പലിശ നിരക്കുകള്‍

സ്റ്റാൻഡേർഡ് നിരക്കുകൾ 

ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
സ്വന്തമായുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടി 8.95 - 9.95
സ്വന്തമല്ലാത്ത റെസിഡൻഷ്യൽ പ്രോപ്പർട്ടി 9.25 - 10.25


റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക് (നോൺ ഹൗസിംഗ്): 12.20%

ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
കൊമേഴ്ഷ്യൽ പ്രോപ്പർട്ടി 9.25 - 10.25

 

*എച്ച് ഡി എഫ് സി ബാങ്ക് ഏതെങ്കിലും ലെൻഡിംഗ് സർവ്വീസ് പ്രൊവൈഡർമാരിൽ (LSPs) നിന്ന് എടുക്കുന്ന ഹോം ലോൺ ബിസിനസിന് സോഴ്‌സ് നൽകുന്നില്ല.

ഡോക്യുമെന്‍റുകൾ

ലോൺ അംഗീകാരത്തിനായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷാ ഫോം സഹിതം എല്ലാ അപേക്ഷകർക്കും / സഹ-അപേക്ഷകർക്കുമായി നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ ഇനിപ്പറയുന്നവയാണ്.

ഫീസും നിരക്കുകളും

പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ആനുകൂല്യങ്ങൾ

കസ്റ്റമൈസ് ചെയ്ത റീപേമെന്‍റ് ഓപ്ഷനുകൾ

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേകം തയ്യാറാക്കിയ ലോണുകൾ.

ലളിതമായ ഡോക്യുമെന്‍റേഷൻ

കുറഞ്ഞ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് അപേക്ഷിക്കുക, സമയവും പരിശ്രമവും ലാഭിക്കുക.

24x7 സഹായം

ചാറ്റ്, വാട്ട്‌സ്ആപ്പ് എന്നിവയിൽ എപ്പോൾ വേണമെങ്കിലും എവിടെയും ഞങ്ങളുമായി ബന്ധപ്പെടുക!

ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

നിങ്ങളുടെ ലോണ്‍ സൗകര്യപ്രദമായി മാനേജ് ചെയ്യാന്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

പ്രധാന സവിശേഷതകൾ

ബിസിനസ് ആവശ്യങ്ങള്‍;വിവാഹം,മെഡിക്കൽ ചെലവുകൾ, മറ്റ് വ്യക്തിഗത ആവശ്യങ്ങൾ;മറ്റൊരു ബാങ്കിൽ നിന്നോ സാമ്പത്തിക സ്ഥാപനത്തിൽ നിന്നോ എടുത്തിട്ടുള്ള ലോണുകളുടെ ബാക്കി തുക കൈമാറ്റം ചെയ്യാനോ വേണ്ടി നിര്‍മ്മാണം പൂര്‍ത്തിയായ,സ്വന്തമായ റെസിഡന്‍ഷ്യല്‍ വാണിജ്യ വസ്തുവകളിന്മേല്‍ ലോണ്‍ നേടാവുന്നതാണ്.

ലളിതവും തടസ്സരഹിതവുമായ ഡോക്യുമെന്‍റേഷൻ.

പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളിലൂടെ ലളിതമായ റീപേമെന്‍റുകൾ.

ഭാരതത്തിലെവിടെയും സേവനങ്ങള്‍ നേടുവാനും നല്‍കുവാനുമായി പരസ്പരം ബന്ധിപ്പിച്ച ബ്രാഞ്ച് നെറ്റ് വര്‍ക്കുകള്‍.

നീണ്ട കാലാവധി, കുറഞ്ഞ EMI.

ആകർഷകമായ പലിശ നിരക്കുകൾ.

പ്രോപ്പർട്ടിക്ക് മേലുള്ള ലോണിനുള്ള യോഗ്യത

പ്രധാനപ്പെട്ട ഘടകം മാനദണ്ഡം
വയസ്സ് 21-65 വര്‍ഷം
തൊഴില്‍ ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൗരത്വം ഇന്ത്യൻ നിവാസി
കാലയളവ് 15 വർഷം വരെ

സ്വയം തൊഴിൽ ചെയ്യുന്നവരുടെ വർഗ്ഗീകരണം

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍(SENP)
ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ്, ആർക്കിടെക്റ്റ്, കൺസൾട്ടന്‍റ്, എഞ്ചിനീയർ, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍. ട്രേഡർ, കമ്മീഷൻ ഏജന്‍റ്, കോൺട്രാക്ടർ തുടങ്ങിയവര്‍.

സഹ-അപേക്ഷകനെ ചേർക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യും? *

  • വരുമാനമുള്ള സഹ-അപേക്ഷകനൊപ്പം ഉയർന്ന ലോൺ യോഗ്യത.
  • സഹ അപേക്ഷകനായി ഒരു സ്ത്രീ സഹ ഉടമയെ ചേർക്കുമ്പോൾ കുറഞ്ഞ പലിശ നിരക്ക്.

*എല്ലാ സഹ അപേക്ഷകരും സഹ ഉടമകളായിരിക്കേണ്ടതില്ല. എന്നാൽ എല്ലാ സഹ ഉടമകളും ലോണുകൾക്ക് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളായിരിക്കും.

 

മാക്സിമം ഫണ്ടിംഗ്

നിലവിലുള്ള എച്ച് ഡി എഫ് സി ഉപഭോക്താക്കൾ പുതിയ ഉപഭോക്താക്കൾ

നിലവിലുള്ള എല്ലാ ലോണുകളുടെയും മുതല്‍ ബാക്കിയും, പ്രോപ്പർട്ടിയിന്മേൽ എടുത്തിട്ടുള്ള ലോണും, എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയത് പ്രകാരം മോര്‍ഗേജ് പ്രോപ്പർട്ടിയുടെ മാര്‍ക്കറ്റ് മൂല്യത്തിന്‍റെ 60% കവിയാന്‍ പാടില്ല.

ലഭ്യമാക്കുന്ന പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ, സാധാരണയായി, എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്‍റെ 50% കവിയാൻ പാടില്ല.

വ്യത്യസ്ത നഗരങ്ങളിലെ ഹോം ലോൺ

സാക്ഷ്യപത്രങ്ങൾ‌

അഘര രവികുമാർ എം

എച്ച് ഡി എഫ് സി സ്റ്റാഫിന്‍റെ പിന്തുണയോടൊപ്പം വിതരണം പൂർത്തിയാക്കുന്നത് വളരെ എളുപ്പമായിരുന്നു

മുരളി ഷീബ

ബാങ്ക് സന്ദർശിക്കാതെ ഞങ്ങളെപ്പോലുള്ളവർക്ക് തടസ്സരഹിതമായ ഓൺലൈൻ സേവനം ലഭിച്ചത് ഗുണകരമായി.

ഫ്രെഡി വിൻസെന്‍റ് എസ്.വി

ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ, മുഴുവൻ പ്രക്രിയയും സുഗമമായ രീതിയിലാണ് നടത്തിയത്. ഉന്നയിച്ച ചോദ്യം പോലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു തടസ്സവുമില്ലാതെ പരിഹരിച്ചു. ചോദ്യ നടപടിക്രമങ്ങളിൽ ഏർപ്പെട്ടിരുന്ന ഓരോ വ്യക്തിയും മര്യാദയുള്ളവരായിരുന്നു.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എന്താണ് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ?

പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എന്നത് പൂർണ്ണമായും നിർമ്മിച്ച, ഫ്രീഹോൾഡ് റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾക്ക് മേൽ ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ നൽകുന്ന ഒരു സെക്യുവേർഡ് ലോൺ ആണ്. വിവാഹം, മെഡിക്കൽ ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ പേഴ്സണൽ, ബിസിനസ് ആവശ്യങ്ങൾക്കായി (ഊഹക്കച്ചവട ആവശ്യങ്ങൾക്ക് പുറമെ) മോർഗേജ് ലോൺ ലഭ്യമാക്കാം. മറ്റ് ബാങ്കുകളിൽ നിന്നും ഫൈനാൻഷ്യൽ സ്ഥാപനങ്ങളിൽ നിന്നും നിലവിലുള്ള പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എച്ച് ഡി എഫ് സി ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

LAP ആയി ഒരു പ്രോപ്പർ‌ട്ടിയിൽ‌ എനിക്ക് നേടാൻ‌ കഴിയുന്ന പരമാവധി ഫണ്ടിംഗ് എന്താണ്?

നിലവിലുള്ള ഉപഭോക്താക്കൾക്ക്, നിലവിലുള്ള എല്ലാ ലോണുകളുടെയും ശേഷിക്കുന്ന മുതൽ തുകയും, ലഭ്യമാക്കിയിട്ടുള്ള പ്രോപ്പർട്ടിക്ക് മേലുള്ള ലോണും എച്ച്ഡിഎഫ്‌സി ബാങ്ക് വിലയിരുത്തിയ പ്രകാരം മോർട്ട്ഗേജ് ചെയ്ത പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്‍റെ 60% കവിയാൻ പാടില്ല. പുതിയ ഉപഭോക്താക്കൾക്ക്, ലഭ്യമാക്കുന്ന പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ, സാധാരണയായി, എച്ച്‌ഡിഎഫ്‌സി ബാങ്ക് വിലയിരുത്തിയ പ്രകാരം പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്‍റെ 50% കവിയാൻ പാടില്ല.

പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ (LAP) ആർക്കാണ് ലഭിക്കുക ?

വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ്സ് വിപുലീകരണം, ഡെറ്റ് കൺസോളിഡേഷൻ തുടങ്ങിയ വ്യക്തിപരവും തൊഴിൽപരവുമായ ആവശ്യങ്ങൾക്ക് (ഊഹക്കച്ചവട ആവശ്യങ്ങൾ ഒഴികെ) ശമ്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരുമായ വ്യക്തികൾക്ക് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ (LAP) ലഭിക്കും.

പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന് (LAP) എനിക്ക് നേടാനാകുന്ന പരമാവധി കാലയളവ് ഏതാണ് ?

നിങ്ങൾക്ക് പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണ് കുറവോ അതുവരെ പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ലഭ്യമാക്കാൻ കഴിയും.

പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ (LAP) ലഭിക്കുന്നതിന് ഞാൻ നൽകേണ്ട സെക്യൂരിറ്റി എന്താണ്?

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.

ഒരു കൊമേര്‍ഷ്യല്‍ പ്രോപ്പർട്ടിക്കായി എനിക്ക് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ (LAP) ലഭിക്കുമോ?

അതെ, പൂർണമായും നിർമ്മിച്ചതും ഫ്രീഹോൾ‌ഡ് കൊമേർഷ്യൽ പ്രോപ്പർട്ടികൾക്ക് മേൽ നിങ്ങൾക്ക് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ (LAP) ലഭ്യമാക്കാം .

പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!