേമെന്‍റുകളിലും. സെക്ഷൻ 80C പ്രകാരം പ്രിൻസിപ്പൽ റീപേമെന്‍റുകളിലും സെക്ഷൻ 24B പ്രകാരം പലിശ റീപേമെന്‍റുകളിലും നിങ്ങൾക്ക് നികുതി കിഴിവ് ക്ലെയിം ചെയ്യാം.

3. കുറഞ്ഞ പലിശ നിരക്കുകള്‍

ഹോം ലോണിലെ പലിശ നിരക്കുകൾ മറ്റ് തരത്തിലുള്ള ലോണുകളേക്കാൾ കുറവാണ്. ഭവനവായ്പ ലഭിക്കുന്നത് ഇന്ന് വളരെ താങ്ങാനാവുന്ന ഒന്നായി മാറിയിരിക്കുന്നു.

4. കസ്റ്റമൈസ് ചെയ്ത റീപേമെന്‍റ് ഓപ്ഷനുകൾ

ഹോം ലോൺ ദാതാക്കൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഹോം ലോൺ റീപേമെന്‍റ് ക്രമീകരിക്കുന്നു.

ഒരു ഹോം ലോണ്‍ ലഭിക്കുന്നതിനുള്ള എന്‍റെ സാധ്യതകള്‍ എങ്ങനെ മെച്ചപ്പെടുത്താം?

  • സമയബന്ധിതമായ തിരിച്ചടവിന്‍റെ ന്യായമായ ട്രാക്ക് റെക്കോർഡ് സൃഷ്ടിച്ച് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക, അതുവഴി നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ നേടാൻ കഴിയും, അത് ഹോം ലോൺ ലഭിക്കുന്നതിനുള്ള സാധ്യതകൾ മെച്ചപ്പെടുത്തും.
  • അസ്ഥിരതയുടെ ലക്ഷണമായതിനാൽ ഇടയ്ക്കിടെയുള്ള ജോലി മാറ്റം ഒഴിവാക്കുക.
  • നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് കാലാകാലങ്ങളിൽ നേടുക, ഒരു വർഷത്തിൽ ഒന്നോ രണ്ടോ തവണ പറയുക, അത് പിശകുകൾക്കായി വെരിഫൈ ചെയ്യുക, ആവശ്യമുള്ളപ്പോൾ അവ അവ ശരിയാക്കുക.
  • നിങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പ്രോപ്പർട്ടി ഹൗസിംഗ് ലോണിനായി പരിഗണിക്കുമോയെന്ന് ലെൻഡറുമായി പരിശോധിക്കുക. അതേ സമയം, ഒരു സ്വതന്ത്ര ജാഗ്രത പുലർത്തുക.
  • നിങ്ങളുടെ ഹോം ലോൺ അപേക്ഷയുടെ ഡോക്യുമെന്‍റേഷൻ ലെൻഡറിന്‍റെ ആവശ്യമനുസരിച്ചാണെന്ന് ഉറപ്പാക്കുക.
  • ഹോം ലോൺ ലഭിക്കുന്നതിനുള്ള സാധ്യതകൾ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് താഴെപ്പറയുന്ന ഘട്ടങ്ങൾ എടുക്കാം

ഹോം ലോണിന് അപേക്ഷിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും

  • നിങ്ങളുടെ ഹോം ലോൺ ആപ്ലിക്കേഷൻ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഹൗസിംഗ് ലോൺ യോഗ്യത പരിശോധിക്കുക.
  • ആവശ്യമായ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് പരിശോധിച്ച് നിങ്ങളുടെ ഓൺലൈൻ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അവ തയ്യാറാക്കി വെയ്ക്കുക
  • നിങ്ങൾക്ക് ആവശ്യമുള്ള ലോൺ തരത്തെക്കുറിച്ച് (ഹോം ലോൺ, ഹൗസ് റിനോവേഷൻ ലോൺ, പ്ലോട്ട് ലോൺ മുതലായവ) വ്യക്തതയുണ്ടായിരിക്കുക
  • നിങ്ങളുടെ ലോൺ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് FAQകൾ വായിക്കുക
  • നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഓൺലൈൻ ചാറ്റ് സൗകര്യം ഉപയോഗിക്കാം.
  • നിങ്ങളുടെ അപേക്ഷ പ്രോസസ്സ് ചെയ്യാൻ ഹോം ലോൺ ദാതാവിന് ആവശ്യമായ എല്ലാ വിശദാംശങ്ങളും നിങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കുക.

  • നിങ്ങളുടെ യോഗ്യത പരിശോധിക്കാതെ ഒരു ആഡ് ഹോക്ക് ലോൺ തുകയ്ക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക
  • പ്രധാനപ്പെട്ട ഡോക്യുമെന്‍റുകൾ സമർപ്പിക്കുന്നത് ഒഴിവാക്കരുത്. 
  • നിങ്ങളുടെ ലോണ്‍ അപേക്ഷ നടത്തുമ്പോള്‍ നിങ്ങളുടെ CIBIL സ്കോര്‍ അവഗണിക്കരുത് (നിങ്ങളുടെ ലോണ്‍ അപേക്ഷയില്‍ നിങ്ങളുടെ സ്കോർ സ്വാധീനം ചെലുത്തുന്നുണ്ട്)

എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ നിബന്ധനകളും വ്യവസ്ഥകളും

സുരക്ഷ

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന പ്രോപ്പര്‍ട്ടിയുടെ സെക്യൂരിറ്റി പലിശ കൂടാതെ / അല്ലെങ്കില്‍ മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റി എന്നിവയായിരിക്കും. ഇത് എച്ച് ഡി എഫ് സി ബാങ്കിന് ആവശ്യമായി വന്നേക്കാം.

മറ്റ് വ്യവസ്ഥകൾ

മുകളിൽ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൗകര്യത്തിനും ഉദ്ദേശിച്ചുള്ളതാണ്, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ഒരു സൂചക ഗൈഡായി പ്രവർത്തിക്കാൻ മാത്രമാണ് ഇത് ഉദ്ദേശിക്കുന്നത്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക.

ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും.

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

20 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

30 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്