പലിശ നിരക്കുകള്‍

  • 15 വര്‍ഷം വരെ അടവുള്ള ₹100000 വരുന്ന ഒരു ലോണ്‍, 8.75% വേരിയബിൾ റേറ്റിൽ 180 തവണകളായി പ്രതിമാസം ₹999 അടയ്‌ക്കേണ്ടിവരും. ലോണ്‍ തുക ₹1,00,000, പലിശ ₹79,901 ഉള്‍പ്പടെ മൊത്തം ₹1,79,901 അടയ്‌ക്കേണ്ടതുണ്ട്. താരതമ്യത്തിനുള്ള മൊത്തം ചെലവ് 8.75% APRC ആണ്.
  • മുകളില്‍ പറഞ്ഞിരിക്കുന്നവയ്ക്ക് പുറമേ പ്രോസസ്സിംഗ് ഫീസുകള്‍ കസ്റ്റമര്‍ നല്‍കേണ്ടതാണ്‌.
  • പ്രോസസ്സിംഗ് ഫീസിന്‍റെ വിശദാംശങ്ങൾ ഫീസും ചാർജുകളും എന്നതിന് കീഴിൽ സൂചിപ്പിച്ചിരിക്കുന്നു.

 

ഈ ഉദാഹരണം കേവലം സൂചകമാണെന്ന് ദയവായി ശ്രദ്ധിക്കുക. പലിശ നിരക്കുകൾ/ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകൾ വ്യതിചലിക്കുന്ന തരത്തിലുള്ളതും എച്ച് ഡി എഫ്‌ സി ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നതുമാണ്, അതിലെ മാറ്റത്തിൻ്റെ അടിസ്ഥാനത്തിൽ വ്യത്യാസം ഉണ്ടാകാം. എല്ലാ പേമെന്‍റുകളും ഇന്ത്യൻ കറൻസിയിൽ ഇന്ത്യയിൽ നടത്തണം. എച്ച് ഡി എഫ് സി ബാങ്കിന്‍റെ എല്ലാ വായ്പകളും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന പ്രോപ്പർട്ടികൾക്കായി മാത്രം ഇന്ത്യയിൽ നൽകുന്നതാണ്.

 

എല്ലാ നിരക്കുകളും പോളിസി റിപ്പോ നിരക്കിലേക്ക് ബെഞ്ച്മാർക്ക് ചെയ്തിരിക്കുന്നു. നിലവിൽ ബാധകമായ റിപ്പോ നിരക്ക് = 6.50%

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള പ്രത്യേക ഹോം ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.90% മുതൽ 3.45% വരെ = 9.40% മുതൽ 9.95% വരെ

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശ നിരക്കുകള്‍/ EMI എന്നിവ എച്ച് ഡി എഫ് സി ബാങ്കിന്‍റെ അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണ്‍ സ്കീമിന് (ഫ്ലോട്ടിങ്ങ് പലിശ നിരക്ക്) കീഴിലുള്ള ലോണുകള്‍ക്ക് ബാധകമാണ്. ഇത് വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സി ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു, ലോൺ കാലയളവിലുടനീളം വ്യത്യാസപ്പെടുന്നു. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ബാങ്കിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക്‌ ചെയ്യൂ

 

*എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ ബിസിനസിനായി മറ്റ് ലെൻഡിംഗ് സർവ്വീസ് പ്രൊവൈഡർമാരെ (LSP) ആശ്രയിക്കാതെ സ്വയം നിർവഹിക്കുന്നു.

കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോണിന്‍റെയും വീട് വാങ്ങുന്നതിനുള്ള ബജറ്റിന്‍റെയും എസ്റ്റിമേറ്റ് നേടുകയും എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോണുകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്വപ്ന ഭവനം സ്വന്തമാക്കുകയും ചെയ്യുക.

ഡോക്യുമെന്‍റുകൾ

ഹോം ലോൺ അംഗീകാരത്തിനായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷാ ഫോം സഹിതം എല്ലാ അപേക്ഷകർക്കും / സഹ-അപേക്ഷകർക്കുമായി നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ ഇനിപ്പറയുന്നവയാണ്.

ഹൗസിംഗ് നിരക്കുകൾ

നോൺ-ഹൗസിംഗ് നിരക്കുകൾ

ലോൺ യോഗ്യത

നിങ്ങള്‍ക്ക് വ്യക്തിപരമായോ കൂട്ടായോ ഹോം ലോണിന് അപേക്ഷിക്കാം. പ്രോപ്പർട്ടിയുടെ എല്ലാ നിർദ്ദിഷ്ട ഉടമകളും സഹ അപേക്ഷകരായിരിക്കണം. എന്നിരുന്നാലും, എല്ലാ സഹ അപേക്ഷകർ സഹ ഉടമകളാകണമെന്നില്ല. കുടുംബാംഗങ്ങൾക്ക് മാത്രമേ സഹ അപേക്ഷകർ ആകാനാകൂ. മാനസിക ആരോഗ്യമുള്ളവരും ഏതെങ്കിലും നിയമ കരാറിൽ നിന്ന് അയോഗ്യത നേടിയിട്ടില്ലാത്തവരും 18 മുതൽ 60 വയസ്സുവരെ പ്രായമുള്ളവരുമായ NRI/OCI/PIO എന്നിവർക്ക് ഹോം ലോണിന് അപേക്ഷിക്കാം. എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ലഭ്യമാക്കിയ ലോണുകളിൽ നിങ്ങൾ റീപേമെൻ്റ് നൽകാൻ വിട്ടുപോയാൽ നിങ്ങളുടെ വീട് തിരിച്ചുപിടിച്ചേക്കാം.

പ്രധാനപ്പെട്ട ഘടകം മാനദണ്ഡം
വയസ് 18-60 വയസ്
തൊഴില്‍ ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൗരത്വം NRI
കാലയളവ് 20 വർഷം വരെ***

സ്വയം തൊഴിൽ ചെയ്യുന്നവരുടെ വർഗ്ഗീകരണം

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍(SENP)
ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ്, ആർക്കിടെക്റ്റ്, കൺസൾട്ടന്‍റ്, എഞ്ചിനീയർ, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍. ട്രേഡർ, കമ്മീഷൻ ഏജന്‍റ്, കോൺട്രാക്ടർ തുടങ്ങിയവര്‍.

സഹ-അപേക്ഷകനെ ചേർക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യും? *

  • വരുമാനമുള്ള സഹ-അപേക്ഷകനൊപ്പം ഉയർന്ന ലോൺ യോഗ്യത

***പ്രത്യേക പ്രൊഫഷണലുകള്‍ക്ക് വേണ്ടി മാത്രം. ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, ആർക്കിടെക്റ്റുകൾ എന്നിവർ പ്രൊഫഷണലുകളിൽ ഉൾപ്പെടാം, എന്നാൽ അതിൽ പരിമിതപ്പെടുന്നില്ല.

 

*എല്ലാ സഹ അപേക്ഷകരും സഹ ഉടമകളായിരിക്കേണ്ടതില്ല. എന്നാൽ എല്ലാ സഹ ഉടമകളും ലോണുകൾക്ക് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളായിരിക്കും.

 

മാക്സിമം ഫണ്ടിംഗ്**
₹30 ലക്ഷം വരെയുള്ള ലോണുകൾ പ്രോപ്പർട്ടി വിലയുടെ 90%
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെയുള്ള ലോണുകൾ പ്രോപ്പർട്ടി വിലയുടെ 80%
₹75 ലക്ഷത്തിന് മുകളിലുള്ള ലോണുകൾ പ്രോപ്പർട്ടി വിലയുടെ 75%

 

**എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡ് നിര്‍ണ്ണയിക്കുന്ന പ്രകാരമുള്ള വസ്തുവിന്‍റെ വിപണി മൂല്യത്തിനും ഉപഭോക്താവിന്‍റെ തിരിച്ചടവ് ശേഷിക്കും വിധേയമായി.

വ്യത്യസ്ത നഗരങ്ങളിലെ ഹോം ലോൺ

സാക്ഷ്യപത്രങ്ങൾ‌

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ പൗരനായ വ്യക്തി അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യൻ വംശജനായ ഒരു വ്യക്തി ആണ് NRI.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്റ്റ്, 1999 ന്‍റെ സെക്ഷൻ 2(w) പ്രകാരം ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഒരു വ്യക്തിയുടെ നിർവചനം താഴെ പറയുന്നതാണ്:
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തി എന്നാൽ, ഇന്ത്യയിൽ താമസിക്കാത്ത വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്.
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഒരു വ്യക്തിയെ ഇന്ത്യയിൽ താമസിക്കാത്ത വ്യക്തിയായി കണക്കാക്കും:
ഒരു വ്യക്തി മുൻ സാമ്പത്തിക വർഷത്തിൽ 182 ദിവസം വരെയോ അല്ലെങ്കിൽ അതിൽ കുറവോ മാത്രമെ ഇന്ത്യയിൽ താമസിക്കുന്നുള്ളുവെങ്കിൽ
ഒരു വ്യക്തി ഇന്ത്യയിൽ നിന്ന് പുറത്തുപോവുകയോ അല്ലെങ്കിൽ ഇന്ത്യക്ക് പുറത്ത് താമസിക്കുകയോ, ഇതിൽ ഏതായാലും
ഇന്ത്യക്ക് പുറത്തുള്ള തൊഴിൽ ഏറ്റെടുക്കുന്നതിന്, അല്ലെങ്കിൽ
ഇന്ത്യക്ക് പുറത്ത് ഒരു ബിസിനസ് അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തുള്ള തൊഴിൽ ചെയ്യുന്നതിന്, അല്ലെങ്കിൽ
മറ്റേതെങ്കിലും ആവശ്യത്തിന്, ഒരു വ്യക്തി അനിശ്ചിത കാലത്തേക്ക് ഇന്ത്യയ്ക്ക് പുറത്ത് നിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ

നിങ്ങൾ പ്രോപ്പർട്ടി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും നിർമ്മാണം ആരംഭിച്ചിട്ടില്ലെങ്കിലും, ഒരു പ്രോപ്പർട്ടി വാങ്ങാനോ നിർമ്മിക്കാനോ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും ഹൗസിംഗ് ലോണിന് അപേക്ഷിക്കാം. നിങ്ങൾ വിദേശത്ത് ജോലി ചെയ്യുമ്പോൾ, ഭാവിയിൽ ഇന്ത്യയിലേക്കുള്ള നിങ്ങളുടെ തിരിച്ചുവരവ് ആസൂത്രണം ചെയ്യുന്നതിനായി നിങ്ങൾക്ക് ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്.

നിങ്ങൾ ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തിൽ, എച്ച് ഡി എഫ് സി ബാങ്ക് താമസിക്കുന്ന സ്റ്റാറ്റസ് അടിസ്ഥാനമാക്കി അപേക്ഷകരുടെ റീപേമെന്‍റ് ശേഷി പുനഃപരിശോധിക്കുകയും പുതുക്കിയ റീപേമെന്‍റ് ഷെഡ്യൂൾ തയ്യാറാക്കുകയും ചെയ്യുന്നു. പുതിയ പലിശ നിരക്ക് റസിഡൻ്റ് ഇന്ത്യൻ ലോണുകളുടെ നിലവിലുള്ള ബാധകമായ നിരക്ക് അനുസരിച്ചായിരിക്കും ( നിർദ്ദിഷ്ട ലോൺ ഉൽപ്പന്നത്തിനായി). പുതുക്കിയ ഈ പലിശ നിരക്ക് കൺവേർട്ട് ചെയ്യുന്ന ബാക്കിയുള്ള ബാലൻസിന് ബാധകമാകുന്നതാണ്. സ്റ്റാറ്റസ് മാറ്റം സ്ഥിരീകരിക്കുന്ന ലെറ്റർ കസ്റ്റമർക്ക് നൽകുന്നതാണ്.

PIO കാർഡിന്‍റെ ഒരു ഫോട്ടോകോപ്പി അല്ലെങ്കിൽ
ജന്മസ്ഥലം 'ഇന്ത്യ' എന്ന് സൂചിപ്പിക്കുന്ന നിലവിലെ പാസ്പോർട്ടിന്‍റെ ഒരു ഫോട്ടോകോപ്പി
മുമ്പ് വ്യക്തി കൈവശം വച്ചിരുന്നെങ്കിൽ, ഇന്ത്യൻ പാസ്പോർട്ടിന്‍റെ ഒരു ഫോട്ടോകോപ്പി
മാതാപിതാക്കളുടെ / മുത്തച്ഛന്‍റെ ഇന്ത്യൻ പാസ്പോർട്ട് / ജനന സർട്ടിഫിക്കറ്റ് / വിവാഹ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒരു ഫോട്ടോകോപ്പി.

ഹോം ലോണ്‍ ലഭ്യമാകുന്നതിന് നിങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കേണ്ടതില്ല. ലോണ്‍ അപേക്ഷ നൽകുന്ന സമയത്തോ ലോണ്‍ വിതരണ സമയത്തോ നിങ്ങള്‍ വിദേശത്താണ് എങ്കില്‍, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഫോര്‍മാറ്റ് പ്രകാരം ഒരു പവര്‍ ഓഫ് അറ്റോര്‍ണിയെ നിയമിച്ച് നിങ്ങള്‍ക്ക് ലോണ്‍ നേടാവുന്നതാണ്. നിങ്ങളുടെ പവർ ഓഫ് അറ്റോർണി കൈവശമുള്ളയാൾക്ക് നിങ്ങളുടെ പേരിൽ അപേക്ഷ നൽകാനും ഔപചാരികതകൾ നടപ്പിലാക്കാനും കഴിയും.

 

കസ്റ്റമറിന് നൽകുന്ന നിരക്കുകൾ (കഴിഞ്ഞ പാദത്തിലുള്ളത്)
സെഗ്‌മെന്‍റ് IRR APR
കുറഞ്ഞത് പരമാവധി ശരാശരി. കുറഞ്ഞത് പരമാവധി ശരാശരി.
ഭവനനിര്‍മ്മാണം 8.35 12.50 8.77 8.35 12.50 8.77
നോൺ - ഹൗസിംഗ്* 8.40 13.30 9.85 8.40 13.30 9.85
*നോൺ - ഹൗസിംഗ് = LAP(ഇക്വിറ്റി), നോൺ-റസിഡൻഷ്യൽ പ്രിമൈസസ് ലോൺ & ഇൻഷുറൻസ് പ്രീമിയം ഫണ്ടിംഗ് ലോൺ  

ഹോം ലോൺ ആനുകൂല്യങ്ങൾ

എൻഡ് ടു എൻഡ് ഡിജിറ്റൽ പ്രോസസ്

4 ലളിതമായ ഘട്ടങ്ങളിൽ ഹോം ലോൺ അപ്രൂവൽ.

കസ്റ്റമൈസ് ചെയ്ത റീപേമെന്‍റ് ഓപ്ഷനുകൾ

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേകം തയ്യാറാക്കിയ ഹോം ലോണുകൾ.

ലളിതമായ ഡോക്യുമെന്‍റേഷൻ

കുറഞ്ഞ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് അപേക്ഷിക്കുക, സമയവും പരിശ്രമവും ലാഭിക്കുക.

24x7 സഹായം

ചാറ്റ്, വാട്ട്സാപ്പ് എന്നിവയിലൂടെ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും ഞങ്ങളുമായി ബന്ധപ്പെടാം

ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

നിങ്ങളുടെ ലോണ്‍ സൗകര്യപ്രദമായി മാനേജ് ചെയ്യാന്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

പ്രധാന സവിശേഷതകൾ

NRI കള്‍, PIOകള്‍, OCIകള്‍* എന്നിവര്‍ക്ക് ഫ്ലാറ്റ്, നിര വീടുകള്‍, ബംഗ്ലാവുകള്‍ എന്നിവ സ്വകാര്യ ഡെവലപ്പര്‍മാരുടെ അംഗീകരിക്കപ്പെട്ട പ്രോജക്ടുകളില്‍ നിന്ന് വാങ്ങാനുള്ള ലോൺ.

ഡല്‍ഹി ഡെവലപ്മെന്‍റ് അതോറിറ്റി, മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റി എന്നീ ഡെവലപ്മെന്‍റ് അതോറിറ്റികളില്‍ നിന്ന് പ്രോപ്പർട്ടി വാങ്ങാന്‍ ഉള്ള ലോൺ.

ഇന്ത്യയിൽ എവിടെയും പ്രോപ്പർട്ടി വാങ്ങാനുള്ള ലോൺ.

ഡെവലപ്പര്‍ പ്രോജക്ടുകളെക്കുറിച്ചുള്ള വിവരം, സ്ഥലം, പ്രമാണമുണ്ടാക്കല്‍, വാഗ്ദാനങ്ങള്‍ എന്നിവ.

മര്‍ച്ചന്‍റ് നേവിയിലെ ജോലിക്കാര്‍ക്കും ലോണുകള്‍ ലഭ്യമാണ്

വസ്തു തിരയാനുള്ള അഡ്വൈസറി സേവനങ്ങള്‍

*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ.

ഹോം ലോൺ തിരിച്ചടവ് ഓപ്ഷനുകൾ

വായ്പാവിഹിതം അടിസ്ഥാനമാക്കിയുള്ള EMI

നിങ്ങള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വസ്തുവാണ് വാങ്ങുന്നതെങ്കില്‍ വായ്പ തുകയുടെ അവസാന ഗഡു ലഭിക്കുന്നതുവരെ ലോണിന്‍റെ പലിശ അടച്ചാല്‍ മതിയാകും. പിന്നീട് EMI അടയ്ക്കാം. നിങ്ങള്‍ മുതല്‍ തിരിച്ചടവ് ഉടന്‍ തന്നെ ആരംഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വായ്പ പങ്ക് വെയ്ക്കാവുന്നതും ആകെയുള്ള തുക EMI ആയി അടയ്ക്കാവുന്നതുമാണ്‌. 

നിബന്ധനകളും വ്യവസ്ഥകളും

സുരക്ഷ

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന പ്രോപ്പര്‍ട്ടിയുടെ സെക്യൂരിറ്റി പലിശ കൂടാതെ / അല്ലെങ്കില്‍ മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റി എന്നിവയായിരിക്കും. ഇത് എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിന് ആവശ്യമായി വന്നേക്കാം.


മറ്റ് വ്യവസ്ഥകൾ
മുകളിൽ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൗകര്യത്തിനും ഉദ്ദേശിച്ചുള്ളതാണ്, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ഒരു സൂചക ഗൈഡായി പ്രവർത്തിക്കാൻ മാത്രമാണ് ഇത് ഉദ്ദേശിക്കുന്നത്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക.

ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും.

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

20 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

30 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്