ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!
ഒരു വീട് വാങ്ങുക എന്നത് ജീവിതത്തിലെ ഏറ്റവും വലുതും സുപ്രധാനവുമായ തീരുമാനമാണ്. നല്ലൊരു വീട് ഒരു കുടുംബത്തിന്‍റെ സർവ്വതോമുഖമായ ക്ഷേമത്തിന് അനിവാര്യമാണ്. അത് വാങ്ങുന്നതിന് മികച്ച പ്ലാനിംഗും, ശ്രദ്ധയോടെയുള്ള പരിഗണനയും ആവശ്യമാണ്. നിങ്ങളുടെ ആവശ്യകത വിലയിരുത്തി അപ്ലൈ ചെയ്യേണ്ടതുണ്ട് ഏറ്റവും അനുയോജ്യമായ ഹൗസിംഗ് ലോൺ.
വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എച്ച് ഡി എഫ് സി ബാങ്ക് വിപുലമായ ഹൗസിംഗ് ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഞങ്ങളുടെ വൈവിധ്യമാർന്ന ലോൺ ഓഫറുകളിൽ ഒരു ഡെവലപ്പറിൽ നിന്ന് അല്ലെങ്കിൽ ഡെവലപ്മെന്‍റ് അതോറിറ്റിയിൽ നിന്ന് പുതിയ അപ്പാർട്ട്മെന്‍റ് വാങ്ങുന്നതിനും റീസെയിൽ പ്രോപ്പർട്ടി വാങ്ങുന്നതിനുമുള്ള ലോണുകൾ ഉൾപ്പെടുന്നു.
നിങ്ങൾക്ക് സ്വന്തമായി വീട് പണിയണമെങ്കിൽ ഒരു പ്ലോട്ട് വാങ്ങി അവിടെ വീട് പണിയുന്നതിനുള്ള ലോൺ എടുക്കാവുന്നതാണ്.
ഒരു ഹോം ഇംപ്രൂവ്‍മെന്‍റ് ലോൺ വീട് നവീകരിക്കാൻ ഉപകരിക്കും, നിങ്ങളുടെ നിലവിലെ വീടിന് കൂടുതൽ നിലകൾ അല്ലെങ്കിൽ മുറികൾ പണിയുന്നതിന് ഹോം എക്സ്റ്റെൻഷൻ ലോൺ എടുക്കുകയും ചെയ്യാം.
ലോൺ തിരിച്ചടവിന്‍റെ ഒരു വർഷം പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് വ്യക്തിപരമോ തൊഴിൽപരമോ ആയ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അധിക പണത്തിനായുള്ള ടോപ്പ് അപ്പ് ലോണിന് അപേക്ഷിക്കാവുന്നതാണ്.
കർഷകർ, അഗ്രിക്കൾച്ചറിസ്റ്റ്, പ്ലാന്‍റേർസ്, ഹോർട്ടിക്കൾച്ചറിസ്റ്റ് എന്നിവർക്ക് ഗ്രാമ, നഗര മേഖലകളിൽ വീട് വാങ്ങാനും, വീട് പണിയാനും, നിലവിലെ വീട് പുതുക്കുകയോ വിപുലപ്പെടുത്തുകയോ ചെയ്യാനും ഞങ്ങൾ റൂറൽ ഹൗസിംഗ് ലോണുകൾ ലഭ്യമാക്കുന്നു.
മറ്റൊരു പ്രത്യേക പ്രോഡക്ട് എച്ച് ഡി എഫ് സി ബാങ്ക് റീച്ച് ഹോം ലോൺ ആണ്, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കായി രൂപകൽപ്പന ചെയ്തതാണ് ഇത്. ഞങ്ങളുടെ സവിശേഷമായ അപ്രെയ്സൽ രീതി ഈ വിഭാഗത്തിന് വീട് സ്വന്തമാക്കാൻ സഹായിക്കുന്നതാണ്.
ആദ്യവീട് സ്വന്തമാക്കിയവർക്ക് പ്രധാൻ മന്ത്രി ആവാസ് യോജന ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം പ്രയോജനപ്പെടുത്താനും നിങ്ങളുടെ ഹോം ലോൺ തുകയിൽ 2.67 ലക്ഷം വരെ സബ്‌സിഡി നേടാനും കഴിയും.
നിങ്ങൾക്ക് ഉണ്ടെങ്കിൽ നിലവിൽ ഹോം ലോൺ, എച്ച് ഡി എഫ് സി ബാങ്കിലേക്ക് ബാലൻസ് ട്രാൻസ്ഫർ തിരഞ്ഞെടുത്ത് ഇവ പ്രയോജനപ്പെടുത്താം കുറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ, മികച്ച റീപേമെന്‍റ് നിബന്ധനകളും മെച്ചപ്പെട്ട സേവനങ്ങളും.
ഞങ്ങളുടെ വെബ്ബ്‍സൈറ്റിൽ ‘ഓൺലൈനിൽ അപേക്ഷിക്കുക’ഫീച്ചറിലൂടെ നിങ്ങളുടെ സൌകര്യത്തിന് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും നിങ്ങൾക്ക് ലോണിന് അപേക്ഷിക്കാം. ഞങ്ങളുടെ ഓൺലൈൻ ഹോം ലോൺ അപേക്ഷ ലളിതമായ 3-സ്റ്റെപ്പ് പ്രോസസ് ആണ്, എളുപ്പം ഡോക്യുമെന്‍റ് അപ്‍ലോഡ് ചെയ്യാം, ഫീസ് ഓൺലൈനിൽ അടയ്ക്കാം, വേഗത്തിൽ ഹോം ലോൺ അപ്രൂവൽ നേടുകയും ചെയ്യാം. കുറച്ച് വായിക്കുക