നിങ്ങളുടെ ലോൺ കാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് നിങ്ങളുടെ ഹൗസിംഗ് ലോൺ (ഭാഗികമായോ പൂർണ്ണമായോ) തിരിച്ചടയ്ക്കാൻ അനുവദിക്കുന്ന ഒരു സൗകര്യമാണ് പ്രീപേമെന്‍റ്.
നിങ്ങളുടെ ഹൗസിംഗ് ലോണിന്‍റെ പ്രീപേമെന്‍റ് പരിഗണിക്കുന്നതിന് മുമ്പ്, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾക്കും വിവാഹം, വിദേശ യാത്ര തുടങ്ങിയ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും മതിയായ ഫണ്ടുകൾ ഉണ്ടെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങളുടെ ഹോം ലോൺ പ്രീപേയ്‌ക്കായി നിങ്ങൾ അമിതമായി ചെലവഴിക്കുകയും അതിൻ്റെ ഫലമായി, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ഫണ്ട് തികയാതെ വരുകയും ചെയ്യുന്ന സാഹചര്യം നിങ്ങൾ ഒഴിവാക്കണം.
ഫ്ലോട്ടിംഗ് റേറ്റ് ഹോം ലോണുകൾ വ്യക്തികളിൽ നിന്ന് പ്രീ-ക്ലോഷർ/ഫോർ-ക്ലോഷർ ചാർജ്ജുകളൊന്നും ഈടാക്കുന്നില്ല.
കോംബിനേഷൻ റേറ്റ് ഹോം ലോണുകളുടെ കാര്യത്തിൽ, നിശ്ചിത പലിശ കാലയളവിൽ ലോൺ പ്രീപേമെൻ്റ് ചെയ്യുകയും അത്തരം പ്രീപേമെൻ്റ് വ്യക്തിയുടെ സ്വന്തം ഫണ്ടിൽ നിന്നല്ലാതെ മറ്റൊരു ലെൻഡറിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ / റീഫൈനാൻസ് എന്നിവയ്ക്കായി ലഭിച്ച തുകയിൽ നിന്ന് പ്രീ പേമെൻ്റ് നൽകുകയും ചെയ്താൽ ലെൻഡറിന് പ്രീപേമെൻ്റ് ചാർജുകൾ ചുമത്താവുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ ഹൗസിംഗ് ലോൺ പ്രീപേ ചെയ്യാൻ നിങ്ങളുടെ സ്വന്തം ഫണ്ടുകൾ ഉപയോഗിക്കുകയാണെങ്കിൽ, പ്രീപേമെന്‍റ് പിഴ ഈടാക്കുന്നതല്ല.
ഹൗസിംഗ് ലോണുകൾ സർവ്വീസ് ചെയ്യാൻ എളുപ്പമാണ് ; ഹോം ലോണുകളുടെ പലിശ നിരക്ക് സാധാരണയായി പേഴ്സണൽ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ലോണുകളിൽ ഈടാക്കുന്ന പലിശ നിരക്കിനേക്കാൾ കുറവാണ്. നിങ്ങൾ കടം കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, കുറഞ്ഞ പലിശ നിരക്ക് ഉള്ള ഹൗസിംഗ് ലോണുകളേക്കാൾ ഉയർന്ന പലിശ വഹിക്കുന്ന ലോണുകൾക്ക് മുൻഗണന നൽകി, അത് പ്രീപേ ചെയ്യുന്നത് നിങ്ങൾക്ക് പരിഗണിക്കാം.
മുതൽ റീപേമെന്‍റിലും ഹൗസിംഗ് ലോണുകളിൽ അടച്ച പലിശയിലും നികുതി ഇളവ് ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് അർഹതയുണ്ട് (നിർദ്ദിഷ്ട തുകകളിൽ, വ്യവസ്ഥകൾക്ക് വിധേയമായി). മാത്രമല്ല, 'എല്ലാവർക്കും ഭവനം' എന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഹൗസിംഗ് ലോണുകളിലെ നികുതി ആനുകൂല്യങ്ങൾ കാലക്രമേണ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഹൗസിംഗ് ലോണിന്‍റെ മുഴുവൻ പ്രീപേമെന്‍റിൽ, മുകളിൽ പറഞ്ഞ നികുതി ആനുകൂല്യങ്ങൾ നിങ്ങൾക്ക് ഇനി ലഭിക്കില്ല ; പാർട്ട് പ്രീപേമെന്‍റുകളുടെ കാര്യത്തിൽ, നിങ്ങൾക്ക് ആനുപാതികമായി കുറഞ്ഞ നികുതി ആനുകൂല്യങ്ങൾ ലഭിക്കും.